Saturday, November 24, 2007

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ . . .

സൌഹ്രുദസായാഹ്നങ്ങള്‍ എന്നാണ്‍ ആദ്യം മനസ്സില്‍ തോന്നിയ തലക്കെട്ട്. ഇന്നു വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങാറായപ്പോള്‍ മണിചേച്ചി (സി. മേഴ്സിലിറ്റ്) വിളിച്ചു. ആലുവായില്‍ നിന്നും പാലാരിവട്ടത്തേയ്ക്കു വരുന്നു, കാണാനൊക്കുമോ സാറേ … എനിക്കാണെങ്കില്‍ വൈകുന്നേരം എത്രയും വൈകി വീട്ടിലെത്തിയാല്‍ മതി എന്ന ചിന്തയില്‍ ഓഫീസില്‍ നിന്നും ഇറങ്ങിയിട്ട് എവിടെയൊക്കെ തെണ്ടാം എന്നു ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. വീട്ടില്‍ ചെന്നാല്‍ ഏകാന്ത വാസം…
പാലാരിവട്ടത്ത് ചെല്ലുമ്പോള്‍ മണിചേച്ചി കാത്തുനില്പുണ്ടായിരുന്നു. സൌകര്യ പ്രഥമായ ഒരു ‘റെസ്റ്റോരെന്റ്’ കണ്ടുപിടിച്ച് ഒരു ജൂസ് കഴിച്ച് കുറച്ചുനേരം സംസാരിച്ചിരിക്കാം എന്നുതീരുമാനിച്ചു. കുറേ നേരം അങ്ങിനെ വീട്ടുവിശേഷം, നാട്ടുവിശേഷം, സ്വകാര്യ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഞാന്‍ അന്നത്തെ എന്റെ അത്താഴം അവിടെനിന്നും രണ്ടു പൊറോട്ടയില്‍ തീറ്ത്തു. പതുക്കെ നടന്നു കോണ്‍വെന്റില്‍ പോയി സി.ക്ലെയറിനെയും കൂട്ടരെയും കണ്ടു. അവിടുത്തെ ചാപ്പലില്‍ നിത്യാരാധന നടക്കുന്നുണ്ടായിരുന്നു. അവിടെ കയറി പ്രാറ്ത്ഥിച്ചു. തിരികെ വീട്ടിലേയ്ക്ക് അവിടെനിന്നു തന്നെ ബസ് കിട്ടി.
ഇതുപോലെ ഒരു സായഹ്നമായിരുന്നു അന്നു സുരേഷും കവിതയുമായി സുരേഷിന്റെ ഓഫീസില്‍ കൂടിയത്. പണ്ടൊക്കെ വൈകുന്നെരങ്ങളില്‍ വെടി പറഞ്ഞിരിക്കാന്‍ ധാരാളം സമയവും സുഹ്രുത്തുക്കളും ഉണ്ടായിരുന്നു. ഇന്നു കാലം മാറി, എല്ലവറ്ക്കും തിരക്കോടു തിരക്ക്. യാന്ത്രികമായി തീറ്ന്ന ഈ ജീവിതത്തില്‍ ഇന്റ്റെറ് നെറ്റും ഇ-മെയിലും മൊബൈല്‍ ഫോണും മാത്രമായി നമ്മുടെ സുഹ്രുത്തുക്കള്‍. ഈ സവ്കര്യങ്ങളൊക്കെ നമ്മുടെ സന്തോഷം വറ്ദ്ധിപ്പിക്കുന്നോ അതോ സമാധാനം കെടുത്തുന്നോ? ഒന്നാലോചിച്ചു നോക്കൂ!! കുറച്ചു നാള്‍ മുന്‍പുവരെ ക്രിഷ്ണകുമാറും ഷാജുവുമൊത്ത് കോഫീ ഹൌസിലെ പഴമ്പൊരിയും തിന്നു സൊറപറഞ്ഞിരിക്കറുള്ള സായഹ്നങ്ങള്‍ എത്ര രസകരങ്ങളായിരുന്നു. ജോലിത്തിരക്കിന്റെ കുത്തൊഴുക്കില്‍ അതുപോലും നഷ്ടമായി.

നാമെല്ലാവരും ഇന്നു ടി.വി., കമ്പ്യുട്ടറ്, മൊബൈല്‍ തുടങ്ങിയ യന്ത്രങ്ങളുമായി സല്ലപിക്കുന്നവരായി. ചാറ്റിങില്‍ മിടുക്കരാവുന്ന കുട്ടികള്‍ ഇന്നു ഒരാളുമായി നേരിട്ടു ഇടപഴകുന്നതില്‍ പരാജയപ്പെടുന്നു. പക്ഷെ ഇത്തരക്കാരും പുതിയ കമ്പ്യുട്ടറ് യുഗത്തില്‍ തൊഴില്‍ വിജയം നേടിയേക്കാം. കാരണം ഇന്നത്തെ തൊഴിലുകള്‍ കൂടുതലും ഐ.റ്റി. മേഘലയിലാണല്ലോ. 8 -ഉം 10 -ഉം മണിക്കൂറുകള്‍ കമ്പ്യുട്ടറിനു മുന്നിലിരിക്കുക. അതിനോടു സല്ലപിക്കുക. ഇതു തന്നെ ജോലി. (എനിക്കും ഇതാണല്ലൊ പണി!!)

Thursday, November 15, 2007

തിരുവനന്തപുരം വിശേഷങള്‍ ...

ഇപ്പോള്‍ ഞാന്‍ എറണാകുളത്തു ജോലി ചെയ്യുന്നു, വാരാന്ത്യങളില്‍ തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യുന്നു. ഞായറാഴ്ച സവാരി ആര്‍ഷ മോള്‍ക്കും മനു വാവയ്ക്കും ഇഷ്ടമാണ്. ഈ ഫോട്ടോ ഞങ്ങള്‍ കനകകുന്നു കൊട്ടാരത്തില്‍ പോയപ്പോള്‍ എടുത്തതാണ്. ‘റിലാക്സ്’ ചെയ്യാന്‍ പറ്റിയ അന്തരീക്ഷമാണ്. വളരെ വിശാലമായ സ്തലം... കാറ്റും വെളിച്ചവും കിട്ടുന്ന പ്രക്രിതി രമണീയമായ പച്ച പുല്‍ത്തകിടിയില്‍ കിടന്നുറങ്ങാന്‍ എന്തു സുഖം!! തിരുവനന്തപുരം നഗരത്തിനു നടുവില്‍ ഇതുപോലൊരു കൊട്ടാരവും പൂങ്കാവനവും തീര്‍ത്ത പൂര്‍വീകര്‍ക്കു എത്ര നന്ദി ചൊല്ലിയാല്‍ മതിയാവും??

Thursday, October 25, 2007

ചില നിയമ വശങ്ങള്‍ ..

ഇന്നലെ മജീദ് സാറുമായി സംസാരിച്ചപ്പോള്‍ കുറച്ച് നിയമവശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. രസകരമായി തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു.

ഞാന്‍ പ്രീ.ഡിഗ്രി കഴിഞ്ഞപ്പോള്‍ നിയമബിരുദത്തിനു ചേരാന്‍ ശ്രമിച്ചിരിന്നു. എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പടിക്കാനായിരുന്നു എന്റെ യോഗം. അവിടെ വച്ച് സഹകരണ നിയമത്തിന്റെ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. അതു പടിക്കാന്‍ എനിക്ക് ഒട്ടും തത്പര്യമുണ്ടായിരുന്നില്ല!! നിയമം എന്നു കേള്‍ക്കുമ്പോള്‍ വല്ലാത്ത അരുചി അനുഭവപ്പെട്ടിരുന്ന എനിക്ക് ഇന്നലെ മജീദ് സാര്‍ പറഞ്ഞു തന്ന ചില [താഴെ ക്കുറിക്കുന്നു...] കാര്യങ്ങള്‍ നല്ല രസകരമായിതോന്നി!!



nemo judex in sua causa: "no man is permitted to judge in his own cause".



മതിയായ കാരണം ഇല്ലാതെ ഒരാളെയും കുറ്റം വിധിക്കരുത്.

ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആളുകളെ കുറ്റം വിധിക്കാന്‍ നാമെല്ലാവരും വിദഗ്ധരാണല്ലോ. ഏതു സാഹചര്യത്തില്‍ ആണു മനുഷ്യര്‍ തെറ്റുകളില്‍ പെടുന്നത്??( എല്ലാവര്‍ക്കും എന്തെങ്കിലും കാരണം ഉണ്ടാകും എന്നുള്ളതല്ലെ സത്യം.) ഓഫീസ്സില്‍ ആയലും വീട്ടില്‍ ആയലും പരദൂഷണം ഒരു തീരാവ്യാധിയും പകര്‍ച്ച വ്യാധിയും ആയിത്തീര്‍ന്നിട്ടുണ്ട്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘കുറ്റം പറച്ചില്‍’ നല്ലതല്ല എന്ന്??!! നല്ല നിയമം തന്നെ.



audi alteram partem: "let the other side be heard".



അപരാധിയായി വിധിക്കപ്പെട്ടവനു പറയാനുള്ളതും കൂടി കേള്‍ക്കണം.

