Thursday, October 11, 2007

ഒ.എന്.വി കുറുപ്പിന്റെ കവിത -പാഥേയം

എനിക്കു കവിതകള്‍ പണ്ട് മുതലേ ഇഷ്ടമാണ്. നല്ല ഈണത്തില്‍ ചൊല്ലനറിയാവുന്ന ചില സുഹ്രുത്തുക്കള്‍ മണ്ണുത്തി ക്യാമ്പസ്സില്‍ ഉണ്ടായിരുന്നു. ഭാരതീയവും, അഗസ്ത്യഹ്രിദയവും മനോഹരമായി പാടുമ്പോള്‍ മനസ്സ് ഏതോ വിദൂരത്തെ സ്വസ്തതയിലേയ്ക്ക് ഓടിയണയുന്ന പോലെ.

കണ്ടുമുട്ടുക, പരിചയപ്പെടുക, സ്നേഹിക്കുക.... വേറ്പിരിയുക!! ഇതല്ലേ ജീവിത നിയമം. ശ്രീ. ഒ. എന്‍. വി ഈ കവിതയിലൂടെ വേറ്പാടിന്റെ വേദനകള്‍ വരച്ചുകാട്ടുന്നു.

“വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നു
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു
കൊച്ചു സുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു
വച്ചു പല്ലാങ്കുഴി കളിക്കുന്നു
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍!-നമ്മളും
പിരിയുന്നു യാത്ര തുടരുന്നു

മായുന്ന സന്ധ്യകള്‍മടങ്ങിവരുമോ- പാടി
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വര്‍ണ്ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍ തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നു...” (പാഥേയം)

ഈ വരികള്‍ ഞാന്‍ ‘അരുവിക്കരക്കാരന്റെ’ ബ്ലോഗ്ഗില്‍ നിന്നും കടം വാങ്ങിയതാണ്... പെട്ടെന്ന് വായിച്ചിട്ട് തിരികെ തരുമല്ലോ!!

1 comment:

Anonymous said...

ഇഷ്ടമായി