Sunday, October 07, 2007

ഞാനിവിടെ ഒറ്റയ്ക്കല്ല!!

മിനിയാന്ന് രാത്രി 11 മണിയ്ക്ക് സജീവ് ആണ്‍ വിളിച്ചു പറഞ്ഞത്. ഞാന്‍ ആമ്പല്ലൂര്‍ അമ്മായിയുടെ വീട്ടില്‍ ആയിരുന്നു. ഊണു കഴിച്ച് കുറച്ചു നേരം ടി.വി. കണ്ടിരുന്ന ശേഷം ഉറങ്ങാന്‍ കിടന്നു. നല്ല ഗാഡനിദ്രയില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ആണ്‍ സജിയുടെ ഫോണ്‍ വന്നത്. വിനേഷിന്റെ വീട്ടിനു മുമ്പില്‍ ഒരു ‘മലമ്പാമ്പ്’ !! അതായത് എന്റെയും വീടിന്റെ മുമ്പിലായി വരും. 8 -10 അടി നീളമുള്ള നല്ല തറവാടി സാധനം. രാത്രി 11 മണിയ്ക്ക് എന്തോ ചെയ്യാന്‍?? നേരില്‍ കണ്ടു സലാം പറഞ്ഞ് സജിയും വിനേഷും പോയി കിടന്നുരങ്ങി. പാവം ‘കിങ് കോബ്ര’ എങ്ങോട്ട് പോയോ എന്തോ??

എനിക്കിപ്പം വളരെ ധൈര്യം തോന്നുന്നു… ഞാനിവിടെ ഒറ്റയ്ക്കല്ലാ.. എന്റെ പ്രിയ സുഹ്രുത്ത് ‘മലമ്പാമ്പും’ പിന്നെ പഴയ സുഹ്രുത്തുക്കള്‍ 2 രണ്ട് ‘മഞ്ഞ ചേരകളും’ കൂട്ടിനുണ്ട്. പാമ്പ് ദൈവം ആണ്‍. കുണ്ടലിനി ശക്തി ആണ്‍. അതുകൊണ്ടാണല്ലോ നാരായണ ഗുരു ‘ആട് പമ്പേ .. പുനം തേടു പമ്പേ ..’ എന്നു പാടിയത്. ഞാന്‍ പലപ്പോഴും പാമ്പിനെ സ്വപ്നം കാണാറുണ്ട്. പാമ്പുകള്‍കകത്ത് ഇടപ്പെട്ടുപോയ ഞാന്‍…. ഭാഗ്യത്തിനു സ്വപ്നം നീളുന്നതിനു മുമ്പേ ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കും. പാമ്പിനെ സ്വപ്നം കാണുന്നത് ഭോഗപ്രതീകമാണെന്ന് ‘ഫ്രോയിടു’ പറയുന്നു. [നടക്കാന്‍ ശ്രമിക്കുമ്പോള്‍ കാലു വയ്ക്കാന്‍പോലും ഇടം കൊടുക്കാതെ ഇഴഞ്ഞു നടക്കുന്ന പാമ്പുകള്‍!! ഹയ്യോ!!]

നിറവേറപ്പെടാതെ അന്തരാത്മാ‍വില്‍ കിടക്കുന്ന ആഗ്രഹങ്ങളാണ്‍ ആശയമായി / സ്വപ്നമായി കടന്നു വരുന്നത്.

2 comments:

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

പടം ഉടന്‍ വരുന്നൂ ..... വിനേഷ് മൊബൈലില്‍ പകര്‍ത്തിയത്

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഇതൊക്കെ വായിക്കാന്‍ സന്മനസ്സ് കാണിക്കുന്ന ആളെ ശരിക്കും എനിക്ക് മനസ്സിലായിട്ടില്ല. എങ്കിലും ഒരു ചെറിയ ‘ക്ക് ളൂ’ കിട്ടിയിട്ടുണ്ട്.