Sunday, October 14, 2007

നാള്‍വഴി – ഒരു ഞായറാഴ്ച

ഇന്നു രാവിലെ 6 മണിക്കെഴുന്നേറ്റു. വീടിനു പുറത്തുകിടന്ന ഒരു ഊണ്‍ മേശയുണ്ടായിരുന്നു. അതു തുടച്ചു വ്രിത്തിയാക്കി ഞാനും അപ്പച്ചനും കൂടി വീടിനകത്തു പിടിച്ചിട്ടു. അമ്മച്ചി രാവിലത്തെ കുറ്ബാനായ്ക്ക് പള്ളിയില്‍ പോയിരിന്നു.

ഞങ്ങള്‍ [ഞാനും മോനും അജിതയും] രണ്ടാമത്തെ കുറ്ബാനയ്ക്കാണ്‍ പോയത്. വിനേഷിന്റെ ബൈക്ക് വാങ്ങി ക്കൊണ്ട് പോയി. ആമ്പലൂറ് വല്യമ്മായിയുടെ വീട്ടില്‍ കയറാതെ പള്ളീല്‍ പോക്ക് പൂറ്ത്തിയകുകേല. അവിടെ കയറി കുറച്ച് നേരം സല്ലപിച്ചു. പള്ളീല്‍ വച്ച് പോളേട്ടനെ കണ്ടിരുന്നു. വികാരിയച്ചനുമായും കുറച്ചുനേരം സംസാരിച്ചു.

വരുന്ന വഴി ‘ധറ്മ്മ ഭാരതി ആശ്രമ’ ത്തിലും കയറി. സി.കാത്രീന്‍ പ്രഭുജ്യോതി ഉണ്ടായിരുന്നു. അവിടെയിരുന്നു കുറച്ചുനേരം സ്വാമിജിയുടെ ഭാരതപര്യടനത്തെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ മാസത്തില്‍ ആശ്രമത്തില്‍ വച്ച് സുധി സ്വമിയുടെ പ്രഭാഷണം ഉണ്ടയിരുന്നതായി സിസ്റ്ററ് പരഞ്ഞു. സുധി സ്വമിയെ ക്ണ്ടിട്ട് കുറെയധികം നാളായി.

തിരികെ വീട്ടില്‍ എത്തി, വസ്ത്രം മാറിയിട്ട് വല്യമ്മച്ചിയുടെ അടുത്തു പോയി. ഇന്നലത്തെ പരിപാടിയുടെ തിരക്കൊഴിഞ്ഞ് എല്ലവരും പോയ് ക്കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് തിരികെ പോന്നു. കുറച്ച് ഷറ്ട്ടും പന്സും കൊണ്ടുപോയി ഇസ്തിരിക്കാരനു കൊടുത്തു. അയാലുടെ ജാഡ കണ്ടാല്‍ ഏതൊ സൂപ്പറ് സ്റ്റാറണെന്നു തോന്നും. ഷറ്ട്ടുകള്‍ വാങ്ങിയിട്ട് നാളെ വന്നുനോക്കൂ.. എന്നൊരു ഡയലോഗ്!! തീരെ സമയമില്ല… പോലും?? തമിഴനാണെങ്കിലും സഹിച്ചല്ലേ പറ്റൂ.

4 മണിക്ക് കുഞ്ഞുമോനോട് വരാന്‍ പറഞ്ഞു. 5.30 ന്റെ ട്രെയിനിനു അവരെല്ലവരും തിരുവനന്തപുരത്തിനു പോകും. ഇത്തവണ അജിതയുടെ അപ്പനും അമ്മയും ഉണ്ടായിരുന്നു. ഞാനും സ്റ്റേഷന്‍ വരെ പോയി അവരെ വണ്ടി കയറ്റി വിട്ടു.

വീട്ടില്‍ ചെല്ലമെന്നു കവിതയോട് ഏറ്റിരുന്നു. 6 മണികഴിഞ്ഞപ്പൊള്‍ അവിടെയെത്തി. കുറെ നേരം സുരേഷ് കുടുംബവുമായി കത്തിവച്ചു. സുരേഷുമായുള്ള സൌഹ്രുതത്തിന്റെ 10 ആം വാറ്ഷികമാണിത്. ഒരു പക്ഷെ 10 വറ്ഷം മുന്‍പ് ഒരു ഒക്റ്റോബറ് മാസത്തിലാവും ആദ്യമ്മായി കെ.ജി. യെക്കുറിച്ച് ശശിയില്‍ നിന്നും കേള്‍ക്കുന്നത്. അതിനു വളരെ പിന്നെയാണ്‍ സുരേഷിനെ നേരില്‍ കാണുന്നതും പരിചയപ്പെടുന്നതും…. വളരെ ശേഷം കവിതയെയും!! ഇപ്പൊ അവരില്‍ ആരാണ്‍ ഏറ്റവും നല്ല സുഹ്രുത്ത് എന്നു ചോദിച്ചല്‍ കുഴങ്ങി പോകും. കവിത തയ്യാറാക്കിയ ചപ്പാത്തിയും മീനും [ഇതു ഞാന്‍ പ്രത്യേകം പറഞ്ഞുണ്ടാക്കിച്ചതാണേയ്…] കഴിച്ച് പിരിയുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലത്ത സന്തോഷം തോന്നി. നല്ല സുഹ്രുത്തുക്കളെ തന്നു സഹായിച്ച സറ്വേശ്വരനു നന്ദി.

കവിത –കെ.ജി ദമ്പതികളുടെ പുത്രന്‍ ശ്രീരാമിനെ ക്കുറിച്ച് സൂചിപ്പിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ശരിയല്ല.

1 comment:

Anonymous said...

മഹാ ഭാഗ്യം................ഈയുള്ളവളെ പറ്റി താങ്കളുടെ ബ്ലോഗില്‍ പരാമര്‍ശിച്ചിരിക്കുന്നു.ആരാണു അടുത്ത സുഹൃത്ത് എന്ന കാര്യത്തില്‍ എനിക്ക്‌ ഒരു വാശിയും ഇല്ല .സ്ഥാനം കെ . ജി.ക്ക്‌ തന്നെ കൊടുത്തോളു. എനിക്ക്‌ രണ്ടാം സ്ഥാനം മതി.Anyways , I am really honoured....( seriously)