Saturday, September 22, 2007

എന്തെങ്കിലും പറയൂ....

ഈ എഴുതുന്നതൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടാവുമോ? എന്തായാലും കുറേ പ്പേര്‍ എന്‍റെ പേജ് നോക്കുന്നുണ്ട്‌. കവിതയെങ്കിലും എന്‍റെ ഈ പൊട്ടത്തരങ്ങള്‍ വായിക്കുന്നുണ്ടാകും.. എന്തെങ്കിലും തിരികേയെഴുതിക്കൂടെ???

ചില സൂചനകള്‍ .. ചില മാറ്റങ്ങള്‍ ...




ബോസ്സ് വീണ്ടും കല്യാണം കഴിക്കാന്‍ തീരുമാനിച്ചൂ ..... [പുനര്‍വിവാഹം] ഇതു നേരത്തെ കെട്ടറിഞ്ഞിരുന്നതിനാല്‍ ഞെട്ടി യില്ല. പക്ഷേ ഇപ്പോള്‍ പറഞ്ഞത് സത്യം തന്നെ എന്നു വിശ്ശ്വസിക്കാന്‍ പ്രയാസം. ഒമാനിലേയ്ക്ക് പോകുകയാണത്രേ.... കണക്ട്‌ പ്ലസ് - ബോസ്സില്ലാതെ ??? ചിന്തിക്കാന്‍ കഴിയുന്നില്ല!! മാറ്റം അനിവാര്യം തന്നെ... പക്ഷേ ഇതുപോലെ ..... എന്തായാലും കാത്തിരുന്നു കാണാം..

Friday, September 21, 2007

ഞങ്ങളും ഓണം ആഘോഷിച്ചു...


ഇതു ആദ്യമായിട്ടാണ് കണക്ട്‌ പ്ലസ് -ഇല്‍ 'ഓണം' ആഘോഷിക്കുന്നത്‌. എന്തായാലും ഇത്തവണ കലക്കി!!


Thursday, September 20, 2007

എന്തേ സമ്മതമല്ലേ.........?


മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...അതിനായി നമുക്ക് ജഗദീശ്വരനോട് അപേക്ഷിക്കാം. എന്തേ സമ്മതമല്ലേ.........?

New photos from Trivandrum house


നല്ല ചങ്ങാതി ഒരഭയംഭാരമുള്ളവന് അവന്‍ അത്താണിഅന്ധന്റെ പുഴയ്ക്ക് അവന്‍ പാലംഅവന്‍ വിതയ്ക്കുന്നത് പക്ഷികള്‍ക്ക്അവന്‍ അവനുവേണ്ടിക്കൊയ്യുന്നത് ഒരേ ഒരു നെല്ല്...

:എ. അയ്യപ്പന്‍