Thursday, October 25, 2007

ചില നിയമ വശങ്ങള്‍ ..

ഇന്നലെ മജീദ് സാറുമായി സംസാരിച്ചപ്പോള്‍ കുറച്ച് നിയമവശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. രസകരമായി തോന്നിയതിനാല്‍ ഇവിടെ കുറിക്കുന്നു.

ഞാന്‍ പ്രീ.ഡിഗ്രി കഴിഞ്ഞപ്പോള്‍ നിയമബിരുദത്തിനു ചേരാന്‍ ശ്രമിച്ചിരിന്നു. എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പടിക്കാനായിരുന്നു എന്റെ യോഗം. അവിടെ വച്ച് സഹകരണ നിയമത്തിന്റെ ഒരു പേപ്പര്‍ ഉണ്ടായിരുന്നു. അതു പടിക്കാന്‍ എനിക്ക് ഒട്ടും തത്പര്യമുണ്ടായിരുന്നില്ല!! നിയമം എന്നു കേള്‍ക്കുമ്പോള്‍ വല്ലാത്ത അരുചി അനുഭവപ്പെട്ടിരുന്ന എനിക്ക് ഇന്നലെ മജീദ് സാര്‍ പറഞ്ഞു തന്ന ചില [താഴെ ക്കുറിക്കുന്നു...] കാര്യങ്ങള്‍ നല്ല രസകരമായിതോന്നി!!



nemo judex in sua causa: "no man is permitted to judge in his own cause".



മതിയായ കാരണം ഇല്ലാതെ ഒരാളെയും കുറ്റം വിധിക്കരുത്.

ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആളുകളെ കുറ്റം വിധിക്കാന്‍ നാമെല്ലാവരും വിദഗ്ധരാണല്ലോ. ഏതു സാഹചര്യത്തില്‍ ആണു മനുഷ്യര്‍ തെറ്റുകളില്‍ പെടുന്നത്??( എല്ലാവര്‍ക്കും എന്തെങ്കിലും കാരണം ഉണ്ടാകും എന്നുള്ളതല്ലെ സത്യം.) ഓഫീസ്സില്‍ ആയലും വീട്ടില്‍ ആയലും പരദൂഷണം ഒരു തീരാവ്യാധിയും പകര്‍ച്ച വ്യാധിയും ആയിത്തീര്‍ന്നിട്ടുണ്ട്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘കുറ്റം പറച്ചില്‍’ നല്ലതല്ല എന്ന്??!! നല്ല നിയമം തന്നെ.



audi alteram partem: "let the other side be heard".



അപരാധിയായി വിധിക്കപ്പെട്ടവനു പറയാനുള്ളതും കൂടി കേള്‍ക്കണം.

ഇതു കേട്ടപ്പോള്‍ യേശു ക്രിസ്തുവിനെയാണ് ഓര്‍മവന്നത്. ഇതൊരു വിധത്തിലുള്ള ഗ്രിഹാതുരത്വം ആണെന്നു പറയാം. ഓര്‍മ്മവച്ച നാള്‍ മുതല്‍ ദു:ഖവെള്ളിയും കുരിശിന്റെ വഴിയും മനസ്സില്‍ മായാതെ കിടക്കുന്നു. ഏതൊരു ക്രിസ്ത്യാനിയുടെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ആഴ്ച്ചയാണു ‘ഈസ്റ്ററിനു’ മുന്‍പുള്ള വലിയ ആഴ്ച്ച. കുറ്റം വിധിച്ച് ഭരണാധികാരികള്‍ക്കു മുമ്പില്‍ നിര്‍ത്തിയ യേശുവിനോട് പീലത്തൊസ് ചോദിക്കുന്നുണ്ട് “എന്താണു നിനക്കു ബോധിപ്പിക്കനുള്ളത്?”

സാഹചര്യങ്ങളാണു ഒരു മനുഷ്യനെ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നു ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. അവന്റെ/ അവളുടെ സ്വഭാവം അല്ലെങ്കില്‍ പെരുമാറ്റം എനിക്കു തീരെ ഇഷ്ടമായില്ല എന്നു പറയുമ്പോള്‍ തന്നെ, എന്തു കൊണ്ടാവാം ടി-യാള്‍ അങ്ങിനെ പെരുമാറിയെന്നു നാമാരെങ്കിലും ചിന്തിക്കാറുണ്ടോ ??!! അയാള്‍ വളര്‍ന്ന സാഹചര്യം, വീട്ടിലെ ചുറ്റുപാടുകള്‍ തുടങ്ങിയവ എന്തായിരിക്കാം... മാനസീക പക്വത എത്രമാത്രം വളര്‍ന്നിട്ടുണ്ട് എന്നതും വളരെ പ്രധാന്യമുള്ളതാണ്.

ഈ സംഭാഷണത്തിനു ശേഷം മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ഈ നിയമവശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നു തീരുമാനിച്ചു.

1 comment:

Anonymous said...

Really worth reading Joe....