ഇതു വലിയ ചരിത്ര പ്രാധാന്യമുള്ള അബദ്ധങ്ങള്‍ അല്ല. എന്റെ വ്യക്തി ജീവിതത്തില്‍ വന്നു പെട്ടിട്ടുള്ള ചില സുന്ദര അബദ്ധങ്ങള്‍ ആണ്. ഇതിവിടെ എഴുതാന്‍ കാരണം ചിലപ്പോള്‍ ഇതു വായിക്കുന്ന ചിലര്‍ക്കെങ്കിലും ഒരു മുന്നറിയിപ്പ് ആയി ഉപകാരം ചെയ്യും. മറ്റുള്ളവര്‍ക്ക് എന്റെ ഈ അബദ്ധങ്ങള്‍ വായിച്ചു ചിരിക്കാം. അല്ലെങ്കില്‍ കമന്റെഴുതി പ്രതികരിക്കാം.
മുളന്തുരുത്തി മജസ്റ്റിക് ടാക്കീസ്:
എറണാകുളം ജില്ലയില്‍ ഒരു കാലത്തു കുപ്രസിദ്ധിയാര്‍ജിച്ച സിനിമ തീയറ്റര്‍ ആയിരുന്നു 'മുളന്തുരുത്തി മജസ്റ്റിക്'. എന്റെ വീട്ടില്‍ നിന്നും മൂന്നു കി.മി. മാത്രം. ദൂര നാട്ടില്‍ നിന്നും ആളുകള്‍ ജീപ്പെടുത്ത് പോലും അവിടെ വന്നിരുന്നു. വൈകുന്നേരം ബസ്സ് ഇറങ്ങി പ്രേക്ഷക സഹോദരങ്ങള്‍ ഓടുന്നത് കാണാമായിരുന്നു. ബസ്സ് സ്റ്റോപ്പിനു പിന്നിലായിരുന്നു സുധിയുടെ മെഡിക്കല്‍ ഷോപ്പ്. ഞങ്ങള്‍ അവിടെയിരുന്നു ഇതൊക്കെ വീക്ഷിക്കും. ഞാന്‍ 'മജസ്റ്റിക്' സ്ഥിരം സന്ദര്‍ശകന്‍ അല്ലയിരുന്നെന്കിലും ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു. എന്റെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ 'നേഴ്സറി' ആയിരുന്നു ഈ തീയറ്റര്‍. അക്കാലത്ത് (1990's) ജയദേവന്‍ (Jay De Van) സാജന്‍ (Saj-J-Jan) തുടങ്ങിയവരുടെ പടങ്ങള്‍ ആയിരുന്നു ഹിറ്റ്സ്. നടി പ്രതിഭ ആയിരുന്നു പ്രീയ താരം.
സീക്രെട്ട് ഓഫ് ലവ്, സീക്രെട്ട് ഓഫ് മാരീഡ് ലൈഫ്, സീക്രെട്ട് ഓഫ് സീക്രെട്സ്, ടോപ്പ് സീക്രെട്ട് . . . തുടങ്ങിയ ചിത്രങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നു. എല്ലാത്തിലും പ്രതിഭ തന്നെ നായിക. ഈ ചിത്രങ്ങള്‍ മലയാളത്തിലും, തമിഴിലും, ഹിന്ദിയിലും, ... എന്തിന് ഇംഗ്ലീഷില്‍ പോലും വരാറുണ്ട്. പേരു മാറ്റി ഈ സംവിധായകര്‍ ഞങ്ങളെ പോലുള്ള ചെറുപ്പക്കാരെ പറ്റിച്ചു പോന്നു!!!
6.30 -നു ആണ് ഫസ്റ്റ് ഷോ. ഞാനും സന്തോഷും കൂടി 6.40 ആകുമ്പോള്‍ പച്ചകറി വാങ്ങാന്‍ [ എന്ന് പറഞ്ഞു] വീട്ടില്‍ നിന്നും ഇറങ്ങും. പതുങ്ങി ചെന്നു ടിക്കറ്റ് എടുത്തു അകത്തു കയറും. ഇരുട്ടായതിനാല്‍ അയല്‍വാസികളോ പരിചയക്കാരോ കാണത്തില്ല. സീറ്റൊന്നും കിട്ടില്ല, ഒരരികത്തു നില്ക്കും (എന്തൊരു ക്ഷമ? സഹനം?) ഏകദേശം 7.00 pm ആകുമ്പോള്‍ 'ബിറ്റ്' ഇടും...പത്തു മിനിട്ട്..... ( അന്ന് ഞങ്ങള്‍ ഇതു നന്നായി ആസ്വദിച്ചിരുന്നു) ഏകദേശം 7.15 ആകുമ്പോള്‍ പരിപാടി തീരും. പിന്നെ ഇന്റര്‍വെല്‍ ... അതിന് ശേഷം ഓടുന്ന സിനിമയുടെ ബാക്കി. അതാര്‍ക്കു കാണണം? ഞങ്ങള്‍ പതുക്കെ ഇറങ്ങി ഒന്നും അറിയാത്ത മട്ടില്‍ കടയില്‍ കയറി പച്ചകറി, പലചരക്ക് സാധനങ്ങള്‍ വാങ്ങി, കൃത്യം 8.00 എട്ടു മണിക്ക് മുന്‍പ് വീട്ടില്‍ എത്തും. നല്ല കുഞ്ഞുങ്ങള്‍ . . .
