Tuesday, February 24, 2009

പരിശുദ്ധ(Platonic)സ്ത്രീ-പുരുഷ സൌഹൃദം സാധ്യമാണോ?

ഞാന്‍ കോള്ളേജില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടികളുമായി യാതൊരു സൌഹൃദവും സ്ഥാപിക്കതിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ആ പ്രായത്തില്‍ പെണ്‍കുട്ടികളുടെ മുന്‍പില്‍ ഷൈന്‍ ചെയ്യാന്‍ പെടാപാടു പെട്ടിരുന്ന ഞങ്ങള്ക്ക് അവന്‍ ഒരത്ഭുത മനുഷ്യനായിരുന്നു ആദ്യമാദ്യം. മിക്കവാറും പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നവന്‍. ഞങ്ങള്‍ ലേഡീസ് ഹോസ്റെലിനു മുന്‍പില്‍ വായിനോക്കാന്‍ പോകുമ്പൊള്‍ ആശാന് യാതൊരു താല്‍പര്യവും ഇല്ല!! വളരെ സീരിയസ്സ്!! അങ്ങിനെ കാലം കഴിഞ്ഞു പോയി. ഒരിക്കല്‍ കള്ളന്റെ പൂച്ച് പുറത്തായി. ഹോസ്റ്റലില്‍ അത് പാട്ടായി. ആള്‍ക്ക് താത്പര്യം സ്വവര്‍ഗത്തോടാണ്!!! ചെറിയ ചെറിയ സൂചനകള്‍,,, അതാണ്‌ അവന് പെണ്‍കുട്ടികളോട് സൌഹൃദം കൂടാനോ സല്ലപിക്കാനൊ താല്പര്യമില്ലാത്തത്!!! (കള്ളി വെളിച്ചത്തായി) ഗുണപാഠം: സാധാരണ ആണാണെങ്കില്‍ പെണ്ണുങ്ങളുമായി അടുക്കും. അത് സഹജ വാസന ആണ്.
ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന എന്റെ ഒരു സുഹൃത്തിനു മറ്റൊരു പെണ്‍കുട്ടിയുമായി കലശലായ 'സൌഹൃദം' - ഫോണ്‍ താഴെ വയ്ക്കുന്നില്ല,,,,,,,,,,, ഇ-മെയില് പെരുമഴ..... പത്തുവര്‍ഷം ഒരു കുഴപ്പവും ഇല്ലാതെ ജീവിച്ച ഇതിയാന് ഇതെന്നാ പറ്റി?? ഭാര്യ വഴക്കായി, ബഹളമായി... ജീവിതം താളം തെറ്റി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ഒരു സംശയം: ഒരു സുന്ദരിയെ കണ്ടാല്‍ നോക്കി വെള്ളം ഇറക്കാത്ത പുരുഷന്മാര്‍ ഉണ്ടാവുമോ? എന്റെ സ്വഭാവം വെച്ചു ചിന്തിച്ചു പോയതാണേ. തുറന്നു പറഞ്ഞാല്‍, എനിക്കിതു വരെ ഒരു പെണ്ണിനെ പോലും രതിയുടെ മണമില്ലാതെ നോക്കാനായിട്ടില്ല!! സത്യം... എത്ര വിശുദ്ധ സൌഹൃദം എന്ന് പറഞ്ഞാലും അവസാനം ചെന്നെത്തുന്നത് രതിസ്മരണയില്‍ ആണ്. (എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആണെന്ന് ഞാന്‍ വിചാരിക്കുന്നു) പക്ഷെ ആരും ഇതു പുറത്തു കാണിക്കാരില്ലെന്നു മാത്രം. മാത്രവുമല്ല ഞാന്‍ ശുദ്ധന്‍/സല്‍സ്വഭാവി എന്ന ഭാവം നടിക്കുകയും ചെയ്യും.
