Sunday, November 23, 2008

മൂഡ് ഓഫ് ... ഇതെന്തായിങ്ങനെ? [ആത്മഹത്യ ചെയ്തവരോട്‌]

ഇന്നു ശനിയാഴ്ച (22 നവം.)
ഇന്നലെ കുറച്ചു വൈകിയാണ് ഉറങ്ങിയത്. 'ജയ് ഹിന്ദ്‌' ടി.വി.യില്‍ ആലപ്പുഴയിലെ മൂന്നു പെണ്‍കുട്ടികളുടെ ആത്മഹത്യയെ ക്കുറിച്ച് ഒരു ഡോകുമെന്ററി ഉണ്ടായിരുന്നു. ഉറങ്ങുന്നതിനു മുന്പ് സത്കാര്യങ്ങള്‍ ചിന്തിക്കണം എന്നറിയാമെങ്കിലും ആ പരിപാടി കണ്ടിരുന്നു. മനസ്സിനെ ഒരുച്ചുഴിയിലെയ്ക്ക് കൊണ്ടു പോകുന്ന ചില ചോദ്യങ്ങള്‍ നല്‍കികൊണ്ട് അര മണിക്കൂര്‍ നീണ്ടു ആ പരിപാടി . ജീവിക്കാനുള്ള ആര്‍ത്തി ഒരു വശത്ത് ; ജീവിതം മടുത്ത യൌവനം മറുവശത്ത്. ഈ അടുത്ത ദിവസങ്ങളില്‍ ഒരുപാടു 'പ്ലസ് 2' വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കണ്ടു. വീടിനടുത്തും ഒരു പതിമൂന്നു കാരി ജീവിത അവസാനിപ്പിച്ചു. അമ്മ ചീത്ത പറഞ്ഞതിന്?
കൌമാര ക്കാരുടെയിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യക്ക് പലരും പല കാരണങ്ങള്‍ പറയുന്നുണ്ട്.
ടി.വി ചാനലുകളില്‍ നിറയുന്ന സീരിയലുകള്‍ ..
അനിയന്ത്രിതമായ മൊബൈല്‍ ബന്ധങ്ങള്‍ ..
മാതാപിതാക്കളുടെ അമിത വാത്സല്യം
ജീവിതത്തില്‍ വളര്ന്നു [വളര്‍ത്തി കൊണ്ടു]വരുന്ന അമിത പ്രതീക്ഷകള്‍ ...
പ്രണയങ്ങള്‍, വാണിഭസംഘങ്ങള്‍, വളകള്‍, ഇരകള്‍ ..
ഇതിനും അപ്പുറത്ത് എന്തെങ്കിലും ഉണ്ടോ? കുറച്ചു കാലം മുന്പ് കണ്ട ഒരു സിനിമ ഓര്മ വന്നു. 'ഗ്ലൂമി സണ്‍‌ഡേ' ഇതു ഒരു ഗാനത്തേയും അത് പ്രചരിപ്പിച്ച ആത്മഹത്യാ പ്രവണതയെയും കുറിച്ചുള്ളതാണ്. എനിക്ക് വിശ്വസിക്കാനായില്ലെന്കിലും അതൊരു സത്യമാണെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംഭവം ആണെന്നും പിന്നീട് 'ഇന്റര്നെറ്റ്' പരതിയപ്പോള്‍ മനസ്സിലായി.
ഈ അടുത്ത കാലത്തെ ആത്മഹത്യകള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇത്തരം എന്തോ ഒരു 'ഗ്ലൂമിനെസ്' പടര്‍ന്നിട്ടുണ്ടോ എന്ന് സംശയം. ഇത്തരത്തില്‍ ഒരു പഠനം നടത്തേണ്ടത്‌ അത്യാവശ്യമാണെന്ന് തോന്നുന്നു. കേരളത്തിന്റെ കാലാവസ്ഥ, പ്രവാസ ജീവിതങ്ങള്‍, പണക്കൊഴുപ്പ്, സാമൂഹിക ക്രമം .. എന്നിവയുടെ പ്രത്യേകത കൊണ്ടു ഒത്തിരി പ്രതീക്ഷകള്‍ കൂടുകയും മോഹഭംഗങ്ങള്‍ കൂടുകയും തല്‍ഭലമായി ആത്മഹത്യകള്‍ പെരുകുകയും ചെയ്യുന്നതായി തോന്നുന്നു.
ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊക്കെ കിട്ടണം. ഇല്ലെങ്കില്‍ ജീവിച്ചിട്ട് കാര്യമില്ല. എന്ന ചിന്താഗതി വളര്ന്നു വരുന്നു. ചെറിയ ചെറിയ പരാജയങ്ങളും മോഹഭംഗങ്ങളും പോലും താങ്ങാന്‍ ഉള്ള ശക്തിയില്ലാത്ത ഒരു തലമുറ വളര്ന്നു വരുന്നു!!
ജീവിതത്തില്‍ ജീവിക്കാന്‍ പഠിക്കാന്‍ മറന്നു പോയാല്‍ പിന്നെ ജീവിതമെന്തു. എന്ത് പഠിച്ചിട്ടു എന്ത് കാര്യം??!!
ഓര്‍ക്കുട്ട് -ഉം എസ്.എം.എസ് -ഉം റിയാലിറ്റി ഷോ - കളും കെട്ടുകാഴ്ചകള്‍ മാറുമ്പോള്‍, ചിന്താശേഷി നശിച്ച, ക്രയശേഷി നശിച്ച ഒരു വരും തലമുറയെ ആണോ നമ്മള്‍ വളര്‍ത്തി കൊണ്ടു വരുന്നതു?
സ്കൂളുകളിലും കലാലയങ്ങളിലും ഇന്നു ആത്മാര്‍ഥതയുള്ള അധ്യാപകര്‍ ഉണ്ടോ? അദ്ധ്യാപനം ഒരു ജീവിത വൃത്തി മാത്രമായി തരം താഴ്ന്നിരിക്കുന്നു?!! (എന്നെ സ്കൂളില്‍ പഠിപ്പിച്ച ശോശാമ്മ, ശാരദ, ആനി, രെയ്ച്ചാല്‍ ടീച്ചര്‍മാരുടെ സ്നേഹം ഇന്നും ഒരു മധുരിക്കുന്ന ഓര്‍മയാണ്.)
അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മാതാപിതാക്കളെ ചുറ്റിലും കാണുന്നു. ജീവിതവും 'റിയല്‍റ്റി ഷോ' കളും തമ്മില്‍ വേര്‍തിരിച്ചരിയാനാവാതെ പോകുകയാണോ നമ്മുടെ കൌമാരത്തിന്. ജീവിത വെട്ടിപിടിക്കുവനുല്ലതല്ല, ആസ്വദിക്കുവാന്‍ഉള്ളതാണെന്ന് ആരും അവര്ക്കു പരഞ്ഞുകൊടുതില്ലാ? ഒരിളം കാറ്റില്‍ അലിയാനും, ഒരു കുഞ്ഞു പൂവിന്റെ സൌന്ദര്യം നോക്കി നുകരാനും നമ്മുടെ കുഞ്ഞുങ്ങളെ നാമെന്തുകൊണ്ട് അനുവദിച്ചില്ല? എന്ത് കൊണ്ടു അതിന് പ്രേരിപ്പിച്ചില്ല? കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്ന ബാല്യം ആത്മഹത്യകള്‍ക്ക് ബദലാണ്. സംശയമില്ല.

