Tuesday, October 09, 2007

പെരൂമ്പിള്ളിയില്‍ മലമ്പാമ്പ് ...

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയ്ക്ക് പെരുമ്പിള്ളി -പാടത്തുകാവു റോഡില്‍ ചാത്തങ്കേരി പടിയില്‍ ഒരു ‘പെരുമ്പാമ്പ്’ ഇഴഞ്ഞു നീങ്ങുന്നത് വഴിയാത്രക്കരില്‍ ആരോ ശ്രദ്ധിക്കുകയും അടുത്തുള്ള ഇടമറ്റത്ത് വിനേഷിന്റെ വീട്ടില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. സര്‍വശ്രീ വിനേഷ്, സജീവ് എന്നിവര്‍ സ്തലത്തെത്തി പാമ്പിനെ കണ്ട് ഫോട്ടോ എടുത്തശേഷം വളരെ ബഹുമാനത്തോടെ പറഞ്ഞയച്ചു!!

ഇവര്‍ രണ്ടുപേരും ജന്തുസ്നേഹികളാണെന്ന വിവരം വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ.

മുകളില്‍ കൊടുക്കുന്ന ഫോട്ടൊയ്ക്ക് ശ്രീ.വിനേഷ് മേനോനോട് കടപ്പാട്.

രഹസ്യം . . .പരസ്യം . . .പരമരഹസ്യം

എന്തെങ്കിലും രഹസ്യം അറിഞ്ഞല്‍ അതു മനസ്സില്‍ കാത്തു സൂക്ഷിക്കാന്‍ സാധിക്കുമോ? വളരെ ബുദ്ധിമുട്ടാണ്. അല്ലേ. എനിക്കു ഭയങ്കര ബുദ്ധിമുട്ടാണ്. ആരോടെങ്കിലും ഒരാളോട് പറയുന്നതു വരെ അതു മനസ്സില്‍ കിടന്നു ചുറ്റിക്കളിക്കാന്‍ തുടങ്ങും. ഇപ്പൊ പിന്നെ ഭാര്യയുണ്ട് കേള്‍ക്കാന്‍ . .

എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ എന്തെങ്കിലും രഹസ്യങ്ങള്‍. നാം പരമരഹസ്യം എന്നു കരുതുന്നവ ചിലപ്പോള്‍ മറ്റെല്ലവരും അറിഞ്ഞിരിക്കും. കുറഞ്ഞത് ഒരാളെങ്കിലും . . . എന്നിട്ട് ഒന്നും അറിയത്ത പോലെ പെരുമാറും. സമ്മതിക്കണം, അങ്ങിനെ അഭിനയിക്കുന്ന ആളെ. എനിക്കു വലിയ ബുദ്ധിമുട്ടാണ് ഇമ്മതിരി അഭിനയം. എങ്ങിനെയെങ്കിലും എന്റെ കയ്യില്‍ നിന്നും പുറത്തുവാരും.

ഇതിവിടെ പറയാന്‍ കരണം, ഈയിടെ ചിലര്‍ പരമരഹസ്യമായി ബ്ലോഗ്ഗില്‍ ഇറങ്ങിയിട്ടുണ്ട്. കണ്ണടച്ച് പൂച്ച പാലു കുടിക്കുന്നപോലെ ഒരു ‘ബ്ലോഗ്ഗിങ്’ .. ശ്ശ് ശ്ശ് . . ആരും കാണുണില്ലാലോ, ല്ലേ!!

സത്യമായിട്ടും ഞാനൊന്നും കണ്ടിട്ടില്ല... കേട്ടിട്ടില്ല... അറിഞ്ഞിട്ടുമില്ലേ... രാമ രാമ ...

Sunday, October 07, 2007

ക്രീഡകള്….

