സ്ത്രീ-പുരുഷ ബന്ധങ്ങളെ ക്കുറിച്ച് ഞാന്‍ ഒരു ബോളഗ് എഴുതിയിരുന്നു. [ഇവിടെ ഞെക്കുക] കുറെ പേര്‍ വായിച്ചു. കുറച്ചു പേര്‍ 'കമന്റ്' എഴുതി. അധികവും 'അനോണി' ??? കൂടുതല്‍ ചര്ച്ച വേണമെന്നു ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ [തുറന്ന] അഭിപ്രായം പെരുവച്ചോ അനോണിയായോ എഴുതണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഒരു സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു ചോദിച്ചു എന്തിനെ ഇങ്ങനെയൊക്കെ എഴുതുന്നത് എന്ന്. ഞാന്‍ എന്തെങ്കിലും തെറ്റായി എഴുതി എന്ന് എനിക്ക് തോന്നുന്നില്ല. അതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നു.
പല പെണ്‍കുട്ടികളും ഈ 'പുരുഷ മനസ്സു' കാണുന്നില്ല. അറിയാതെ അടുക്കുന്ന സൌഹൃദങ്ങള്‍ അരുതായ്മകളിലേക്ക് പോകുന്നതിന്റെ കാരണം ഇതാണ്. ശുദ്ധ സൌഹൃദം എന്ന് കരുതി അബദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ 17-18 വയസ്സുള്ള പെന്കുട്ടികലെന്കിലും ഇതു മനസ്സിലാക്കട്ടെ.
സത്യത്തിന്റെ മുഖം എപ്പോഴും വികൃതമാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. നല്ല ചൂടന്‍ പാല്‍ പായസം കണ്ടാല്‍ എന്റെ വായില്‍ വെള്ളമൂറും. അതുപോലെ നല്ല ജിലേബി കണ്ടാലും. അത് പ്രകൃതിയുടെ നിയമമാണ്. അത് പോലെ എന്റെ കഴിഞ്ഞ ബ്ലോഗ്ഗില്‍ പറഞ്ഞ കാര്യങ്ങളും മനുഷ്യന്റെ അടിസ്ഥാന വാസന തന്നെ!
എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവട്ടെ. അഭിപ്രായം നല്ല രീതിയില്‍ എഴുതിയ 'ആര്യന്‍' എന്ന ബ്ലോഗ്ഗര്‍ക്ക് അഭിനന്ദനങ്ങള്‍. ഒര്‍ജിനല്‍ പോസ്റ്റ് ദാ ഇവിടെ!!
മിഥ്യാ ധാരണകളും കപട സദാചാര ബോധവും ആണ് കേരളത്തില്‍ ഇന്നു നാം കാണുന്ന ലൈംഗീക ആരാജകത്വതിനും കൌമാര പീഡനങ്ങള്‍ക്കും കാരണം. വെളിച്ചമേ നയിച്ചാലും!!!
Friday, February 27, 2009
Subscribe to:
Post Comments (Atom)
3 comments:
എന്തായാലും നല്ല ലക്ഷ്യം ആയിരിക്കുമല്ലോ ഇതിനു പിന്നിൽ
"പല പെണ്‍കുട്ടികളും ഈ 'പുരുഷ മനസ്സു' കാണുന്നില്ല. അറിയാതെ അടുക്കുന്ന സൌഹൃദങ്ങള്‍ അരുതായ്മകളിലേക്ക് പോകുന്നതിന്റെ കാരണം ഇതാണ്. ശുദ്ധ സൌഹൃദം എന്ന് കരുതി അബദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ 17-18 വയസ്സുള്ള പെന്കുട്ടികലെന്കിലും ഇതു മനസ്സിലാക്കട്ടെ."
(അയ്യോ... അപ്പോള്‍ നമ്മുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ ആയിരുന്നു അല്ലേ ഉദ്ദേശ്യം...)
"മിഥ്യാ ധാരണകളും കപട സദാചാര ബോധവും ആണ് കേരളത്തില്‍ ഇന്നു നാം കാണുന്ന ലൈംഗീക ആരാജകത്വതിനും കൌമാര പീഡനങ്ങള്‍ക്കും കാരണം."
ആ പറഞ്ഞ രണ്ടു കാര്യങ്ങളും വളരെ ശരിയാണ്. ഇന്ന് കൂടുതലും പെണ്‍കുട്ടികളും ആണ്‍കുട്ടികളും, പ്രണയവും ശാരീരികമായ അടുപ്പവും ഒക്കെ, രണ്ടു കൂട്ടരും ഒരു പോലെ നിസാരമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്; എന്നിരിക്കിലും, കൂടുതലും വിശ്വാസം കൊടുത്ത് അബദ്ധത്തില്‍ ചാടുന്നത് പെണ്‍കുട്ടികള്‍ ആണ്. അതിനു ഒരു പരിധി വരെ - അല്ല, 100 ശതമാനവും - ആണിന്റെ ശരിയായ ഉള്ളടക്കം അറിയായ്ക ഒരു കാരണം ആണ്. എന്റെ സഹോദരിയോ മകളോ ഒരിക്കലും അബദ്ധത്തില്‍ ചെന്നുവീഴരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എവിടെയൊക്കെയാണ് ചെന്നെത്തിക്കൂടായ്ക! നിരാശ മാത്രമോ, MMS, internet, brothels, സംഘം ചേര്‍ന്നുള്ള പീഡനങ്ങള്‍, blackmailling, extreme mental and physical tortures, murder, suicide, mental asylums, veneral diseases - മാനവും, ജീവിതവും വരെ നഷ്ടപ്പെടാന്‍ ഉള്ള വഴികള്‍...
ഈ പോസ്റ്റിലൂടെ ആ വഴിക്കുള്ള ഒരു ബോധവത്കരണത്തിന് ഉതകുന്ന ഒരു ചര്‍ച്ചക്ക് വഴി വച്ചതിന് ജോസിക്ക് അഭിനന്ദനം.
sorry..i cannot find any relation with your heading and articile...what you mean by this post..i mean your gandhiji post
Post a Comment