ഒരു ദിവസം അമ്മച്ചി എന്റെ ഉടുപ്പുകള്‍ അലക്കാന്‍ എടുത്തപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ 'മജസ്റ്റിക് ടിക്കെറ്റ്' ??!! ഉടനെ എന്നെ വിളിച്ചു 'എന്നതാടാ ഇതു' (മജസ്റ്റിക് അത്ര ഫേമസ് ആയിരുന്നു) പഠിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വച്ചു ഓടി ചെന്ന എന്റെ കണ്ണില്‍ അത് കണ്ടപ്പോള്‍ ഇരുട്ട് കയറി. എങ്കിലും സ്വബുദ്ധി വീണ്ടെടുത്തു 'അമ്മച്ചീ അത് പച്ചക്കറി കടക്കാരന്‍ കണക്കെഴുതി തന്നതാ' എന്ന് പറഞ്ഞു പതുക്കെ വലിഞ്ഞു. അമ്മച്ചി അത് വിശ്വസിച്ചോ എന്ന് നോക്കാന്‍ ധൈര്യം വന്നില്ല. (എന്തായാലും വല്യ വിഷയം ആയില്ല.) ഒരു മാസം പ്രായശ്ചിത്തമെന്നോണം മജെസ്റ്റിക്കിനെ മറന്നു.
Thursday, February 19, 2009
Monday, February 16, 2009
വലന്റിന്‍സ് ഡേ - ഒരു [ദു:] അനുഭവം
ശനിയാഴ്ച [ഫെ 14]രാവിലെ പത്രം നോക്കുമ്പോള്‍ ഒരു പേജ് നിറയെ "വലന്റിന്‍സ് ഡേ" ആശംസകള്‍. ഒന്നോടിച്ചു നോക്കി. എല്ലാത്തിലും ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ പേരും മൊബൈല് നമ്പരും ഉണ്ട്. സ്നേഹിക്കാന്‍/സ്നേഹം പകരാന്‍ കൊതിക്കുന്ന നൂറു കണക്കിന് ചെറുപ്പക്കാര്‍, കേരളത്തില്‍ കാത്തിരിക്കുന്നു. [വിളിക്കൂ പെണ്‍കുട്ടികളെ,,, വിളിക്കൂ] നമ്മുടെ സമൂഹം മാറികൊണ്ടിരിക്കുകയാണോ? സാമൂഹീക പ്രതിബദ്ധതയുള്ള ഒരു ദേശീയ ദിനപത്രം ഇതു പോലെ 'പൂവാലന്മാരുടെ' മൊബൈല് ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കാമോ? ഈ പ്രത്യേക പേജ് മൂലം കേരളത്തിലെ ഒരു പെണ്‍കുട്ടിയെങ്കിലും ചതിക്കുഴിയില്‍ വീഴുകയില്ല എന്ന് പത്രാധിപര്‍ക്ക് സധൈര്യം പറയാനാവുമോ? ഇതില്‍ എന്തെങ്കിലും അസാംഗത്യം ഉണ്ടോ? ഇങ്ങനെ പലചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.