ഉറക്കം, കുളി ….ഇവ രണ്ടും ആണ്‍ എനിക്കു ഏറ്റവും പ്രീയപ്പെട്ട ഇഷ്ട വിനോദങ്ങള്‍.
ഉറക്കം പല വിധത്തിലുണ്ട്. കമഴ്ന്നു കിടന്ന്, മലറ്ന്നു കിടന്ന്, ചരിഞ്ഞു കിടന്ന്, ചക്രം പോലെ, പുതച്ചു മൂടി, കൂറ്ക്കം വലിച്ച്, കെട്ടി പിടിച്ച്, … അങ്ങിനെ അങ്ങിനെ പല വിധേന. ഒരു ദിവസം ആറ്ഷ മോള്‍ മുട്ട് കുത്തി തല തഴ്ത്തി വളഞ്ഞു നിന്ന് ഉറങ്ങുന്നതു കണ്ടു. അപ്പോ അങ്ങിനേം ഉറങ്ങാം എന്നു മനസ്സിലായി…
ഉറക്കം ഒരു വിധത്തില്‍ ഒരു മരണം തന്നെയല്ലേ?? എനിക്കങ്ങിനെയാണു പലപ്പൊഴും തോന്നിയിട്ടുള്ളത്. ഒന്നും അറിയാത്ത അവസ്ത… ജീവിതം കുറെ നേരത്തേയ്ക്ക് ഇല്ലാതെയാവുന്നു. ജീവിതത്തിന്റെ സുഖവുമില്ല!! ദു:ഖവുമില്ല!! ഹായ്.. എന്തൊരു ആനന്ദകരമായ അവസ്താ….. ദൈവത്തോട് ഒന്നേയുള്ളൂ പ്രാറ്തന…. എന്റെ ഉറക്കം കെടുത്തല്ലേ… ഭഗവാനേ!!
കുളി ശുദ്ധിയ്ക്കു വേണ്ടിയാണെന്നണു വയ്പ്പ്. പക്ഷെ അങ്ങിനെയാണോ?? കുളി ഒരു ക്രീഡയണ്‍… മുങ്ങിക്കുളി, നീന്തിക്കുളി, കോരിക്കുളി, മുറിയിലെ കുളി, ഷവറ് കുളി, മഴ ക്കുളി ഇങ്ങനെ എത്ര തരം. ഞാനിപ്പോള്‍ നഗരത്തിലെ ജോലികഴിഞ്ഞ് തിരികെ എന്റെ ഗ്രാമത്തിലുള്ള വീട്ടില്‍ പാഞ്ഞെത്തുന്നത് ഈ കുളിയുടെ സുഖം മോഹിച്ചാണ്‍. ഇവിടെ വന്ന് ഇഷ്ടം പോലെ വെള്ളം കോരി ഒഴിച്ച് നീളത്തില്‍ ഒരു കുളി പാസാക്കുമ്പോള്‍ ജോലിയുടെ എല്ലാ നൊമ്പരങ്ങളും പമ്പ കടക്കും. കിണറ്റ് വെള്ളത്തിന്റെ സുഖം വാട്ടറ് അതോറിട്ടിയുടെ പൈപ്പ് വെള്ളത്തിനു നല്‍കാനാവില്ല..

ഈ കുളി കണ്ടുപിടിച്ച മഹാത്മാവിനെ സമ്മതിക്കണം!!??

ഞാനിവിടെ ഒറ്റയ്ക്കല്ല!!

മിനിയാന്ന് രാത്രി 11 മണിയ്ക്ക് സജീവ് ആണ്‍ വിളിച്ചു പറഞ്ഞത്. ഞാന്‍ ആമ്പല്ലൂര്‍ അമ്മായിയുടെ വീട്ടില്‍ ആയിരുന്നു. ഊണു കഴിച്ച് കുറച്ചു നേരം ടി.വി. കണ്ടിരുന്ന ശേഷം ഉറങ്ങാന്‍ കിടന്നു. നല്ല ഗാഡനിദ്രയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ആണ്‍ സജിയുടെ ഫോണ്‍ വന്നത്. വിനേഷിന്റെ വീട്ടിനു മുമ്പില്‍ ഒരു ‘മലമ്പാമ്പ്’ !! അതായത് എന്റെയും വീടിന്റെ മുമ്പിലായി വരും. 8 -10 അടി നീളമുള്ള നല്ല തറവാടി സാധനം. രാത്രി 11 മണിയ്ക്ക് എന്തോ ചെയ്യാന്‍?? നേരില്‍ കണ്ടു സലാം പറഞ്ഞ് സജിയും വിനേഷും പോയി കിടന്നുരങ്ങി. പാവം ‘കിങ് കോബ്ര’ എങ്ങോട്ട് പോയോ എന്തോ??

