Thursday, October 25, 2007

ചില നിയമ വശങ്ങള്‍ ..

ഇന്നലെ മജീദ് സാറുമായി സംസാരിച്ചപ്പോള്‍ കുറച്ച് നിയമവശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. രസകരമായി തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു.

ഞാന്‍ പ്രീ.ഡിഗ്രി കഴിഞ്ഞപ്പോള്‍ നിയമബിരുദത്തിനു ചേരാന്‍ ശ്രമിച്ചിരിന്നു. എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പടിക്കാനായിരുന്നു എന്റെ യോഗം. അവിടെ വച്ച് സഹകരണ നിയമത്തിന്റെ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. അതു പടിക്കാന്‍ എനിക്ക് ഒട്ടും തത്പര്യമുണ്ടായിരുന്നില്ല!! നിയമം എന്നു കേള്‍ക്കുമ്പോള്‍ വല്ലാത്ത അരുചി അനുഭവപ്പെട്ടിരുന്ന എനിക്ക് ഇന്നലെ മജീദ് സാര്‍ പറഞ്ഞു തന്ന ചില [താഴെ ക്കുറിക്കുന്നു...] കാര്യങ്ങള്‍ നല്ല രസകരമായിതോന്നി!!



nemo judex in sua causa: "no man is permitted to judge in his own cause".



മതിയായ കാരണം ഇല്ലാതെ ഒരാളെയും കുറ്റം വിധിക്കരുത്.

ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആളുകളെ കുറ്റം വിധിക്കാന്‍ നാമെല്ലാവരും വിദഗ്ധരാണല്ലോ. ഏതു സാഹചര്യത്തില്‍ ആണു മനുഷ്യര്‍ തെറ്റുകളില്‍ പെടുന്നത്??( എല്ലാവര്‍ക്കും എന്തെങ്കിലും കാരണം ഉണ്ടാകും എന്നുള്ളതല്ലെ സത്യം.) ഓഫീസ്സില്‍ ആയലും വീട്ടില്‍ ആയലും പരദൂഷണം ഒരു തീരാവ്യാധിയും പകര്‍ച്ച വ്യാധിയും ആയിത്തീര്‍ന്നിട്ടുണ്ട്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘കുറ്റം പറച്ചില്‍’ നല്ലതല്ല എന്ന്??!! നല്ല നിയമം തന്നെ.



audi alteram partem: "let the other side be heard".



അപരാധിയായി വിധിക്കപ്പെട്ടവനു പറയാനുള്ളതും കൂടി കേള്‍ക്കണം.

ഇതു കേട്ടപ്പോള്‍ യേശു ക്രിസ്തുവിനെയാണ് ഓര്‍മവന്നത്. ഇതൊരു വിധത്തിലുള്ള ഗ്രിഹാതുരത്വം ആണെന്നു പറയാം. ഓര്‍മ്മവച്ച നാള്‍ മുതല്‍ ദു:ഖവെള്ളിയും കുരിശിന്റെ വഴിയും മനസ്സില്‍ മായാതെ കിടക്കുന്നു. ഏതൊരു ക്രിസ്ത്യാനിയുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആഴ്ച്ചയാണു ‘ഈസ്റ്ററിനു’ മുന്‍പുള്ള വലിയ ആഴ്ച്ച. കുറ്റം വിധിച്ച് ഭരണാധികാരികള്‍ക്കു മുമ്പില്‍ നിര്‍ത്തിയ യേശുവിനോട് പീലത്തൊസ് ചോദിക്കുന്നുണ്ട് “എന്താണു നിനക്കു ബോധിപ്പിക്കനുള്ളത്?”

സാഹചര്യങ്ങളാണു ഒരു മനുഷ്യനെ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. അവന്റെ/ അവളുടെ സ്വഭാവം അല്ലെങ്കില്‍ പെരുമാറ്റം എനിക്കു തീരെ ഇഷ്ടമായില്ല എന്നു പറയുമ്പോള്‍ തന്നെ, എന്തു കൊണ്ടാവാം ടി-യാള്‍ അങ്ങിനെ പെരുമാറിയെന്നു നാമാരെങ്കിലും ചിന്തിക്കാറുണ്ടോ ??!! അയാള്‍ വളര്‍ന്ന സാഹചര്യം, വീട്ടിലെ ചുറ്റുപാടുകള്‍ തുടങ്ങിയവ എന്തായിരിക്കാം... മാനസീക പക്വത എത്രമാത്രം വളര്‍ന്നിട്ടുണ്ട് എന്നതും വളരെ പ്രധാന്യമുള്ളതാണ്.