--------------------------------
ഓഫീസില്‍ ഇന്നൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അല്പം തിരക്കിലായിരുന്നു. എങ്കിലും മൂന്ന് മണിയായപ്പോള്‍ ഇറങ്ങി. broadway/മാര്‍ക്കറ്റില്‍ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അവിടെയെത്തി കാര്‍ പാര്‍ക്കു ചെയ്തു പുറത്തിറങ്ങിയപ്പോള്‍ അമ്മച്ചിയുടെ ഒരു ബന്ധു വീട്ടില്‍ നിന്നും ഫോണ്‍ വന്നു. ആന്റി കരച്ചിലോടെയാണ് പറഞ്ഞതു 'നമ്മുടെ ജൂലി മോള്‍ പോയി. അവളുടെ കല്യാണം കഴിഞ്ഞു ??!!' കഥ ഇങ്ങനെ. ജൂലി രാവിലെ ട്യൂഷന്‍ പഠിക്കാന്‍ പോയതാണ്. ഉച്ചയായപ്പോള്‍ ട്യൂഷന്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു അവള്‍ അന്ന് ക്ലാസ്സില്‍ ചെന്നിട്ടില്ലെന്ന്. പിന്നെ വീടുകാര്‍ക്ക് വെപ്രാളം ആയി. അവളുടെ മുറി പരിശോധിച്ചപ്പോള്‍ ഒരു കടലാസ്സില്‍ എഴുതിയിട്ടിരുന്ന അഡ്രെസ്സ് കിട്ടി കൂടെ ഒരു മൊബൈല് നമ്പറും. അതില്‍ വിളിച്ചപ്പോള്‍ പ്രതിയെ കിട്ടി. 'ഇന്നെന്റെ കല്യാണം കഴിഞ്ഞു നിങ്ങളെ ഇനി എനിക്ക് കാണാന്‍ താല്പര്യമില്ല' സ്വന്തം അപ്പനോട് പറഞ്ഞതാണ്. ഇതു കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചാണ് അവള്ക്ക് എത്ര വയസായി എന്നാണ്. കാരണം കഴിഞ്ഞ വര്ഷംപന്ത്രണ്ടാം ക്ലാസ്സില്‍ 'കണക്കിന്' മാത്രം തോറ്റ ട്യൂഷന് പോയി പഠിച്ചു കൊണ്ടിരുന്നവല്‍ ഒരു സുപ്രഭാതത്തില്‍ ആരാന്റെ കൂടെ ഓടി പോയി ??!! ഫെ: 8 നു ആയിരുന്നു അവളുടെ പിറന്നാള്‍, കൃത്യം പതിനെട്ടു വയസ്സ് പൂര്‍ത്തിയായി!! എല്ലാ പ്ലാന്‍ ചെയ്തുള്ള പരിപാടി തന്നെ. 18 വയസ്സ് വരെ വളര്‍ത്തി വലുതാക്കിയ അപ്പനെയും അമ്മയെയും തള്ളിപറഞ്ഞ് 18 മാസം മാത്രം പരിചയം ഉള്ള ഒരുത്തന്റെ കൂടെ ഇറങ്ങി പോകാന്‍ ഇവള്ക്കെങ്ങിനെ ധൈര്യം വന്നു? "LOVE IS BLIND - അന്ധമായ സ്നേഹം" അത് ശാശ്വതമാണോ???
----------------------------
നമ്മുടെ നായിക ഓടി പോയിരിക്കുന്നത് ഒരു ബസ്സ് കിളിയുടെ കൂടെയാണ്. ട്യൂഷന് പോകുകയും വരികയും ചെയ്യുമ്പോള്‍ കണ്ട പരിചയം വളര്ന്നു, പന്തലിച്ചു . . .ദാ . . ഇപ്പോള്‍ പൂവനിഞ്ഞിരിക്കുന്നു. ഞാന്‍ രണ്ടു മണിക്കൂര്‍ കാറോടിച്ചു അവരുടെ വീട്ടിലെത്തി. (പോകാതിരിക്കാനോക്കതില്ല; അത്ര അടുപ്പമുണ്ട് ആ കുടുംബവുമായി) അപ്പനും അമ്മയും ആങ്ങളയും മൂകരായി ഇരിക്കുന്നു. ആന്റി പറഞ്ഞപ്രകാരം, കിട്ടിയ അഡ്രെസ്സ് തപ്പി ഞങ്ങളിറങ്ങി. അവള്ക്ക് കാണേണ്ടെങ്കിലും!!! തൊടുപുഴയ്ക്കടുത്ത് 'വടക്കേമുറി' ദേശത്ത് എത്തിപെട്ടപ്പോള്‍ രാവേറെയായി. എങ്കിലും ഞങ്ങളാ വീട് കണ്ടു പിടിച്ചു. ഒരു കടയില്‍ അഡ്രെസ്സ് കാണിച്ചപ്പോള്‍ അയാള്‍ക്ക് ഒരു കുസൃതി ചിരി, 'സരസമ്മയുടെ' വീടെതന്നു ചോദിച്ചാല്‍ മതി.... ആരെങ്കിലും പറഞ്ഞു തരും കന്നിരുക്കികൊണ്ട് അയാള്‍ പറഞ്ഞു. ഒരു പാറ പുറത്തെ കോളനിയില്‍ ഞങ്ങള്‍ എത്തി, വീട് കണ്ടു ... അവര്‍ അവിടെ ഇല്ല. മലപുറത്തുള്ള ചേട്ടന്റെ വീട്ടിലേക്ക് പോയി. രണ്ടാളും അമ്മയും കൂടി. ഏതായാലും അവരുടെ കല്യാണം കഴിഞ്ഞെന്നും പെണ്ണ് അവരുടെ custody ഇല്‍ ഉണ്ടെന്നും സ്ഥിരീകരിച്ചു. അവള്ക്ക് വീട്ടിലേക്ക് വരാനോ അപ്പനെയും അമ്മയെയും കാണാനോ താല്പര്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് കൂടുതല്‍ സമയം അവിടെ നിന്നില്ല. ഈ വീടും പരിസരവും 'സരസമ്മ' എന്ന സ്ത്രീയെയും കുറിച്ചു മനസിലാക്കിയിട്ടണോ /അറിഞ്ഞുകൊണ്ടാണ് ഇവള്‍ ഈ സാഹസം കാണിച്ചത് എന്ന് എനിക്ക് സംശയം തോന്നി. കാരണം എങ്ങിനെയെങ്കിലും +2 പൂര്‍ത്തിയാക്കി നാഴ്സിങ്ങിനു വിടണം എന്ന ഒറ്റ ശരണത്തിലായിരുന്നു അവളുടെ വീട്ടുകാര്‍. ആവശ്യത്തിനു റബ്ബര്‍ ഉണ്ട്. മദ്യപാനമോ കുടുംബ കലഹമോ ഇല്ലാത്ത അന്തരീക്ഷം. ഒരേ ഒരു ചേട്ടന്‍ 'ഷാര്‍ജയില്‍' അമ്മാവന്മാര്‍ 'ദുബായ്' 'ന്യൂസിലണ്ട്' ഇവിടങ്ങളില്‍ ... കുഞ്ഞമ്മമാര്‍ 'ആസ്ത്രേലിയ' 'മലയ്ഷ്യ' 'ലണ്ടന്‍' . . .എന്നിവിടങ്ങളില്‍ ??!! ഒരു കുറവും വരാതെ വളര്‍ത്തിയവള്‍,,, എന്തായിരിക്കും ഇതിന് പ്രചോദനം? ഒരു ലോ ക്ലാസ്സ് തെമ്മാടിയുടെ [ബസ്സ് കിളി] കൂടെ സദൈര്യം ഇറങ്ങി തിരിക്കാന്‍ എന്താണ് പ്രചോദനം? വീട്ടില്‍ നിന്നും സ്നേഹം കിട്ടാത്തതോ? ഞാന്‍ അറിയാത്ത എന്തെങ്കിലും രഹസ്യം അവരുടെ വീട്ടില്‍ ഉണ്ടാവുമോ? ഉണ്ടാവാം. വീട്ടുകാരോടുള്ള വെറുപ്പ് മാത്രമാവുമോ ഇതിന് പ്രേരിപ്പിച്ചത്. അതോ ആ ബസിലെ കിളിയുടെ 'ഗ്ലാമര്‍' ഓ ... സ്നേഹത്തിന്റെ ആഴമോ? ഇവര്‍ വിവാഹം ചെയ്തിട്ടുണ്ടാവുമോ? കുറെ ദിവസം ഇവളുമായി കറങ്ങി നടന്നു വഴിയില്‍ ഉപേക്ഷിച്ചു [അവന്‍] കൈ കഴുകുമോ? ഏതായാലും ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്കി - വിവാഹം ചെയ്തു എന്നതിന്റെ രേഖ ഹാജരാക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. [അതെങ്കിലും ചെയ്തില്ലെങ്കില്‍?]
-------------------------------------
എന്താണിവിടെ കുറ്റം? ആരെ കുറ്റം വിധിക്കണം? വളര്‍ത്തു ദോഷമോ? അപ്പനെയും അമ്മയെയും ചീത്ത വിളിക്കണോ? നല്ല രീതിയില്‍ [അങ്ങിനെ ഒരു രീതി ഉണ്ടെങ്കില്‍] വളര്‍ത്തിയാല്‍ ഇതു സംഭവിക്കില്ലേ? വീട്ടില്‍ നന്നായി വളര്‍ത്തി, സന്യാസത്തിനു ചേര്‍ന്ന് വര്‍ഷങ്ങള്‍ പഠിച്ചു വര്‍ഷങ്ങള്‍ സന്യാസ ജീവിതം നയിച്ച എത്രയോ കന്യാസ്ത്രീകള്‍ ഒടുവില്‍ തിരുവസ്ത്രം ഉപേക്ഷിച്ചു ഏതോ ഒരുത്തന്റെ കൂടെ ഓടി പോകുന്നു???!!! ഏത് മനുഷ്യനും എപ്പോഴും സംഭവിക്കാവുന്ന ഒരു മാനസീക ചാഞ്ചല്യം അല്ലെ? അതെ സ്നേഹം അന്ധമാണ് . . .

Wednesday, December 31, 2008
പ്രതീക്ഷ + പ്രണയം + പ്രശംസ = ജീവിതം
പ്രതീക്ഷ(Hope) + പ്രണയം(Love) + പ്രശംസ(Inspiration) = ജീവിതം (Life)
കഴിഞ്ഞ ദിവസം 'സാന്ത്വന'യില്‍ കൌണ്സിലിംഗ് ഫോറം മാസം തോറും നടത്താറുള്ള യോഗം ഉണ്ടായിരുന്നു. മി.സ്ടീഫെന്‍ ആണ് വിളിച്ചു പറഞ്ഞത്. 21-)o തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങി. 10 പേര്‍ ഉണ്ടായിരുന്നു. പ്രത്യേക അജണ്ട ഒന്നും ഇല്ല. അനുഭവങ്ങളും അറിവുകളും ചിന്തകളും പന്കുവയ്ക്കാന്‍ ഒരു വേദി. അത്രമാത്രം. യാതൊരു ഔപചാരികതകളും ഇല്ലാത്ത ഒരു കൂടിച്ചേരല്‍... നന്നായിരുന്നു.
