Monday, February 16, 2009

വലന്റിന്‍സ് ഡേ - ഒരു [ദു:] അനുഭവം

ശനിയാഴ്ച [ഫെ 14]രാവിലെ പത്രം നോക്കുമ്പോള്‍ ഒരു പേജ് നിറയെ "വലന്റിന്‍സ് ഡേ" ആശംസകള്‍. ഒന്നോടിച്ചു നോക്കി. എല്ലാത്തിലും ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ പേരും മൊബൈല് നമ്പരും ഉണ്ട്. സ്നേഹിക്കാന്‍/സ്നേഹം പകരാന്‍ കൊതിക്കുന്ന നൂറു കണക്കിന് ചെറുപ്പക്കാര്‍, കേരളത്തില്‍ കാത്തിരിക്കുന്നു. [വിളിക്കൂ പെണ്‍കുട്ടികളെ,,, വിളിക്കൂ] നമ്മുടെ സമൂഹം മാറികൊണ്ടിരിക്കുകയാണോ? സാമൂഹീക പ്രതിബദ്ധതയുള്ള ഒരു ദേശീയ ദിനപത്രം ഇതു പോലെ 'പൂവാലന്മാരുടെ' മൊബൈല് ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കാമോ? ഈ പ്രത്യേക പേജ് മൂലം കേരളത്തിലെ ഒരു പെണ്‍കുട്ടിയെങ്കിലും ചതിക്കുഴിയില്‍ വീഴുകയില്ല എന്ന് പത്രാധിപര്‍ക്ക് സധൈര്യം പറയാനാവുമോ? ഇതില്‍ എന്തെങ്കിലും അസാംഗത്യം ഉണ്ടോ? ഇങ്ങനെ പലചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

--------------------------------

ഓഫീസില്‍ ഇന്നൊരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. അല്പം തിരക്കിലായിരുന്നു. എങ്കിലും മൂന്ന് മണിയായപ്പോള്‍ ഇറങ്ങി. broadway/മാര്‍ക്കറ്റില്‍ പോയി കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. അവിടെയെത്തി കാര്‍ പാര്‍ക്കു ചെയ്തു പുറത്തിറങ്ങിയപ്പോള്‍ അമ്മച്ചിയുടെ ഒരു ബന്ധു വീട്ടില്‍ നിന്നും ഫോണ്‍ വന്നു. ആന്റി കരച്ചിലോടെയാണ് പറഞ്ഞതു 'നമ്മുടെ ജൂലി മോള്‍ പോയി. അവളുടെ കല്യാണം കഴിഞ്ഞു ??!!' കഥ ഇങ്ങനെ. ജൂലി രാവിലെ ട്യൂഷന്‍ പഠിക്കാന്‍ പോയതാണ്. ഉച്ചയായപ്പോള്‍ ട്യൂഷന്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു അവള്‍ അന്ന് ക്ലാസ്സില്‍ ചെന്നിട്ടില്ലെന്ന്. പിന്നെ വീടുകാര്‍ക്ക് വെപ്രാളം ആയി. അവളുടെ മുറി പരിശോധിച്ചപ്പോള്‍ ഒരു കടലാസ്സില്‍ എഴുതിയിട്ടിരുന്ന അഡ്രെസ്സ് കിട്ടി കൂടെ ഒരു മൊബൈല് നമ്പറും. അതില്‍ വിളിച്ചപ്പോള്‍ പ്രതിയെ കിട്ടി. 'ഇന്നെന്റെ കല്യാണം കഴിഞ്ഞു നിങ്ങളെ ഇനി എനിക്ക് കാണാന്‍ താല്പര്യമില്ല' സ്വന്തം അപ്പനോട് പറഞ്ഞതാണ്. ഇതു കേട്ടപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചാണ് അവള്ക്ക് എത്ര വയസായി എന്നാണ്. കാരണം കഴിഞ്ഞ വര്ഷംപന്ത്രണ്ടാം ക്ലാസ്സില്‍ 'കണക്കിന്' മാത്രം തോറ്റ ട്യൂഷന് പോയി പഠിച്ചു കൊണ്ടിരുന്നവല്‍ ഒരു സുപ്രഭാതത്തില്‍ ആരാന്റെ കൂടെ ഓടി പോയി ??!! ഫെ: 8 നു ആയിരുന്നു അവളുടെ പിറന്നാള്‍, കൃത്യം പതിനെട്ടു വയസ്സ് പൂര്‍ത്തിയായി!! എല്ലാ പ്ലാന്‍ ചെയ്തുള്ള പരിപാടി തന്നെ. 18 വയസ്സ് വരെ വളര്‍ത്തി വലുതാക്കിയ അപ്പനെയും അമ്മയെയും തള്ളിപറഞ്ഞ്‌ 18 മാസം മാത്രം പരിചയം ഉള്ള ഒരുത്തന്റെ കൂടെ ഇറങ്ങി പോകാന്‍ ഇവള്ക്കെങ്ങിനെ ധൈര്യം വന്നു? "LOVE IS BLIND - അന്ധമായ സ്നേഹം" അത് ശാശ്വതമാണോ???