ഈ സംഭാഷണത്തിനു ശേഷം മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ഈ നിയമവശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നു തീരുമാനിച്ചു.

Sunday, October 21, 2007

സുജയന്റെ അച്ചനെ അമ്രിതയില്‍ പ്രവേശിപ്പിച്ചു.

സുജയന്റെ അച്ചനെ അമ്രിതയില്‍ പ്രവേശിപ്പിച്ചു.

ഒരു മാസം മുന്‍പാണ്‍ സുജയന്റെ അച്ചനു ഹ്രുദയസ്തംഭനം അനുഭവപ്പെട്ടത്. ഉടനെ തന്നെ ത്രിശൂര്‍ കതന്നെയുള്ള ആശുപത്രിയില്‍ കൊണ്ടുപോകുകയും പിന്നീട് അമ്രിതയിലേയ്ക്ക് കൊണ്ട് വരികയുമാണുണ്‍ടായത്. ബൈപ്പാസ് ചെയ്യണമെന്നു അന്നുതന്നെ പരയുകയും ഒക്ടോ. 22 നു തീയതി കൊടുക്കുകയും ചെയ്തു. അതിനുവെണ്ടിയാണ്‍ ഇന്ന് അവറ് അമ്രിതയില്‍ വന്നിരിക്കുന്നത്. അവന്‍ വൈകിട്ട് മൊബൈലില്‍ നിന്നും സന്ദേശം അയച്ചിരുന്നു.

ക്കോളേജില്‍ പടിക്കുമ്പൊളേ അച്ചനെ നന്നായി അറിയാം. ജോലി പോലീസ്സില്‍ ആണെങ്കിലും പഞ്ച പാവമായ ഒരു തനി ത്രിശ്ശൂരുകാരന്‍. കോളേജ് കാലത്തിനു ശെഷവും സുജയന്റ്റെ വീട്ടില്‍ ചെല്ലുമ്പൊള്‍ അച്ചന്റെ സൌഹ്രുദമായ പെരുമാറ്റം എന്നെ ആകര്‍ഷിച്ചിരുന്ന്ഉ. ഏറ്റവും ഒടുവില്‍ അജിതയ്ക്കു ജോലിയുടെ കാള്‍ ലെറ്ററ് വന്നപ്പൊള്‍ ചില സംശയം തീര്‍ക്കാന്‍ അച്ചനെ വിളിച്ചിരുന്നു. ഗവ. സര്‍വ്വീസ് കാര്യത്തില്‍ അദ്ദേഹത്തിന്‍ അഗാത ജ്ഞാനമാനുള്ളത്.

സുജയന്റെ അച്ചന്‍ വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിത വ്യാപാരങ്ങളിലേയ്ക്ക് പ്രവേശിക്കട്ടെയെന്ന് പ്രാറ്ത്ദിക്കാം.

Monday, October 15, 2007

വിശുദ്ധ സൌഹ്രുദങ്ങള്‍




ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

കര്‍ത്താവ് എന്റെ ഇടയനാകുന്നു; എനിക്കു ഒന്നിനും കുറവുണ്ടാവുകയില്ല.

പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.

എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു.

കൂരിരുള്‍താഴ്വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.

Sunday, October 14, 2007

നാള്‍വഴി – ഒരു ഞായറാഴ്ച

ഇന്നു രാവിലെ 6 മണിക്കെഴുന്നേറ്റു. വീടിനു പുറത്തുകിടന്ന ഒരു ഊണ്‍ മേശയുണ്ടായിരുന്നു. അതു തുടച്ചു വ്രിത്തിയാക്കി ഞാനും അപ്പച്ചനും കൂടി വീടിനകത്തു പിടിച്ചിട്ടു. അമ്മച്ചി രാവിലത്തെ കുറ്ബാനായ്ക്ക് പള്ളിയില്‍ പോയിരിന്നു.

ഞങ്ങള്‍ [ഞാനും മോനും അജിതയും] രണ്ടാമത്തെ കുറ്ബാനയ്ക്കാണ്‍ പോയത്. വിനേഷിന്റെ ബൈക്ക് വാങ്ങി ക്കൊണ്ട് പോയി. ആമ്പലൂറ് വല്യമ്മായിയുടെ വീട്ടില്‍ കയറാതെ പള്ളീല്‍ പോക്ക് പൂറ്ത്തിയകുകേല. അവിടെ കയറി കുറച്ച് നേരം സല്ലപിച്ചു. പള്ളീല്‍ വച്ച് പോളേട്ടനെ കണ്ടിരുന്നു. വികാരിയച്ചനുമായും കുറച്ചുനേരം സംസാരിച്ചു.