എന്നാല്‍ ഒരു പുരുഷന് സ്ത്രീയോടോ മറിച്ചും ശാരീരികാകര്‍ഷണം തോന്നുന്നത് തികച്ചും പ്രകൃതിജന്യം ആണെന്നാണ് എന്റെ അഭിപ്രായം. മനുഷ്യവംശം അന്യം നിന്നും പോകാതിരിക്കാന്‍ ഈശ്വരന്‍ സൃഷ്ടിച്ച ഒരു മാര്‍ഗ്ഗമാണ് കാമവാസന. അങ്ങിനെ ഒരു ആകര്‍ഷണം ഇല്ലാതിരുന്നെങ്കില്‍ വംശം നിലനിര്‍ത്താന്‍ 'ക്ലോണിംഗ്' തന്നെ ആശ്രയിക്കേണ്ടി വന്നേനെ. എനിക്ക് ഒരു സ്ത്രീയെ കാണുമ്പോള്‍ ആദ്യം തോന്നുന്നത് ലൈംഗീകാകര്‍ഷണം തന്നെയാണ്. പിന്നെ ബോധമനസ്സില്‍ നിന്നും നിര്ദ്ദേശം വരുന്നു: അത് നിന്റെ അമ്മയാണ്, സഹോദരി ആണ്, സുഹൃത്താണ്, സഹപ്രവര്‍ത്തക ആണ്, ,,, നമ്മുടെ സാമൂഹ്യനിയമങ്ങളും സാഹചര്യങ്ങളും അനുസരിച്ച് അപ്പോള്‍ തന്നെ മനസ്സില്‍ ഉയര്ന്നു വന്ന പ്രഥമവികാരം അപ്രക്ത്യക്ഷമാകുന്നു. (ഇതു എന്റെ മാത്രം ഒരു മാനസീക അവസ്ഥയോ രോഗമോ ആവാം)
പല സുഹൃത്തുകളും ഉള്ളിലെ ആശ മനസ്സില്‍ അടക്കി കൊണ്ടു നടക്കും. ഞാന്‍ മാന്യന്‍/സല്‍സ്വഭാവി എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചും കൊണ്ടു. എന്നിട്ടോ, അവസാനം പോയി കുഴിയിലേക്ക് കാല്‍വഴുതി വീഴും... പ്രഷര്‍ കുക്കര്‍ ചീറ്റുന്നത് പോലെ. . . .(അതാണെന്ന് തോന്നുന്നു എന്റെ സുഹൃത്തിനും സംഭവിച്ചത്) 'മര്യാദാരാമന്മാര്‍' എന്ന് നമുക്കിവരെ വിളിക്കാം. പിന്നെ നമ്മുടെ നാട്ടിലെ 'ഹിപ്പോക്രസി സംസ്കാരം' ഇതിനൊക്കെ വഴിവയ്ക്കുന്നുണ്ട്‌. അതായത് പകല്‍ വെളിച്ചത്തു ഒരു പെണ്‍കുട്ടിയുമായി അടുക്കാന്‍ ആരെയും സമ്മതിക്കില്ല, നമ്മുടെ സമൂഹം. (ഞാനടക്കം) എനിക്ക് ജീവിതതിലുട നീളം (ഇന്നും) ധാരാളം പെണ് സുഹൃത്തുക്കള്‍ ഉണ്ട്. ഞാനതില്‍ അഭിമാനിക്കുന്നു. പലരും എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. (ഭാര്യ അല്ല) കളിയാക്കിയിട്ടുണ്ട്. എങ്കിലും ഇന്നും ഒരു സുന്ദരി പെണ്‍കുട്ടിയെ കണ്ടാല്‍ ഒന്നു മിണ്ടാന്‍ ഒത്തിരി കൊതി തോന്നാറുണ്ട്. ഓഫീസില്‍ എന്റെ 'ബോസ്സ്' എന്നെ ഒരിക്കല്‍ ചോദ്യം ചെയ്തിട്ടുണ്ട്. "ആ പെണ്കുട്ടി എപ്പോഴും തന്റെ കാബിനില്‍ ആണെന്ന് ഇവിടെ ഒരു സംസാരം ഉണ്ടല്ലോ" എന്ന്,, ......."എന്റെ കീഴില്‍ ജോലി ചെയ്യുന്ന ആള്‍ ഇടയ്ക്കിടയ്ക്ക് എന്റെ അടുത്ത് വന്നെന്നിരിക്കും, സംസാരിചെന്നിരിക്കും,, ചിരിചെന്നിരിക്കും. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഓഫീസിനുള്ളില്‍, പകല്‍ വെളിച്ചത്തില്‍, എല്ലാവരിടെയും മുന്‍പില്‍ വച്ചുള്ളതാണ്. കാബിന്‍ അടച്ചിട്ടുള്ളതല്ല,, എനിക്കതില്‍ പരിധിവിട്ടൊന്നും തോന്നിയിട്ടില്ല!! മരിച്ചാളുകള്‍ എന്തെങ്കിലും ഒക്കെ സാറിന്റെ ചെവിയില്‍ എത്തിച്ചിട്ടുന്ടെങ്കില്‍ എനിക്കൊന്നും ചെയ്യനോക്കതില്ല." എന്റെ ഈ മറുപടിക്ക് ബദലായി അദ്ദേഹം ഒന്നും ഉരിയാടിയില്ല.
എത്ര ആഴത്തിലുള്ള സൌഹൃദം ആയാലും എന്റെ മുന്‍പില്‍ ഒരു സുന്ദരി ഇരുന്നാല്‍, എന്റെ മനസ്സില്‍ അവളുടെ ശരീരസൌന്ദര്യം (സുഗന്ധം -മത്തുപിടിപ്പിക്കുന്ന)തന്നെയായിരിക്കും നിറഞ്ഞുനില്‍ക്കുക. ഇതു മാറ്റാന്‍ ഞാന്‍ ബോധപൂര്‍വ്വമായ പലശ്രമങ്ങളും നടത്തിനോക്കി, ഒന്നും ഫലിച്ചില്ല. ഇപ്പോള്‍ ഞാന്‍ എന്റെ മനസ്സിനെ അതിന്റെ പാട്ടിനു വിടുന്നു. കടിഞ്ഞാന്‍ ഇല്ലാത്ത കുതിരകളെപ്പോലെ.
പുരുഷന് സ്ത്രീയുമായി കേവലം സൌഹൃദം സാധ്യമാണോ? സ്ത്രീ-പുരുഷ സൌഹൃദം അവസാനിക്കുന്നത് ശയന ശയ്യയില്‍ ആണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. എനിക്ക്‌ അങ്ങിനെ ഒരു അനുഭവം ഇല്ലെങ്കിലും, (നമ്മുടെ നാടിന്റെ പരിമിതികള്‍!) മനസ്സിലെ ഭാവനയുടെ ശയ്യയില്‍ ഞാനൊത്തിരിപേരുമായി ശയിച്ചിട്ടുണ്ട്. ഒരേ ബെഡ്ഡില്‍ കിടന്നു കൊണ്ടു, സെക്സിനെ കുറിച്ചു ചിന്തിക്കാതെ സുഖമായ് ഉറങ്ങാന്‍ കഴിഞ്ഞാല്‍ അത് 'PLATONIC LOVE' തന്നെ ആണെന്ന് പറയാം. പക്ഷെ എന്റെ അഭിപ്രായത്തില്‍ രക്തബന്ധമില്ലാത്ത സമപ്രായക്കാരായ രണ്ടു സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പരിശുദ്ധസൌഹൃദം നിലനിറുത്തി കൊണ്ടുപോകാന്‍ സാധ്യമല്ല!! തീര്‍ച്ച.. അത് രതിയിലേക്ക് വഴുതിപോകും.. അത് പ്രകൃതി നിയമമാണ്...നമ്മുടെ നാട്ടില്‍ ധാരാളം സാമൂഹ്യപരിമതികള്‍(ചട്ടക്കൂടുകള്‍) ഇതിനെ തടുക്കുന്നു.
മഹാത്മാ ഗാന്ധിക്ക് ധാരാളം സ്ത്രീ സുഹൃത്തുകള്‍ ഉണ്ടായിരുന്നു. അവരെല്ലാം ആയി അദ്ദേഹം വളരെ അടുപ്പം ഉണ്ടാക്കിയിരുന്നു. തൊട്ടുരുമ്മി വര്‍ത്തിച്ചിരുന്നെങ്കിലും അദ്ദേഹം അഭൌമമായ ഒരു ബന്ധമാണ് അവരുമായി പുലര്‍ത്തിയിരുന്നത്. ഗാന്ധിജിക്ക് സ്ത്രൈണഭാവം കൂടുതലായിരുന്നുവന്നു ചിലപുസ്തകങ്ങളില്‍ വായിക്കുന്നു. (® Bappu, My mother - Mr.Manu Gandhi) അതായിരിക്കാം ഈ വിശുദ്ധ സൌഹൃദത്തിന്റെ രഹസ്യം. ബ്രഹ്മചാര്യ പരീക്ഷണം - നഗ്നനായി ഒരു നഗ്ന യുവതിയുടെ കൂടെ കിടന്ന് - നടത്തി വിജയിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞത് ഈ സ്ത്രൈണഭാവത്തിന്റെ മുന്‍തൂക്കം കൊണ്ടാവാം. അല്ലാതെ ബ്രഹ്മച്ചര്യമോ, അത്മിയനിറവോ, മനോ:നിയന്ത്രണമോ ആകണമെന്നില്ല!!!
സ്ത്രീയും പുരുഷനും തമ്മില്‍ കമമോഹിതമല്ലാത്ത ഒരു പരിശുദ്ധ സൌഹൃദ ബന്ധം ഉണ്ടാകുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുപോലെ പ്രയാസമാണ്. അല്ലെങ്കില്‍ (1) പുരുഷന് സ്ത്രൈണഭാവം കൂടുതലായിരിക്കണം. (ചാന്തുപൊട്ട്) (2) പുരുഷന്‍ കഠിനമായ സ്വവര്‍ഗസ്നേഹിയായിരിക്കണം. (മുകളില്‍ സൂചിപ്പിച്ചത് രക്തബന്ധം ഒഴികെയുള്ള ബന്ധങ്ങളുടെ കാര്യമാണ്) രഹസ്യബന്ധങ്ങള്‍ നിരുത്സാഹപ്പെടുത്തുകയും പരസ്യമായുള്ള സൌഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഭാര്യ-ഭര്‍തൃ ജോടികളില്‍ ഒരാള്‍ അന്യ പുരുഷനെ/സ്ത്രീയെ തെടിപോകുന്നതില്‍ നിന്നും തടയുമെന്ന് തോന്നുന്നു.

