Tuesday, October 09, 2007

രഹസ്യം . . .പരസ്യം . . .പരമരഹസ്യം

എന്തെങ്കിലും രഹസ്യം അറിഞ്ഞല്‍ അതു മനസ്സില്‍ കാത്തു സൂക്ഷിക്കാന്‍ സാധിക്കുമോ? വളരെ ബുദ്ധിമുട്ടാണ്. അല്ലേ. എനിക്കു ഭയങ്കര ബുദ്ധിമുട്ടാണ്. ആരോടെങ്കിലും ഒരാളോട് പറയുന്നതു വരെ അതു മനസ്സില്‍ കിടന്നു ചുറ്റിക്കളിക്കാന്‍ തുടങ്ങും. ഇപ്പൊ പിന്നെ ഭാര്യയുണ്ട് കേള്‍ക്കാന്‍ . .

എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ എന്തെങ്കിലും രഹസ്യങ്ങള്‍. നാം പരമരഹസ്യം എന്നു കരുതുന്നവ ചിലപ്പോള്‍ മറ്റെല്ലവരും അറിഞ്ഞിരിക്കും. കുറഞ്ഞത് ഒരാളെങ്കിലും . . . എന്നിട്ട് ഒന്നും അറിയത്ത പോലെ പെരുമാറും. സമ്മതിക്കണം, അങ്ങിനെ അഭിനയിക്കുന്ന ആളെ. എനിക്കു വലിയ ബുദ്ധിമുട്ടാണ് ഇമ്മതിരി അഭിനയം. എങ്ങിനെയെങ്കിലും എന്റെ കയ്യില്‍ നിന്നും പുറത്തുവാരും.

ഇതിവിടെ പറയാന്‍ കരണം, ഈയിടെ ചിലര്‍ പരമരഹസ്യമായി ബ്ലോഗ്ഗില്‍ ഇറങ്ങിയിട്ടുണ്ട്. കണ്ണടച്ച് പൂച്ച പാലു കുടിക്കുന്നപോലെ ഒരു ‘ബ്ലോഗ്ഗിങ്’ .. ശ്ശ് ശ്ശ് . . ആരും കാണുണില്ലാലോ, ല്ലേ!!

സത്യമായിട്ടും ഞാനൊന്നും കണ്ടിട്ടില്ല... കേട്ടിട്ടില്ല... അറിഞ്ഞിട്ടുമില്ലേ... രാമ രാമ ...

2 comments:

Daffodil said...

എന്നെ യാണോ ഉദ്ദേശിച്ചത്‌? its me dear....ur best friend...chey!..നീ എന്‍റെ best friend ഒന്നും അല്ല..this is Ms. Pimpernel..u knwo..in a different name..

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

i have only reader for my blogs... and that's you.

but i read many friends blogging regularly, including you. you can see the links in my blog profile.

so don't think that cmment is made just abt a particular person. i will catch you pimpernal...one day!!