Sunday, October 07, 2007

ക്രീഡകള്….

ഉറക്കം, കുളി ….ഇവ രണ്ടും ആണ്‍ എനിക്കു ഏറ്റവും പ്രീയപ്പെട്ട ഇഷ്ട വിനോദങ്ങള്‍.
ഉറക്കം പല വിധത്തിലുണ്ട്. കമഴ്ന്നു കിടന്ന്, മലറ്ന്നു കിടന്ന്, ചരിഞ്ഞു കിടന്ന്, ചക്രം പോലെ, പുതച്ചു മൂടി, കൂറ്ക്കം വലിച്ച്, കെട്ടി പിടിച്ച്, … അങ്ങിനെ അങ്ങിനെ പല വിധേന. ഒരു ദിവസം ആറ്ഷ മോള്‍ മുട്ട് കുത്തി തല തഴ്ത്തി വളഞ്ഞു നിന്ന് ഉറങ്ങുന്നതു കണ്ടു. അപ്പോ അങ്ങിനേം ഉറങ്ങാം എന്നു മനസ്സിലായി…
ഉറക്കം ഒരു വിധത്തില്‍ ഒരു മരണം തന്നെയല്ലേ?? എനിക്കങ്ങിനെയാണു പലപ്പൊഴും തോന്നിയിട്ടുള്ളത്. ഒന്നും അറിയാത്ത അവസ്ത… ജീവിതം കുറെ നേരത്തേയ്ക്ക് ഇല്ലാതെയാവുന്നു. ജീവിതത്തിന്റെ സുഖവുമില്ല!! ദു:ഖവുമില്ല!! ഹായ്.. എന്തൊരു ആനന്ദകരമായ അവസ്താ….. ദൈവത്തോട് ഒന്നേയുള്ളൂ പ്രാറ്തന…. എന്റെ ഉറക്കം കെടുത്തല്ലേ… ഭഗവാനേ!!
കുളി ശുദ്ധിയ്ക്കു വേണ്ടിയാണെന്നണു വയ്പ്പ്. പക്ഷെ അങ്ങിനെയാണോ?? കുളി ഒരു ക്രീഡയണ്‍… മുങ്ങിക്കുളി, നീന്തിക്കുളി, കോരിക്കുളി, മുറിയിലെ കുളി, ഷവറ് കുളി, മഴ ക്കുളി ഇങ്ങനെ എത്ര തരം. ഞാനിപ്പോള്‍ നഗരത്തിലെ ജോലികഴിഞ്ഞ് തിരികെ എന്റെ ഗ്രാമത്തിലുള്ള വീട്ടില്‍ പാഞ്ഞെത്തുന്നത് ഈ കുളിയുടെ സുഖം മോഹിച്ചാണ്‍. ഇവിടെ വന്ന് ഇഷ്ടം പോലെ വെള്ളം കോരി ഒഴിച്ച് നീളത്തില്‍ ഒരു കുളി പാസാക്കുമ്പോള്‍ ജോലിയുടെ എല്ലാ നൊമ്പരങ്ങളും പമ്പ കടക്കും. കിണറ്റ് വെള്ളത്തിന്റെ സുഖം വാട്ടറ് അതോറിട്ടിയുടെ പൈപ്പ് വെള്ളത്തിനു നല്‍കാനാവില്ല..

ഈ കുളി കണ്ടുപിടിച്ച മഹാത്മാവിനെ സമ്മതിക്കണം!!??

2 comments:

Daffodil said...

Oh!...etheviduthe kandupidutham? "ഉറക്കവും മരണവും"ഒരു ജീനിയസ് ടച് ഉണ്ടല്ലോ ?

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

ഓ ... അങ്ങിനെയൊന്നും ഇല്ലന്നേ.. ഒക്കെ ഒരോ തോന്നലുകള്‍... അല്ലാതെന്താ..