ഇതു കേട്ടപ്പോള്‍ യേശു ക്രിസ്തുവിനെയാണ് ഓര്‍മവന്നത്. ഇതൊരു വിധത്തിലുള്ള ഗ്രിഹാതുരത്വം ആണെന്നു പറയാം. ഓര്‍മ്മവച്ച നാള്‍ മുതല്‍ ദു:ഖവെള്ളിയും കുരിശിന്റെ വഴിയും മനസ്സില്‍ മായാതെ കിടക്കുന്നു. ഏതൊരു ക്രിസ്ത്യാനിയുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആഴ്ച്ചയാണു ‘ഈസ്റ്ററിനു’ മുന്‍പുള്ള വലിയ ആഴ്ച്ച. കുറ്റം വിധിച്ച് ഭരണാധികാരികള്‍ക്കു മുമ്പില്‍ നിര്‍ത്തിയ യേശുവിനോട് പീലത്തൊസ് ചോദിക്കുന്നുണ്ട് “എന്താണു നിനക്കു ബോധിപ്പിക്കനുള്ളത്?”

സാഹചര്യങ്ങളാണു ഒരു മനുഷ്യനെ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. അവന്റെ/ അവളുടെ സ്വഭാവം അല്ലെങ്കില്‍ പെരുമാറ്റം എനിക്കു തീരെ ഇഷ്ടമായില്ല എന്നു പറയുമ്പോള്‍ തന്നെ, എന്തു കൊണ്ടാവാം ടി-യാള്‍ അങ്ങിനെ പെരുമാറിയെന്നു നാമാരെങ്കിലും ചിന്തിക്കാറുണ്ടോ ??!! അയാള്‍ വളര്‍ന്ന സാഹചര്യം, വീട്ടിലെ ചുറ്റുപാടുകള്‍ തുടങ്ങിയവ എന്തായിരിക്കാം... മാനസീക പക്വത എത്രമാത്രം വളര്‍ന്നിട്ടുണ്ട് എന്നതും വളരെ പ്രധാന്യമുള്ളതാണ്.

ഈ സംഭാഷണത്തിനു ശേഷം മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ഈ നിയമവശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നു തീരുമാനിച്ചു.

Sunday, October 21, 2007

സുജയന്റെ അച്ചനെ അമ്രിതയില്‍ പ്രവേശിപ്പിച്ചു.

സുജയന്റെ അച്ചനെ അമ്രിതയില്‍ പ്രവേശിപ്പിച്ചു.

ഒരു മാസം മുന്‍പാണ്‍ സുജയന്റെ അച്ചനു ഹ്രുദയസ്തംഭനം അനുഭവപ്പെട്ടത്. ഉടനെ തന്നെ ത്രിശൂര്‍ കതന്നെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകുകയും പിന്നീട് അമ്രിതയിലേയ്ക്ക് കൊണ്ട് വരികയുമാണുണ്‍ടായത്. ബൈപ്പാസ് ചെയ്യണമെന്നു അന്നുതന്നെ പരയുകയും ഒക്ടോ. 22 നു തീയതി കൊടുക്കുകയും ചെയ്തു. അതിനുവെണ്ടിയാണ്‍ ഇന്ന് അവറ് അമ്രിതയില്‍ വന്നിരിക്കുന്നത്. അവന്‍ വൈകിട്ട് മൊബൈലില്‍ നിന്നും സന്ദേശം അയച്ചിരുന്നു.

ക്കോളേജില്‍ പടിക്കുമ്പൊളേ അച്ചനെ നന്നായി അറിയാം. ജോലി പോലീസ്സില്‍ ആണെങ്കിലും പഞ്ച പാവമായ ഒരു തനി ത്രിശ്ശൂരുകാരന്‍. കോളേജ് കാലത്തിനു ശെഷവും സുജയന്റ്റെ വീട്ടില്‍ ചെല്ലുമ്പൊള്‍ അച്ചന്റെ സൌഹ്രുദമായ പെരുമാറ്റം എന്നെ ആകര്‍ഷിച്ചിരുന്ന്ഉ. ഏറ്റവും ഒടുവില്‍ അജിതയ്ക്കു ജോലിയുടെ കാള്‍ ലെറ്ററ് വന്നപ്പൊള്‍ ചില സംശയം തീര്‍ക്കാന്‍ അച്ചനെ വിളിച്ചിരുന്നു. ഗവ. സര്‍വ്വീസ് കാര്യത്തില്‍ അദ്ദേഹത്തിന്‍ അഗാത ജ്ഞാനമാനുള്ളത്.

സുജയന്റെ അച്ചന്‍ വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിത വ്യാപാരങ്ങളിലേയ്ക്ക് പ്രവേശിക്കട്ടെയെന്ന് പ്രാറ്ത്ദിക്കാം.

Monday, October 15, 2007

വിശുദ്ധ സൌഹ്രുദങ്ങള്‍