----------------------------

നമ്മുടെ നായിക ഓടി പോയിരിക്കുന്നത് ഒരു ബസ്സ് കിളിയുടെ കൂടെയാണ്. ട്യൂഷന് പോകുകയും വരികയും ചെയ്യുമ്പോള്‍ കണ്ട പരിചയം വളര്ന്നു, പന്തലിച്ചു . . .ദാ . . ഇപ്പോള്‍ പൂവനിഞ്ഞിരിക്കുന്നു. ഞാന്‍ രണ്ടു മണിക്കൂര്‍ കാറോടിച്ചു അവരുടെ വീട്ടിലെത്തി. (പോകാതിരിക്കാനോക്കതില്ല; അത്ര അടുപ്പമുണ്ട് ആ കുടുംബവുമായി) അപ്പനും അമ്മയും ആങ്ങളയും മൂകരായി ഇരിക്കുന്നു. ആന്റി പറഞ്ഞപ്രകാരം, കിട്ടിയ അഡ്രെസ്സ് തപ്പി ഞങ്ങളിറങ്ങി. അവള്ക്ക് കാണേണ്ടെങ്കിലും!!! തൊടുപുഴയ്ക്കടുത്ത് 'വടക്കേമുറി' ദേശത്ത് എത്തിപെട്ടപ്പോള്‍ രാവേറെയായി. എങ്കിലും ഞങ്ങളാ വീട് കണ്ടു പിടിച്ചു. ഒരു കടയില്‍ അഡ്രെസ്സ് കാണിച്ചപ്പോള്‍ അയാള്‍ക്ക്‌ ഒരു കുസൃതി ചിരി, 'സരസമ്മയുടെ' വീടെതന്നു ചോദിച്ചാല്‍ മതി.... ആരെങ്കിലും പറഞ്ഞു തരും കന്നിരുക്കികൊണ്ട് അയാള്‍ പറഞ്ഞു. ഒരു പാറ പുറത്തെ കോളനിയില്‍ ഞങ്ങള്‍ എത്തി, വീട് കണ്ടു ... അവര്‍ അവിടെ ഇല്ല. മലപുറത്തുള്ള ചേട്ടന്റെ വീട്ടിലേക്ക് പോയി. രണ്ടാളും അമ്മയും കൂടി. ഏതായാലും അവരുടെ കല്യാണം കഴിഞ്ഞെന്നും പെണ്ണ് അവരുടെ custody ഇല്‍ ഉണ്ടെന്നും സ്ഥിരീകരിച്ചു. അവള്ക്ക് വീട്ടിലേക്ക് വരാനോ അപ്പനെയും അമ്മയെയും കാണാനോ താല്പര്യമില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് കൂടുതല്‍ സമയം അവിടെ നിന്നില്ല. ഈ വീടും പരിസരവും 'സരസമ്മ' എന്ന സ്ത്രീയെയും കുറിച്ചു മനസിലാക്കിയിട്ടണോ /അറിഞ്ഞുകൊണ്ടാണ്‌ ഇവള്‍ ഈ സാഹസം കാണിച്ചത് എന്ന് എനിക്ക് സംശയം തോന്നി. കാരണം എങ്ങിനെയെങ്കിലും +2 പൂര്‍ത്തിയാക്കി നാഴ്സിങ്ങിനു വിടണം എന്ന ഒറ്റ ശരണത്തിലായിരുന്നു അവളുടെ വീട്ടുകാര്‍. ആവശ്യത്തിനു റബ്ബര്‍ ഉണ്ട്. മദ്യപാനമോ കുടുംബ കലഹമോ ഇല്ലാത്ത അന്തരീക്ഷം. ഒരേ ഒരു ചേട്ടന്‍ 'ഷാര്‍ജയില്‍' അമ്മാവന്മാര്‍ 'ദുബായ്' 'ന്യൂസിലണ്ട്' ഇവിടങ്ങളില്‍ ... കുഞ്ഞമ്മമാര്‍ 'ആസ്ത്രേലിയ' 'മലയ്ഷ്യ' 'ലണ്ടന്‍' . . .എന്നിവിടങ്ങളില്‍ ??!! ഒരു കുറവും വരാതെ വളര്‍ത്തിയവള്‍,,, എന്തായിരിക്കും ഇതിന് പ്രചോദനം? ഒരു ലോ ക്ലാസ്സ് തെമ്മാടിയുടെ [ബസ്സ് കിളി] കൂടെ സദൈര്യം ഇറങ്ങി തിരിക്കാന്‍ എന്താണ് പ്രചോദനം? വീട്ടില്‍ നിന്നും സ്നേഹം കിട്ടാത്തതോ? ഞാന്‍ അറിയാത്ത എന്തെങ്കിലും രഹസ്യം അവരുടെ വീട്ടില്‍ ഉണ്ടാവുമോ? ഉണ്ടാവാം. വീട്ടുകാരോടുള്ള വെറുപ്പ്‌ മാത്രമാവുമോ ഇതിന് പ്രേരിപ്പിച്ചത്. അതോ ആ ബസിലെ കിളിയുടെ 'ഗ്ലാമര്‍' ഓ ... സ്നേഹത്തിന്റെ ആഴമോ? ഇവര്‍ വിവാഹം ചെയ്തിട്ടുണ്ടാവുമോ? കുറെ ദിവസം ഇവളുമായി കറങ്ങി നടന്നു വഴിയില്‍ ഉപേക്ഷിച്ചു [അവന്‍] കൈ കഴുകുമോ? ഏതായാലും ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്കി - വിവാഹം ചെയ്തു എന്നതിന്റെ രേഖ ഹാജരാക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. [അതെങ്കിലും ചെയ്തില്ലെങ്കില്‍?]