പുതുശ്ശേരി (Fr.Varghese Puthussery) അച്ചനും ഇടയ്ക്ക് വന്നു. കേക്ക് മുറിച്ചു. ക്രിസ്തുമസ് സന്ദേശം നല്കി. 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ഇതാണല്ലോ ക്രിസ്തുമസ് നല്കുന്ന സന്ദേശം. സമാധാനം എങ്ങിനെ വളര്‍ത്താം - എന്നതായിരുന്നു ഇന്നത്തെ ചിന്താവിഷയം. അച്ചന്‍ ഒരു കഥ പറഞ്ഞു:അടുത്ത വീട്ടില്‍ വലിയ ഒച്ചപ്പാടും ബഹളവും നടക്കുന്നത് കേട്ടു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചു. മനുഷ്യ അപ്പുറത്തെ വീട്ടില്‍ വല്യ ബഹളം കേട്ടില്ലേ, നിങ്ങള്‍ക്കൊന്നു പോയി നോക്കികൂടെ. അയാള്‍ ഗൌനിച്ചില്ല. ഭാര്യ വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.
ഒടുവില്‍ അയാള്‍ വാ തുറന്നു: "എടീ ഞാന്‍ അവിടെ പോയിരുന്നു; അതാ ഈ കേള്‍ക്കുന്ന ബഹളത്തിനു കാരണം".
സമാധാനം സ്ഥാപിക്കുന്നതില്‍/വളര്‍ത്തുന്നതില്‍ കൂടുതല്‍ അന്യന്റെ സമാധാനം കെടുത്തുന്നതില്‍ നമ്മുടെ പങ്കെന്താണ്??
മറ്റുള്ളവര്‍ക്ക് സമാധാനം നല്‍കുന്നതിലൂടെ മാത്രമെനമുക്കും സമാധാനം ലഭിക്കൂ. "കൊടുക്കുവിന്‍; നിങ്ങള്‍ക്കും നല്‍കപ്പെടും" എന്ന് യേശു ദേവന്‍ പറഞ്ഞതു ഈ അര്‍ത്ഥത്തിലാണ്.
മുകളില്‍ കൊടുത്ത സമവാക്യം നാരായണന്‍ കുട്ടി സര്‍ (ബാങ്ക് ഓഫ് ബറോഡ) പങ്കുവച്ചതാണ്. 3 പ്ര = ജീവിതം. നല്ല ആശയമായി തോന്നി. ഈ 'പ്ര' കള്‍ ഇല്ലാത്തതാണോ ഇന്നു കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ക്ക് കാരണം?
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!!!

Sunday, November 23, 2008
ഒരു ദിനസരി (22 നവം. ശനിയാഴ്ച)
ഇന്നലെ വൈകിയാണ് കിടന്നത്.
ചില ആത്മഹത്യചിന്തകള്‍. രാവിലെ നല്ല നടുവ് വേദന. വേദനകള്‍ മരിക്കുന്നില്ല. . . മനസിനകത്ത് ഒരു ശൂന്യത. മൂഡ് ഓഫ് ??!! ഉച്ചക്ക് കവിതയും കെസ്നയും ഒത്തു 'ലഞ്ച്' പറഞ്ഞിരുന്നു. RFC യില്‍ പോകാനായിരുന്നു പ്ലാന്‍. പക്ഷെ അവിടെ വല്ലാത്ത തിരക്ക്. സീറ്റ് കിട്ടിയില്ല. പിന്നെ 'ഫ്രൈസ് വില്ലജ്' - ഇല്‍ പോയി. ഭക്ഷണം കഴിച്ചു പിരിഞ്ഞു. കവിതയ്ക്ക് ഉച്ച കഴിഞ്ഞും ജോലി ഉണ്ടായിരുന്നു. ഈ get-to-gether ഒരു സുഖമായില്ല. ഒരു തരം മൂഡ് ഓഫ്!!