2 comments:

Rejeesh Sanathanan said...

"സ്കൂളുകളിലും കലാലയങ്ങളിലും ഇന്നു ആത്മാര്‍ഥതയുള്ള അധ്യാപകര്‍ ഉണ്ടോ? "

ഉണ്ടാകാം വിരലിലെണ്ണാവുന്നവര്‍.കാശു കൊടുത്ത് വാങ്ങിയ ജോലിയില്‍ നിന്ന് പലിശയുള്‍പ്പടെ തിരിച്ച് പിടിക്കാന്‍ വേണ്ടി മാത്രം ജോലിക്കുവരുന്ന അദ്ധ്യാപകരാണിപ്പോള്‍ ഭൂരിപക്ഷവും.നമുക്കു സ്നേഹം കൈമുതലായിരുന്ന ഒരുപാട് ടീച്ചര്‍മാരുടെ ഓര്‍മകള്‍ എങ്കിലുമുണ്ട്. അടുത്ത തലമുറയ്ക്കോ?

Kvartha Test said...

ജീവിത ലക്ഷ്യം, ജീവിത വീക്ഷണം എന്നിവയൊന്നും കുട്ടികളെ ചിന്തിപ്പിക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസം ഉതകുന്നില്ല. മാതാപിതാക്കളും അതിനു ശ്രമികുന്നില്ല. മല്‍സരബുദ്ധി മാത്രമാണ് കുട്ടികള്‍ ഇന്ന് കണ്ടുവളരുന്നത്.

അപ്പോള്‍ പിന്നെ, ചെറിയ തോല്‍വികള്‍ പോലും അവരെ മാനസികമായി തളര്‍ത്തുന്നു. തോല്‍വികള്‍ ആണ് നാളത്തെ വിജയത്തിന്‍റെ ആധാരശിലകള്‍ എന്ന് അവര്‍ അറിയാതെ പോകുന്നു, അവരെ ശ്രദ്ധിച്ചു അതൊക്കെ പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ സമയവുമില്ല, കാരണം അവരും എന്തിനോവേണ്ടിയുള്ള നെട്ടോട്ടത്തിലാണല്ലോ.