എനിക്കിപ്പം വളരെ ധൈര്യം തോന്നുന്നു… ഞാനിവിടെ ഒറ്റയ്ക്കല്ലാ.. എന്റെ പ്രിയ സുഹ്രുത്ത് ‘മലമ്പാമ്പും’ പിന്നെ പഴയ സുഹ്രുത്തുക്കള്‍ 2 രണ്ട് ‘മഞ്ഞ ചേരകളും’ കൂട്ടിനുണ്ട്. പാമ്പ് ദൈവം ആണ്‍. കുണ്ടലിനി ശക്തി ആണ്‍. അതുകൊണ്ടാണല്ലോ നാരായണ ഗുരു ‘ആട് പമ്പേ .. പുനം തേടു പമ്പേ ..’ എന്നു പാടിയത്. ഞാന്‍ പലപ്പോഴും പാമ്പിനെ സ്വപ്നം കാണാറുണ്ട്. പാമ്പുകള്‍കകത്ത് ഇടപ്പെട്ടുപോയ ഞാന്‍…. ഭാഗ്യത്തിനു സ്വപ്നം നീളുന്നതിനു മുമ്പേ ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കും. പാമ്പിനെ സ്വപ്നം കാണുന്നത് ഭോഗപ്രതീകമാണെന്ന് ‘ഫ്രോയിടു’ പറയുന്നു. [നടക്കാന്‍ ശ്രമിക്കുമ്പോള്‍ കാലു വയ്ക്കാന്‍പോലും ഇടം കൊടുക്കാതെ ഇഴഞ്ഞു നടക്കുന്ന പാമ്പുകള്‍!! ഹയ്യോ!!]

നിറവേറപ്പെടാതെ അന്തരാത്മാ‍വില്‍ കിടക്കുന്ന ആഗ്രഹങ്ങളാണ്‍ ആശയമായി / സ്വപ്നമായി കടന്നു വരുന്നത്.

Monday, October 01, 2007

Jalsa – 2 : പങ്കജ് ഉദാസിന്റെ ഗസല് സന്ധ്യ...


കൊച്ചിയിലെ ‘ജത്സാ’ സംഗീത പരിപാടിയുടെ രണ്ടാം ഭാഗം ഇന്നലെ [ഞായറാഴ്ച്ച] തിരുവനന്തപുരത്തുവച്ചയിരുന്നു. പണ്ടിറ്റ് ജസ്.രജ് ജിയുടെ മകള്‍ ‘ദുറ്ഗ്ഗാ ജസ്.രാജ്’ ഇന്റെ നേത്രുത്ത്വത്തിലുള്ള Indian Music Academy യുടെ ആഭിമുഖ്യത്തില്‍ ‘ഐഡിയാ മൊബൈല്‍’ sponser ചെയ്യുന്ന പരിപാടിയാണ്‍ ‘ജത്സാ’. ജത്സായെന്നാല്‍ ആഘോഷമെന്നും കച്ചേരിയെന്നും അറ്ഥമുണ്ട്.
പങ്കജ് ഉദാസിന്റെ ഗസല്‍ സന്ധ്യ ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. ഗസല്‍ പൂറ്ണമായി ആസ്വദിക്കണമെങ്കില്‍ ഹിന്ദിയോ ഉറ്ദ്ദുവോ അറിഞ്ഞിരിക്കണം. ഇതു രണ്ടുമറിയില്ലെങ്കിലും ഗസല്‍ എനിക്കു പണ്ടേ താല്പര്യമുള്ള കാര്യമാണ്.


ദു:ഖം മനസ്സില്‍ കാടുപിടിക്കിമ്പോള്‍ ഏകന്തതയിലിരുന്ന് ഗസലുകള്‍ കേള്‍ക്കുന്നതു ആശ്വാസം തരുമെന്നാണ്‍ എനിക്കു തോന്നിയിട്ടുള്ളത്.