എന്തോ ഒരു മിസ്സിംഗ് പോലെ. (തോന്നിയതായിരിക്കാം) ഉച്ച കഴിഞ്ഞു നേരെ 'ചവറ ലൈബ്രറിയില്‍' പോയി. ഒന്നര വര്‍ഷത്തിനുശേഷം!! ഒരു 'ഓഷോ' കയ്യില്‍ ഉണ്ടായിരുന്നു. മടക്കി കൊടുത്തു 'സെറ്റില്‍മെന്റ്' നടത്തി. കുറച്ചു നേരം വാരികകള്‍ വായിച്ചിരുന്നു. രണ്ടു പുസ്തകങ്ങള്‍ എടുത്തു - സര്‍വീസ് സ്റ്റോറി (മലയാറ്റൂര്‍) താവോ (ഓഷോ) .രാവിലെ മണി ചേച്ചി (സി.മേഴ്സിലിറ്റ്) വിളിച്ചിരുന്നു. പാലാരിവട്ടത്ത് ഉണ്ട് കാണാമോ എന്ന് ചോദിച്ചു. ലൈബ്രറിയില്‍ നിന്നും നേരെ പാലാരിവട്ടം 'ലോരെട്ടോ' ആരാധനാമഠം. ചേച്ചി അവിടെ ഉണ്ടായിരുന്നു. ചായ കുടിച്ചു. കുറെ നേരം സംസാരിച്ചിരുന്നു. വീടുകാര്യം, നാട്ടുകാര്യം. പാവം കന്യാസ്ത്രീകള്‍ക്ക് മുഖമുയര്‍ത്തി നടക്കാന്‍ സാധിക്കാത്ത കാര്യം. (ആലുവ മൊബൈല്‍ ക്ലിപ്പ്, അഭയാ കേസ്) ശവത്തില്‍ കുത്തുന്ന 'മല്ലു ആറ്റിട്ട്യൂട്' - ബസിലും മറ്റും സഞ്ചരിക്കേണ്ടി വരുമ്പോള്‍ നല്ലവരായ ഈ സിസ്റ്റര്‍മാര്‍ക്ക് കേള്‍ക്കേണ്ടി വരുന്ന കമന്റ്സ് കഷ്ടം തന്നെ! ഒരാളുടെ പിഴ മൂലം ഒരായിരം പേര്ക്ക് ശിക്ഷ!! ജിബിയും ശോണിയും ജൈസിയുടെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. ഞാന്‍ വീട്ടിലെത്തിയപ്പോള്‍ 7.30 pm നല്ല ഷീണം പിന്നെ മൂഡ് ഓഫ്!! ചുമ്മാ കിടന്നു. ജൈസിയുടെ വീട്ടിലേക്ക് ചെല്ലാന്‍ ജിബി കുറെ വിളിച്ചൂ. പോകാന്‍ തോന്നിയില്ല. കുളികഴിഞ്ഞു ചോറുണ്ണാന്‍ ഇരിക്കുമ്പോള്‍ വീണ്ടും ദാ... വിളി. അവരെ കൊണ്ടാക്കണം. സമയം 9.15 pm ,, പിന്നെ കാറെടുത്ത് അവിടെ ചെന്നു,,, അവരെ കാഞ്ഞിരമറ്റം മില്ലുങ്കല്‍ കവലയില്‍ കൊണ്ടാക്കി വണ്ടി കയറ്റി വിട്ടു. (പത്തരയ്ക്കുള്ളില്‍ അവര്‍ കടുത്തുരുതി - മാന്‍വെട്ടത്തുള്ള സ്വഭവനത്തില്‍ എത്തി; വിളിച്ചു) ഞാന്‍ തിരികെ വന്നു അത്താഴം കഴിഞ്ഞു, മെയില്‍ ഒന്നു നോക്കി. ഷാഹിന ടീച്ചറുടെ ഒരു മെയില്!!?? ഞാന്‍ കുറച്ചു ദിവസം മുന്പ് ഒരു 'ഹായ്' അയച്ചതിന് മറുപടി. പത്തു വര്‍ഷത്തിനു ശേഷം ഉള്ള ഒരു 'Communication' മെയില് കണ്ടപ്പോള്‍ ശരിക്കും ത്രില്‍ ആയി.
Dear jossyyyyy
My goodness HOW CAN I EVER FORGET YOU - JOSSY VARKEY!!!
I will never forget you all .. i still have the card you all sent me when i got my Ph.D.I stii have the bread toaster in working condition.
തുടരുന്നു..