12 comments:

Anonymous said...

My God! what all stupid things have you written in your blog? You are simply making blunders... What all confessions? All are lies...!

Anonymous said...

I agree to ur view. This is the universal fact my friend. But nobody wants to say it out.

You can see the Freudian theory too. The pith of the male female relation is nothing but sex oriented one. Whether people agree or not, this is the fact.

Hats off to you, for coming up with the reality of the relations.

Anonymous said...

you said it
hats off

the man to walk with said...

My God! what all factual things have you written in your blog? You are simply making true statement ... What all confessions? All are truth indeed...!

Anonymous said...

this is just boolshit... a true man can stay overnight with a beuty in a bed not touching her...

Mr. X said...

കുട്ടിച്ചാത്തന്റെ ചോദ്യം വിശദമായ മറുപടി അര്‍ഹിക്കുന്നു.
പെണ്ണുങ്ങളെ കാണുമ്പോള്‍, ചാത്തന് തോന്നുന്ന പോലെ ഒക്കെ എനിക്കും തോന്നാറുണ്ട് എന്നത് സത്യം. ആ കാര്യത്തില്‍ ചാത്തനോട്, എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആണ് എന്ന് എനിക്കും ചിന്തിക്കാതെ ഇരിക്കാന്‍ കഴിയുന്നില്ല. (ഞാന്‍ പെണ്ണല്ലാത്തതു കൊണ്ട്, തിരിച്ചു പെണ്ണുങ്ങള്‍ക്കും ഇങ്ങനെ തന്നെ ആണോ എന്ന് അറിയില്ല. ലോജിക്കല്‍ ആയിട്ട് നോക്കിയാല്‍ ആവേണ്ടതാണ്‌: എന്നാല്‍, അങ്ങനെയല്ല കാണപ്പെടുന്നത്‌ താനും.)
എനാല്‍ - platonic ബന്ധങ്ങളുടെ കാര്യത്തില്‍...
എനിക്ക് അങ്ങനത്തെ ഒരു female ഫ്രണ്ട് ഉണ്ട്. സത്യം പറഞ്ഞാല്‍ വെറുതെ ഞാനും എന്റെ ഒരു സുഹൃത്തും കൂടി ചെറുതായി flirt ചെയ്ത്, അങ്ങനെ ഒക്കെ തുടങ്ങിയ ഒരു സൗഹൃദം. എന്നാല്‍ കൂടുതല്‍ അടുത്തപ്പോള്‍ ആകട്ടെ, അത് ശുദ്ധമായ ഒരു സഹജഭാവം ആയി മാറുകയാണ് ഉണ്ടായത്. എങ്ങനെ അത് സംഭവിച്ചു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. I began to regard her as my "platonic" sister. It... it just happened. ഞങ്ങളുടെ സ്വഭാവങ്ങള്‍ തമ്മിലുള്ള സാമ്യം, പിന്നെ ഞാന്‍ ഒന്നുമല്ലെന്ന്, ആരുമല്ലെന്ന് കരുതിയിരുന്ന വിഷമസന്ധിയില്‍ അവളുടെ സ്നേഹമുള്ള വാക്കുകള്‍ തന്ന - എന്നെ സ്നേഹിക്കാനും ആളുണ്ടെന്ന - ആശ്വാസം, അതൊക്കെ ആയിരിക്കാം...
അത് പോലെ, എന്റെ office-ല്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയും. അവളെ ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ, എല്ലാവരും തന്നെ ഒരു family member എന്ന പോലെ ആയിരുന്നു കണ്ടിരുന്നത്‌. ചാത്തന് അറിയാമല്ലോ, ആണുങ്ങളുടെ ഒരു സദസ്സില്‍ എപ്പോഴും, ഏതു പെണ്ണിന്റെയും പേര് കടന്നു വരാം - സുന്ദരിമാരുടെ പേരില്‍ അനാവശ്യവും, അല്ലാത്തവരുടെ പേരുകള്‍ ആരുടെയെന്കിലും തലയില്‍ വെച്ച് കളിയാക്കാനും... എന്നാല്‍, ഒരിക്കലും ഞങ്ങളുടെ കൂതറ സംഭാഷണങ്ങളില്‍ അവളുടെ പേര് കടന്നു വന്നില്ല. I think it remained in everyone's subconscious mind that she's their own family. സ്വഭാവത്തിന്റെ നന്മ കൊണ്ട് കൂടെ ആയിരുന്നു, അവള്‍ ആ സ്ഥാനം നേടിയെടുത്തത്.
അപ്പോള്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാല്‍, അതെ - platonic relationships can happen between persons of different sexes. അനുഭവത്തില്‍ നിന്നും പറയാന്‍ എനിക്ക് എല്ലാ ന്യായമായ അവകാശവും ഉണ്ട്. സ്വഭാവത്തിന് യാതൊരു പരിശുദ്ധിയും അവകാശപ്പെടാത്ത ഒരുവന്റെ സാക്ഷ്യമാണ് ഇതെന്ന് ഓര്‍ക്കണം.

