Thursday, August 13, 2026

അനായാസേന മരണം

 മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ വി കെ എൻ എഴുതിയ ഒരു ചെറുകഥയാണ് "നില നിൽപ്പീയം" 


ഇത് കേരള സിലബസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകമായി പഠിക്കാനുണ്ട്. പലരും ഈ കഥയുടെ വ്യാഖ്യാനം
 യൂട്യൂബിലും മറ്റും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലും ഒന്ന് രണ്ടു കുറിപ്പുകൾ കണ്ടു. എല്ലാത്തിലും ഒരു സുഖലോലുപനായ മനുഷ്യനെ കളിയാക്കുന്ന കഥയായിട്ടാണ് ഇത് വിവരിച്ചിരിക്കുന്നത്. ഏതുനേരവും ഭക്ഷണം എന്ന ചിന്ത മാത്രമായി ജീവിക്കുന്ന ഒരു കഥാപാത്രം. 

എന്നാൽ എനിക്ക് ഈ കഥ വായിച്ചശേഷം തോന്നിയത് മറിച്ച് ഒരു അഭിപ്രായമാണ്. അത് വികെഎൻ തന്നെ കഥയിൽ പറയുന്നുണ്ട്. 

ഉറങ്ങാൻ കിടന്നു ജീവിതത്തിൽ കൃത കൃത്യത അനുഭവപ്പെട്ടു ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു..

ഈയൊരു ചിന്തയോടെ മരിക്കുന്ന ഒരു മനുഷ്യൻറെ കഥയാണ് വികെഎൻ എഴുതിയിരിക്കുന്നത്. ഒരു തീറ്റപ്പണ്ടാരമായ മനുഷ്യൻറെ കഥയായി എനിക്ക് തോന്നിയില്ല. വളരെ ഭാഗ്യം ചെയ്ത ഒരു മനുഷ്യൻറെ കഥയാണ് വി കെ എൻ എഴുതി കാണിക്കുന്നത്.

തൃപ്തിയായി മരിക്കുക എന്നത് മനുഷ്യൻറെ ഒരു ഭാഗ്യമാണ്. കിടന്ന നരക യാതന അനുഭവിച്ചും മറ്റുള്ളവർക്കും തനിക്ക് തന്നെയും ഒരു ഭാരമായി ഈ ലോകത്ത് നിന്നും വിടപറയുന്ന മനുഷ്യരെയാണ് ഇന്ന് കേരളത്തിൽ കൂടുതലായ കാണുന്നത്. ഒരുപാട് രോഗങ്ങളും ആശുപത്രിയും ഐസിയുവും ഒക്കെയായി ഈ ജീവിതം തീരുന്നില്ലല്ലോ എന്ന് ദിവസങ്ങൾ എണ്ണി എണ്ണി കഴിച്ചുകൊണ്ട് അവസാനം മരിക്കുന്ന ചിലർ. 

പണ്ട് ഞങ്ങളുടെ വീട്ടിൽ എല്ലാദിവസവും കുടുംബ പ്രാർത്ഥന രാത്രി എട്ടുമണക്ക് ചൊല്ലുമ്പോൾ അതിലൊരു പ്രാർത്ഥന ഇങ്ങനെയായിരുന്നു.

 "ആകസ്മികമായോ അപകടത്തിൽപ്പെട്ട ഉണ്ടാകാവുന്ന ഒരുക്കമില്ലാത്ത മരണത്തിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണേ" 

ഈ പ്രാർത്ഥന കേട്ട് ഞാൻ അമ്മച്ചിയോട് പലവട്ടം ചോദിച്ചിട്ടുണ്ട് ഒരു നല്ല മരണം തന്നെയല്ലേ ആകസ്മികമായ മരണം? അല്ലാതെ കിടന്നു ... നരകിച്ച് ... വെറുപ്പിച്ച് ??

പണ്ട് മുതലേ ചൊല്ലിവന്ന ഒരു സംസ്കൃത ശ്ലോകം, (അതായത് പ്രാർത്ഥന) ഇതാണ് 

"അനായാസേന മരണം, വിനാ ദൈന്യേന ജീവനം
ദേഹി മേ കൃപയാ ശംഭോ, ത്വയി ഭക്തിം അചഞ്ചലമ്..."

ജീവിതത്തിന്റെ അവസാന നാളുകളിൽ ദീർഘകാലം രോഗക്കിടക്കയിൽ കിടന്ന് കഷ്ടപ്പെടാതെ, വേദനയില്ലാത്ത ഒരു ശാന്തമായ മരണം ഉണ്ടാകണം (അനായാസേന മരണം). 🙏

ജീവിതാവസാനം വരെ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുകയോ ആശ്രയിക്കുകയോ ചെയ്യേണ്ടി വരാത്ത ആത്മാഭിമാനമുള്ള ഒരു ജീവിതം വേണം (വിനാ ദൈന്യേന ജീവനം). 🌸

ഈ രണ്ട് കാര്യങ്ങൾക്കൊപ്പം ദൈവത്തിൽ (ശിവനിൽ) ഉറച്ചതും മായാത്തതുമായ ഭക്തിയും നൽകി അനുഗ്രഹിക്കണേ എന്നാണ് ഈ മനോഹരമായ പ്രാർത്ഥനാ ശ്ലോകത്തിന്റെ അർത്ഥം. 