ഈ ദിവസത്തെ എല്ലാ മൂഡ് ഓഫ് -ഉം എങ്ങോട്ടോ ഓടി പോയി!!! എന്നെ കാര്ഷിക സര്‍വ്വ കലാശാലയില്‍ 'എകണോമിക്സ്' പഠിപ്പിച്ച ടീച്ചര്‍. എന്റെ 'അഡവൈസര്‍' കൂടിയായിരുന്നു 'ഷഹീന ടീച്ചര്‍' (ഞങ്ങളുടെ കോളേജില്‍ ഓരോ 10 വിദ്യാര്‍ത്ഥികളും ഒരു ടീച്ചറുടെ advisership -നു കീഴില്‍ ആയിരുന്നു. അത് വളരെ നല്ല ഒരു system ആയിരുന്നു) ഇതു പോലെ ഉള്ള ടീച്ചര്‍മാര്‍ ഉണ്ടെങ്കില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകപോലുമില്ല എന്ന് നി:സംശയം പറയാം. അവിടെ പഠിപ്പിച്ച സുജാത മിസ്, വനജ മിസ്, പദ്മിനി മിസ് , ഉഷ മിസ് തുടങ്ങിയവരെല്ലാം അധ്യാപനത്തിലുപരി സ്നേഹം കൊണ്ടു ഞങ്ങളുടെ മനസ്സുകളെ കീഴടക്കിയ ഗുരുക്കന്മാരായിരുന്നു. സര്‍വ്വകലാശാല രാഷ്ട്രീയ അതിപ്രസരംകൊണ്ടു അസ്വസ്തമായിരുന്നെന്കിലും ചില നല്ല അധ്യാപകരുടെ മഹത്വം എടുത്തു പറയേണ്ടത് തന്നെ.
ചില നല്ല ചിന്തകളാല്‍ ഉറക്കത്തിലേക്കു പോയി.
ഞായറാഴ്ച വീട്ടില്‍ തന്നെ.
വീട് ശുചീകരണം, വസ്ത്ര ശുചീകരണം, ഒക്കെയായി പോയി. അജിത ഈ ആഴ്ച വന്നില്ല - ജൈസിയുടെ 'ഗൃഹ പ്രവേശം' കഴിഞ്ഞു വ്യാഴാഴ്ചയാണ് തിരുവനന്തപുരത്തിന് പോയത്. ഇന്നു അവിടെ ഒരു 'Exam duty' ഉണ്ടുതാനും. ആര്‍വിനും ആര്ഷയും വീട്ടിലുണ്ടായിരുന്നു. (അവരെ വീട്ടിലാക്കി ജൈസിയും സിജിയും ഒരു മാമോദീസ കൂടാന്‍ പോയി)
ഉച്ചയുറക്കം കഴിഞ്ഞു ഞാന്‍ പ്രകാശം സാറിന്റെ കല്യാണം അനുബന്ടിച്ചു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പിറവം - അടുത്ത് ഓണക്കൂര്‍ വരെ പോയി. (ശ്രീ.പ്രകാശം ചോറ്റാനിക്കരയില്‍ ഒരുമിച്ചു പഠിപ്പിച്ചിരുന്ന ഫിസിക്സ് അധ്യാപകന്‍ ആണ്. ഇപ്പോള്‍ ട്രെഷറിയില്‍ ജോലി ചെയ്യുന്നു)

മൂഡ് ഓഫ് ... ഇതെന്തായിങ്ങനെ? [ആത്മഹത്യ ചെയ്തവരോട്]
ഇന്നു ശനിയാഴ്ച (22 നവം.)
ഇന്നലെ കുറച്ചു വൈകിയാണ് ഉറങ്ങിയത്. 'ജയ് ഹിന്ദ്' ടി.വി.യില്‍ ആലപ്പുഴയിലെ മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യയെ ക്കുറിച്ച് ഒരു ഡോകുമെന്ററി ഉണ്ടായിരുന്നു. ഉറങ്ങുന്നതിനു മുന്പ് സത്കാര്യങ്ങള്‍ ചിന്തിക്കണം എന്നറിയാമെങ്കിലും ആ പരിപാടി കണ്ടിരുന്നു. മനസ്സിനെ ഒരുച്ചുഴിയിലെയ്ക്ക് കൊണ്ടു പോകുന്ന ചില ചോദ്യങ്ങള്‍ നല്‍കികൊണ്ട് അര മണിക്കൂര്‍ നീണ്ടു ആ പരിപാടി . ജീവിക്കാനുള്ള ആര്‍ത്തി ഒരു വശത്ത് ; ജീവിതം മടുത്ത യൌവനം മറുവശത്ത്. ഈ അടുത്ത ദിവസങ്ങളില്‍ ഒരുപാടു 'പ്ലസ് 2' വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കണ്ടു. വീടിനടുത്തും ഒരു പതിമൂന്നു കാരി ജീവിത അവസാനിപ്പിച്ചു. അമ്മ ചീത്ത പറഞ്ഞതിന്?
കൌമാര ക്കാരുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യക്ക് പലരും പല കാരണങ്ങള്‍ പറയുന്നുണ്ട്.
ടി.വി ചാനലുകളില്‍ നിറയുന്ന സീരിയലുകള്‍ ..
അനിയന്ത്രിതമായ മൊബൈല്‍ ബന്ധങ്ങള്‍ ..
മാതാപിതാക്കളുടെ അമിത വാത്സല്യം
ജീവിതത്തില്‍ വളര്ന്നു [വളര്‍ത്തി കൊണ്ടു]വരുന്ന അമിത പ്രതീക്ഷകള്‍ ...
പ്രണയങ്ങള്‍, വാണിഭസംഘങ്ങള്‍, വളകള്‍, ഇരകള്‍ ..