Mr. X said...

ശരിക്കും ചിന്തിക്കുന്ന ആളുകള്‍ ഈ ചോദ്യത്തിന് മറുപടിയുമായി ഇവിടെ വരേണ്ടതാണ്. ഒരു വികാരത്തിന്റെ പുറത്ത് എതിര്‍ത്തോ അനുകൂലിച്ചോ സംസാരിക്കുന്നവര്‍ അല്ല, ബുദ്ധിയും സ്വതന്ത്ര ചിന്താശേഷിയും പിന്നെ കുറച്ചെങ്കിലും അനുഭവപരിചയവും ഉള്ളവര്‍. എന്തു കൊണ്ടോ, ആരും അങ്ങനെ ഒരു അഭിപ്രായ പ്രകടനത്തിന് താല്പര്യപ്പെടുന്നില്ല എന്ന് തോന്നുന്നു...
എങ്ങനെ പറയും? ഒരു സുന്ദരിപ്പെണ്ണിനെ കണ്ടാല്‍ അന്ന് രാത്രി അവളെ ഓര്‍ത്ത് സ്വയം... ചെയ്യുന്നവനാണ് ഞാന്‍ എന്ന് ഭാര്യയോടു പറയുമോ, ഒരു ഭര്‍ത്താവ്? ഒരു വിവാഹബന്ധത്തില്‍ എന്തു മാത്രം സത്യസന്ധത ഉണ്ട്? അല്ലെങ്കില്‍ ഇങ്ങനെ ചോദിക്കാം: എല്ലാവരും 100% സത്യസന്ധത പുലര്‍ത്തിയാല്‍, ലോകത്ത് നടക്കുന്ന നൂറില്‍ തൊണ്ണൂറ്റിഒന്‍പതു വിവാഹങ്ങളും divorce-ല്‍ കലാശിക്കില്ലേ?
ഒരു പക്ഷെ, വിവാഹശേഷം ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും sex drive-ലും opposite sex-നോടുള്ള കാഴ്ചപ്പാടിലും വ്യത്യാസങ്ങള്‍ വരുമായിരിക്കാം! അല്ലാതെ വേറെ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല. അല്ലെങ്കില്‍ ഒരു പക്ഷേ, ഞാന്‍ മാത്രം ആയിരിക്കാം ലോകത്ത് ഇത്രയും തലതിരിഞ്ഞവന്‍. Brooke Burke-ന്റെ നഗ്നത കാണുമ്പോള്‍ ഉത്തേജനമുണ്ടാകുന്ന, ഒരു പെണ്ണിനെ തൊട്ടുരുമ്മി ഇരുന്നാല്‍ മനസ്സില്‍ intimacy-യുടെ സാദ്ധ്യതകളെപ്പറ്റി മാത്രം ചിന്തിക്കുന്ന, എനിക്കുള്ളത് പോലെയുള്ള വികാരങ്ങള്‍ പെണ്ണുങ്ങള്‍ക്കും ഉണ്ടെന്ന് തെറ്റിദ്ധരിച്ച്, അവരെ കാണിക്കാന്‍ വേണ്ടി നന്നായി dress ചെയ്യുകയും ജിംനേഷ്യത്തില്‍ പോകുകായുമൊക്കെ ചെയ്യുന്ന, ജിംനേഷ്യത്തില്‍ വെച്ച് വിയര്‍പ്പില്‍ കുതിര്‍ന്ന്‍ ഉടല്‍മുഴുപ്പുകള്‍ എടുത്തു കാട്ടുന്ന വസ്ത്രങ്ങള്‍ ധരിച്ച സുന്ദരിമാരുടെ ശരീരങ്ങളെ നോക്കി നിന്ന് ആഗ്രഹിക്കുന്ന, ഈ ലോകത്തിലെ ഒരേയൊരു അലവലാതി...
ഛെ! ഞാന്‍ മാത്രം എന്താ ഇങ്ങനെയൊക്കെ?

sreeNu Lah said...