ഭാരതീയ ചിന്തകളിലെ ഏറ്റവും അർത്ഥവത്തായ പ്രാർത്ഥനകളിൽ ഒന്ന്. 💫❤️

#Malayalam #Prayer #AnayasenaMaranam #ShivaShloka #MalayalamQuotes #Devotional #Spirituality #PositiveVibes #Kerala #MeaningfulLife


Wednesday, August 12, 2026

സമ്പാദ്യം ഇല്ലാത്ത അവസ്ഥ

Hand to Mouth Existence എന്നു പറഞ്ഞാൽ കഷ്ടിച്ച് ജീവിക്കുന്ന അവസ്ഥ. നിത്യ ചെലവ് നടന്നുപോകും, അഞ്ചു പൈസ പോലും കൂടുതൽ എടുക്കുവാൻ ഉണ്ടാകില്ല. 

ഇത് ഓർക്കാൻ കാരണം ഇന്ന് ഒരു കടയിൽ വച്ച് എൻറെ അടുത്ത സുഹൃത്തിൻറെ ചേച്ചിയെ കണ്ടു. അവർ പെയ്മെൻറ് ചെയ്യുന്നതിൽ UPI payment എന്തോ കുഴപ്പം കാരണം നിൽക്കുകയായിരുന്നു. എനിക്ക് സഹായിക്കണം എന്നുണ്ടായിരുന്നു. ഞാൻ സഹായിക്കേണ്ടതും ആണ്. (എൻറെ സ്വന്തം സഹോദരിയെ പോലെ ഉള്ള ഒരു വ്യക്തി!) പക്ഷേ ഞാൻ നിസ്സഹായനായിരുന്നു എന്തുകൊണ്ടെന്നാൽ എന്റെ ജീവിതം ഇപ്പോഴും ജീവിക്കുന്നത് hand to Mouth Existence ആണ്. ഞാൻ അവരോട് സംസാരിച്ചു, പോയിട്ട് ധൃതിയുണ്ട് എന്നു പറഞ്ഞ് നിസ്സംഗനായി ഷോപ്പിന്റെ പുറത്തേക്ക് ഇറങ്ങിപ്പോന്നു. അവരെ സഹായിക്കേണ്ട ഒരാളാണ് ഞാൻ എന്ന് അവർക്കും അറിയാം. ഒരുപക്ഷേ എൻറെ നിസ്സംഗത അവരെ (അമ്പരപ്പിച്ച്) വേദനിപിച്ചു കാണും. തീർച്ചയായും തിരികെ ലഭിക്കുന്ന ഒരു കടം. പക്ഷേ കൊടുക്കാൻ എൻറെ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല! 

ഒരുപക്ഷേ അവർക്ക് ഒന്നും തോന്നിയിട്ടുമുണ്ടാകില്ല. ഇതെല്ലാം എൻറെ തോന്നൽ മാത്രമാകാം.

A hand-to-mouth existence is a way of living where a person or family earns only enough money for basic daily needs like food and shelter. Every bit of money is spent right away, leaving no savings for the future or emergencies.


പലപ്പോഴും നമ്മൾ കേൾക്കാറുള്ള ഒരു ശൈലിയാണ് "Hand-to-mouth existence" എന്നത്. അന്നന്നത്തെ കഴിപ്പിനുള്ള വക മാത്രം കണ്ടെത്തി, നാളേക്കായി ഒന്നും സമ്പാദിക്കാൻ കഴിയാതെ ജീവിക്കുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.

നമ്മുടെ ചുറ്റുമുള്ള പല സാധാരണക്കാരുടെയും ജീവിതം ഇന്നും ഈ ഒരു രീതിയിലാണ് മുന്നോട്ട് പോകുന്നത്. കഠിനാധ്വാനം ചെയ്തിട്ടും ഒരു ദിവസത്തെ വരുമാനം അന്നത്തെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും മാത്രമേ തികയുകയുള്ളൂ. അപ്രതീക്ഷിതമായി ഒരു രോഗമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാൽ താങ്ങാൻ പോലും ഇവർക്ക് കഴിഞ്ഞെന്ന് വരില്ല.

ഇത്തരം പ്രതിസന്ധികളിൽ ജീവിക്കുന്നവരെ മനസ്സിലാക്കാനും പരമാവധി സഹായിക്കാനും നമുക്ക് സാധിക്കണം. ചെറിയൊരു സഹായം പോലും ചിലപ്പോൾ അവരുടെ വലിയൊരു ദിവസത്തെ ആശ്വാസമായി മാറിയേക്കാം.

#Malayalam #LifeQuotes #MotivationMalayalam #HardWork #SocialAwareness #Kerala #DailyLife #HelpingHands #MalayalamPost