ഇതിനും അപ്പുറത്ത് എന്തെങ്കിലും ഉണ്ടോ? കുറച്ചു കാലം മുന്പ് കണ്ട ഒരു സിനിമ ഓര്മ വന്നു. 'ഗ്ലൂമി സണ്‍ഡേ' ഇതു ഒരു ഗാനത്തേയും അത് പ്രചരിപ്പിച്ച ആത്മഹത്യാ പ്രവണതയെയും കുറിച്ചുള്ളതാണ്. എനിക്ക് വിശ്വസിക്കാനായില്ലെന്കിലും അതൊരു സത്യമാണെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംഭവം ആണെന്നും പിന്നീട് 'ഇന്റര്നെറ്റ്' പരതിയപ്പോള്‍ മനസ്സിലായി.
ഈ അടുത്ത കാലത്തെ ആത്മഹത്യകള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇത്തരം എന്തോ ഒരു 'ഗ്ലൂമിനെസ്' പടര്‍ന്നിട്ടുണ്ടോ എന്ന് സംശയം. ഇത്തരത്തില്‍ ഒരു പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. കേരളത്തിന്റെ കാലാവസ്ഥ, പ്രവാസ ജീവിതങ്ങള്‍, പണക്കൊഴുപ്പ്, സാമൂഹിക ക്രമം .. എന്നിവയുടെ പ്രത്യേകത കൊണ്ടു ഒത്തിരി പ്രതീക്ഷകള്‍ കൂടുകയും മോഹഭംഗങ്ങള്‍ കൂടുകയും തല്‍ഭലമായി ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്നതായി തോന്നുന്നു.
ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊക്കെ കിട്ടണം. ഇല്ലെങ്കില്‍ ജീവിച്ചിട്ട് കാര്യമില്ല. എന്ന ചിന്താഗതി വളര്ന്നു വരുന്നു. ചെറിയ ചെറിയ പരാജയങ്ങളും മോഹഭംഗങ്ങളും പോലും താങ്ങാന്‍ ഉള്ള ശക്തിയില്ലാത്ത ഒരു തലമുറ വളര്ന്നു വരുന്നു!!
ജീവിതത്തില്‍ ജീവിക്കാന്‍ പഠിക്കാന്‍ മറന്നു പോയാല്‍ പിന്നെ ജീവിതമെന്തു. എന്ത് പഠിച്ചിട്ടു എന്ത് കാര്യം??!!
ഓര്‍ക്കുട്ട് -ഉം എസ്.എം.എസ് -ഉം റിയാലിറ്റി ഷോ - കളും കെട്ടുകാഴ്ചകള്‍ മാറുമ്പോള്‍, ചിന്താശേഷി നശിച്ച, ക്രയശേഷി നശിച്ച ഒരു വരും തലമുറയെ ആണോ നമ്മള്‍ വളര്‍ത്തി കൊണ്ടു വരുന്നതു?
സ്കൂളുകളിലും കലാലയങ്ങളിലും ഇന്നു ആത്മാര്‍ഥതയുള്ള അധ്യാപകര്‍ ഉണ്ടോ? അദ്ധ്യാപനം ഒരു ജീവിത വൃത്തി മാത്രമായി തരം താഴ്ന്നിരിക്കുന്നു?!! (എന്നെ സ്കൂളില്‍ പഠിപ്പിച്ച ശോശാമ്മ, ശാരദ, ആനി, രെയ്ച്ചാല്‍ ടീച്ചര്‍മാരുടെ സ്നേഹം ഇന്നും ഒരു മധുരിക്കുന്ന ഓര്‍മയാണ്.)
അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മാതാപിതാക്കളെ ചുറ്റിലും കാണുന്നു. ജീവിതവും 'റിയല്‍റ്റി ഷോ' കളും തമ്മില്‍ വേര്‍തിരിച്ചരിയാനാവാതെ പോകുകയാണോ നമ്മുടെ കൌമാരത്തിന്. ജീവിത വെട്ടിപിടിക്കുവനുല്ലതല്ല, ആസ്വദിക്കുവാന്‍ഉള്ളതാണെന്ന് ആരും അവര്ക്കു പരഞ്ഞുകൊടുതില്ലാ? ഒരിളം കാറ്റില്‍ അലിയാനും, ഒരു കുഞ്ഞു പൂവിന്റെ സൌന്ദര്യം നോക്കി നുകരാനും നമ്മുടെ കുഞ്ഞുങ്ങളെ നാമെന്തുകൊണ്ട് അനുവദിച്ചില്ല? എന്ത് കൊണ്ടു അതിന് പ്രേരിപ്പിച്ചില്ല? കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്ന ബാല്യം ആത്മഹത്യകള്‍ക്ക് ബദലാണ്. സംശയമില്ല.

Subscribe to:
Posts (Atom)