പരിശുദ്ധമായ തുറന്നെഴുത്ത്.

കനല്‍ said...

സത്യമാ...പെമ്പിള്ളേരെ കാണുമ്പഴും അടുത്തിടപെടുമ്പോഴും ഇമ്മിണി സുഖവും ചീത്ത വിചാരവും ഉണ്ടാവും.
എന്ന് കരുതി അമ്മയായും പെങ്ങളായും ചില പെമ്പിള്ളേര് മനസില്‍ കേറി പറ്റുമെന്ന് പറയുന്നത് വാസ്തവം തന്നെയാ. അതിനു രക്തബന്ധം വേണമെന്നില്ല.അവരു തരുന്ന സ്വാന്തനത്തിന്റെയും സപ്പോര്‍ട്ടിന്റെയും രുചി അതു തന്നെയാ. അതാ അതിന്റെ കാര്യം.

Anonymous said...

Dear Kuttichaathan,

You can't generalize that every male thinks so. It might be true to a great extent that most males do make a special look at a female (even married males, I believe). But to say that it is from an angle of sex is definitely not correct. And to further extrapolate it to dreaming steamy scenes with her as a common male characteristic shows lack of common sense.

I have been through many institutions with enough women colleagues and believe me, there are many men out there who are not subscribers of the thoughts that you listed.

And I read your second post on this too. I agree that girls should always be vigilant that every guy, I repeat every guy, could be having such thoughts in his mind and it is her responsibility to add a bit of caution, be a little vigilant in her dealings (in such a way that it is not obvious to an outsider), however close the guy is with her. If that was your intention, I would like to point out that it wasn't conveyed in your original post.

Finally, to for all others- Please don't make a general statement based on one's own views.

I am not a blogger. so posting this an anonymous comment. I hope you don't subscribe to the view that all anonymous comments are worthless.

Anonymous said...

These are true most of the time but not always!. Such feelings are natural also because evolution wired up men this way. Nature's objective is to pass our Genes in the best possible way and survive!

Anonymous said...

ഭക്ഷണം, ലൈംഗീകത എന്നിവയില്‍ മനുഷ്യര്‍ മൃഗങ്ങളില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തരല്ല. മൃഗങ്ങളില്‍ ലൈംഗീകാസക്തി ചില കാലങ്ങളില്‍ മാത്രമാണുണ്ടാവുക, മനുഷ്യനില്‍ എല്ലാക്കാലത്തും ഏറിയും കുറഞ്ഞും അതുണ്ടാവുന്നു എന്നൊരു വ്യത്യാസം മാത്രമാണുള്ളത്.
സ്തീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കമസക്സ്തിയുണ്ട് എന്ന ധാരണ പഴയകാലത്ത് പൊതുവേ നിലനിന്നതിന്റെ സൂചനയുണ്ട്. മഹാഭാരതത്തില്‍ ഒരു ഭാഗത്ത്‌ ഒറ്റയ്ക്കൊരിടത്തു സ്ത്രീ പുരുഷനെ സന്ധിച്ചാല്‍, അത് അച്ഛനായാലും മകനായാലും അവളില്‍ കാമവികാരമുണരും (സ്വേദിക്കുമേയോനി) എന്ന് പറയുന്നു.
സ്ത്രീകള്‍ക്ക് പുരുഷന്മാരുടെതിനേക്കാള്‍ എട്ടിരട്ടി കാമാമുണ്ടെന്നു ആയുര്‍വേദം വിധിച്ചിരിക്കുന്നു. (മനോരമ ഓണ്‍ലൈന്‍ - 11 നവം:2011)