മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ വി കെ എൻ എഴുതിയ ഒരു ചെറുകഥയാണ് "നില നിൽപ്പീയം"
ഇത് കേരള സിലബസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി പഠിക്കാനുണ്ട്. പലരും ഈ കഥയുടെ വ്യാഖ്യാനം
യൂട്യൂബിലും മറ്റും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഒന്ന് രണ്ടു കുറിപ്പുകൾ കണ്ടു. എല്ലാത്തിലും ഒരു സുഖലോലുപനായ മനുഷ്യനെ കളിയാക്കുന്ന കഥയായിട്ടാണ് ഇത് വിവരിച്ചിരിക്കുന്നത്. ഏതുനേരവും ഭക്ഷണം എന്ന ചിന്ത മാത്രമായി ജീവിക്കുന്ന ഒരു കഥാപാത്രം.
എന്നാൽ എനിക്ക് ഈ കഥ വായിച്ചശേഷം തോന്നിയത് മറിച്ച് ഒരു അഭിപ്രായമാണ്. അത് വികെഎൻ തന്നെ കഥയിൽ പറയുന്നുണ്ട്.
ഉറങ്ങാൻ കിടന്നു ജീവിതത്തിൽ കൃത കൃത്യത അനുഭവപ്പെട്ടു ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു..
തൃപ്തിയായി മരിക്കുക എന്നത് മനുഷ്യൻറെ ഒരു ഭാഗ്യമാണ്. കിടന്ന നരക യാതന അനുഭവിച്ചും മറ്റുള്ളവർക്കും തനിക്ക് തന്നെയും ഒരു ഭാരമായി ഈ ലോകത്ത് നിന്നും വിടപറയുന്ന മനുഷ്യരെയാണ് ഇന്ന് കേരളത്തിൽ കൂടുതലായ കാണുന്നത്. ഒരുപാട് രോഗങ്ങളും ആശുപത്രിയും ഐസിയുവും ഒക്കെയായി ഈ ജീവിതം തീരുന്നില്ലല്ലോ എന്ന് ദിവസങ്ങൾ എണ്ണി എണ്ണി കഴിച്ചുകൊണ്ട് അവസാനം മരിക്കുന്ന ചിലർ.
പണ്ട് ഞങ്ങളുടെ വീട്ടിൽ എല്ലാദിവസവും കുടുംബ പ്രാർത്ഥന രാത്രി എട്ടുമണക്ക് ചൊല്ലുമ്പോൾ അതിലൊരു പ്രാർത്ഥന ഇങ്ങനെയായിരുന്നു.
"ആകസ്മികമായോ അപകടത്തിൽപ്പെട്ട ഉണ്ടാകാവുന്ന ഒരുക്കമില്ലാത്ത മരണത്തിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണേ"
ഈ പ്രാർത്ഥന കേട്ട് ഞാൻ അമ്മച്ചിയോട് പലവട്ടം ചോദിച്ചിട്ടുണ്ട് ഒരു നല്ല മരണം തന്നെയല്ലേ ആകസ്മികമായ മരണം? അല്ലാതെ കിടന്നു ... നരകിച്ച് ... വെറുപ്പിച്ച് ??
പണ്ട് മുതലേ ചൊല്ലിവന്ന ഒരു സംസ്കൃത ശ്ലോകം, (അതായത് പ്രാർത്ഥന) ഇതാണ്
"അനായാസേന മരണം, വിനാ ദൈന്യേന ജീവനം
ദേഹി മേ കൃപയാ ശംഭോ, ത്വയി ഭക്തിം അചഞ്ചലമ്..."
ജീവിതത്തിന്റെ അവസാന നാളുകളിൽ ദീർഘകാലം രോഗക്കിടക്കയിൽ കിടന്ന് കഷ്ടപ്പെടാതെ, വേദനയില്ലാത്ത ഒരു ശാന്തമായ മരണം ഉണ്ടാകണം (അനായാസേന മരണം). 🙏
ജീവിതാവസാനം വരെ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുകയോ ആശ്രയിക്കുകയോ ചെയ്യേണ്ടി വരാത്ത ആത്മാഭിമാനമുള്ള ഒരു ജീവിതം വേണം (വിനാ ദൈന്യേന ജീവനം). 🌸
ഈ രണ്ട് കാര്യങ്ങൾക്കൊപ്പം ദൈവത്തിൽ (ശിവനിൽ) ഉറച്ചതും മായാത്തതുമായ ഭക്തിയും നൽകി അനുഗ്രഹിക്കണേ എന്നാണ് ഈ മനോഹരമായ പ്രാർത്ഥനാ ശ്ലോകത്തിന്റെ അർത്ഥം.
ഭാരതീയ ചിന്തകളിലെ ഏറ്റവും അർത്ഥവത്തായ പ്രാർത്ഥനകളിൽ ഒന്ന്. 💫❤️
#Malayalam #Prayer #AnayasenaMaranam #ShivaShloka #MalayalamQuotes #Devotional #Spirituality #PositiveVibes #Kerala #MeaningfulLife


No comments:
Post a Comment