-------------------------------------

എന്താണിവിടെ കുറ്റം? ആരെ കുറ്റം വിധിക്കണം? വളര്‍ത്തു ദോഷമോ? അപ്പനെയും അമ്മയെയും ചീത്ത വിളിക്കണോ? നല്ല രീതിയില്‍ [അങ്ങിനെ ഒരു രീതി ഉണ്ടെങ്കില്‍] വളര്‍ത്തിയാല്‍ ഇതു സംഭവിക്കില്ലേ? വീട്ടില്‍ നന്നായി വളര്‍ത്തി, സന്യാസത്തിനു ചേര്‍ന്ന് വര്‍ഷങ്ങള്‍ പഠിച്ചു വര്‍ഷങ്ങള്‍ സന്യാസ ജീവിതം നയിച്ച എത്രയോ കന്യാസ്ത്രീകള്‍ ഒടുവില്‍ തിരുവസ്ത്രം ഉപേക്ഷിച്ചു ഏതോ ഒരുത്തന്റെ കൂടെ ഓടി പോകുന്നു???!!! ഏത് മനുഷ്യനും എപ്പോഴും സംഭവിക്കാവുന്ന ഒരു മാനസീക ചാഞ്ചല്യം അല്ലെ? അതെ സ്നേഹം അന്ധമാണ്‌ . . .

6 comments:

ശ്രീ said...

ഒന്നും ആലോചിയ്ക്കാതെ എടുത്തു ചാടുന്ന കുട്ടികള്‍ അതിലെ ആപത്ത് അറിയുന്നില്ല.

കുഴപ്പങ്ങളൊന്നും സംഭവിയ്ക്കാതിരിയ്ക്കട്ടെ എന്നാശിയ്ക്കാം.

the man to walk with said...

valentine punyalanu nercha neraam..apathunnum sambhavikkathirikkan..allenkil ini enthu aapathu varaan

പകല്‍കിനാവന്‍ | daYdreaMer said...

ശനിയാഴ്ച [ഫെ 14]രാവിലെ പത്രം നോക്കുമ്പോള്‍ ഒരു പേജ് നിറയെ "വലന്റിന്‍സ് ഡേ" ആശംസകള്‍. ഒന്നോടിച്ചു നോക്കി. എല്ലാത്തിലും ചെറുപ്പക്കാരായ ആണ്‍കുട്ടികളുടെ പേരും മൊബൈല് നമ്പരും ഉണ്ട്. സ്നേഹിക്കാന്‍/സ്നേഹം പകരാന്‍ കൊതിക്കുന്ന നൂറു കണക്കിന് ചെറുപ്പക്കാര്‍, കേരളത്തില്‍ കാത്തിരിക്കുന്നു. [വിളിക്കൂ പെണ്‍കുട്ടികളെ,,, വിളിക്കൂ]

കഷ്ടം...!

സു | Su said...

ജീവിതസാഹചര്യങ്ങളിൽ നല്ലതിലേക്ക് വരുത്തുന്ന മാറ്റങ്ങൾ, ഒടുവിൽ ദുഃഖത്തിലേക്കാണോ എത്തിക്കുന്നത്? കൂടുതൽ സ്വാതന്ത്ര്യം, മോബൈൽ ഫോണുകൾ, ഒക്കെ നല്ല രീതിയിൽ കണ്ടിരുന്നെങ്കിൽ. നല്ലതിനുവേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ. കൂട്ടുകട്ടുകളും നല്ലൊരു ജീവിതത്തിലേക്ക് നയിക്കുന്നവയായിരുന്നെങ്കിൽ. പരസ്പരം കുറ്റപ്പെടുത്തലുകളിലാണ് ഇന്ന് പല ജീവിതങ്ങളും കടന്നുപോകുന്നത്.

Mr. X said...

ഹും!
എന്റെ പുതിയ പോസ്റ്റ്‌ കണ്ടിട്ടാണ്‌ ഇത്‌ എഴുതിയത്‌, അല്ലേ?

ചാത്തനോട്‌ ഞാനും യോജിക്കുന്നു...

Mr. X said...

'ഇന്നെന്റെ കല്യാണം കഴിഞ്ഞു നിങ്ങളെ ഇനി എനിക്ക് കാണാന്‍ താല്പര്യമില്ല'
really sad incident...