വരുന്ന വഴി ‘ധറ്മ്മ ഭാരതി ആശ്രമ’ ത്തിലും കയറി. സി.കാത്രീന്‍ പ്രഭുജ്യോതി ഉണ്ടായിരുന്നു. അവിടെയിരുന്നു കുറച്ചുനേരം സ്വാമിജിയുടെ ഭാരതപര്യടനത്തെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ മാസത്തില്‍ ആശ്രമത്തില്‍ വച്ച് സുധി സ്വമിയുടെ പ്രഭാഷണം ഉണ്ടയിരുന്നതായി സിസ്റ്ററ് പരഞ്ഞു. സുധി സ്വമിയെ ക്ണ്ടിട്ട് കുറെയധികം നാളായി.

തിരികെ വീട്ടില്‍ എത്തി, വസ്ത്രം മാറിയിട്ട് വല്യമ്മച്ചിയുടെ അടുത്തു പോയി. ഇന്നലത്തെ പരിപാടിയുടെ തിരക്കൊഴിഞ്ഞ് എല്ലവരും പോയ് ക്കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് തിരികെ പോന്നു. കുറച്ച് ഷറ്ട്ടും പന്സും കൊണ്ടുപോയി ഇസ്തിരിക്കാരനു കൊടുത്തു. അയാലുടെ ജാഡ കണ്ടാല്‍ ഏതൊ സൂപ്പറ് സ്റ്റാറണെന്നു തോന്നും. ഷറ്ട്ടുകള്‍ വാങ്ങിയിട്ട് നാളെ വന്നുനോക്കൂ.. എന്നൊരു ഡയലോഗ്!! തീരെ സമയമില്ല… പോലും?? തമിഴനാണെങ്കിലും സഹിച്ചല്ലേ പറ്റൂ.

4 മണിക്ക് കുഞ്ഞുമോനോട് വരാന്‍ പറഞ്ഞു. 5.30 ന്റെ ട്രെയിനിനു അവരെല്ലവരും തിരുവനന്തപുരത്തിനു പോകും. ഇത്തവണ അജിതയുടെ അപ്പനും അമ്മയും ഉണ്ടായിരുന്നു. ഞാനും സ്റ്റേഷന്‍ വരെ പോയി അവരെ വണ്ടി കയറ്റി വിട്ടു.

വീട്ടില്‍ ചെല്ലമെന്നു കവിതയോട് ഏറ്റിരുന്നു. 6 മണികഴിഞ്ഞപ്പൊള്‍ അവിടെയെത്തി. കുറെ നേരം സുരേഷ് കുടുംബവുമായി കത്തിവച്ചു. സുരേഷുമായുള്ള സൌഹ്രുതത്തിന്റെ 10 ആം വാറ്ഷികമാണിത്. ഒരു പക്ഷെ 10 വറ്ഷം മുന്‍പ് ഒരു ഒക്റ്റോബറ് മാസത്തിലാവും ആദ്യമ്മായി കെ.ജി. യെക്കുറിച്ച് ശശിയില്‍ നിന്നും കേള്‍ക്കുന്നത്. അതിനു വളരെ പിന്നെയാണ്‍ സുരേഷിനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും…. വളരെ ശേഷം കവിതയെയും!! ഇപ്പൊ അവരില്‍ ആരാണ്‍ ഏറ്റവും നല്ല സുഹ്രുത്ത് എന്നു ചോദിച്ചല്‍ കുഴങ്ങി പോകും. കവിത തയ്യാറാക്കിയ ചപ്പാത്തിയും മീനും [ഇതു ഞാന്‍ പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണേയ്…] കഴിച്ച് പിരിയുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലത്ത സന്തോഷം തോന്നി. നല്ല സുഹ്രുത്തുക്കളെ തന്നു സഹായിച്ച സറ്വേശ്വരനു നന്ദി.

കവിത –കെ.ജി ദമ്പതികളുടെ പുത്രന്‍ ശ്രീരാമിനെ ക്കുറിച്ച് സൂചിപ്പിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ശരിയല്ല.