Thursday, March 12, 2009

പ്രണയം» ≈ (THE OTHER MAN/ WOMAN) ~»≈ വിവാഹം

"തീക്ഷ്ണമായി പ്രണയിക്കുന്നവര്‍ വിവാഹം കഴിക്കരുത്. വിവാഹത്തോടെ പ്രണയം ജീര്‍ണിക്കാന്‍ തുടങ്ങും. അതൊരു വലിയ ദുരന്തം തന്നെയായിരിക്കും. ജീവിതകാലം മുഴുവന്‍ അതു നമ്മളെ മധുരമായൊരു നൊമ്പരത്തില്‍ നീറ്റിക്കൊണ്ടിരിക്കും." (ഗ്രേസി-എഴുത്തുകാരി)

ബാറിലെ അരണ്ട വെളിച്ചത്തില്‍ നുരഞ്ഞു പൊന്തുന്ന ബിയര്‍ ഗ്ലാസ്സുകള്‍ക്കു മുന്നിലിരുന്നു ഞങ്ങള്‍ ഇന്നലെ ഒരുപാടു നേരം സംസാരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം, കൂടാനോരവസരംകിട്ടിയതാണ്. രണ്ടു കുട്ടികളുടെ അച്ഛനായ അവന്‍ തന്‍റെ പുതിയ പ്രണയിനിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ കണ്ണുകളില്‍ കുസൃതിയാണോ നിഷ്കളങ്കത്വം ആണോ എന്ന് വ്യക്തമായി കാണുവാന്‍ കഴിഞ്ഞില്ല.

വിവാഹിതയും അമ്മയും ആയ ആ സുന്ദരിയെകുറിച്ചു അവന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ന്യയീകാരണങ്ങളോ സ്വപ്നമുകുളങ്ങളോ?

ഒന്നും ഓര്‍മ്മയില്‍ ഇല്ല. ആകെ മനസ്സില്‍ തങ്ങിയത് മുകളില്‍ കൊടുത്ത വാചകങ്ങള്‍ മാത്രം. സാറ ജോസേഫിന്റെതായി അവന്‍ ഉദ്ധരിച്ചതാണ്. (പക്ഷെ ഇത് ശ്രീമതി. ഗ്രേസി പറഞ്ഞ വാചകം ആണ്)

സംഭാഷണമദ്ധ്യേ അവന്റെ ഫോണ്‍ ചിലച്ചു, ഒരു എസ്.എം.എസ്. ഉടന്‍ എന്നെ അത് കാണിച്ചു തന്നു. "മാഷേ,, ഞാന്‍ കാത്തിരിക്കുന്നു. എന്ന് തിരിച്ചെത്തും?" പ്രണയ വിരഹത്തിന്റെ ദുഃഖം . . .

വിവാഹം ഒരു തടവറ ആണോ? പ്രണയം ഒരു രോഗമാണോ? [വീണ്ടും അതെ ചോദ്യം: സ്ത്രീ-പുരുഷ ബന്ധം കേവലം ജഡികമോഹങ്ങള്‍ക്ക് ഉപരിയായി വളരുമോ?] പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ തോന്നുന്നു. രഹസ്യ പ്രണയം ഒരു രോഗമാണ്. ഒരു തെറ്റ് ചെയ്യുന്നത്തിന്റെ കുറ്റബോധം ആണ് രഹസ്യപ്രണയത്തില്‍ നാം കാണുന്നത്. പ്രണയിക്കുന്നവര്‍ വെളിച്ചത്തു പ്രണയിക്കട്ടെ!!! ഭാര്യയും/ഭര്‍ത്താവും കുട്ടികളും അറിഞ്ഞുകൊണ്ട്. അതല്ലേ തന്റേടം??? (നമുക്ക് പാശ്ചാത്യരെ അനുകരിക്കാം, ല്ലേ??)

7 comments:

ullas said...

വളരെ ബുദ്ധിമുട്ടി പോസ്റ്റ് വായിച്ചു . ഫോണ്ട് വലുതാക്കിയാല്‍ നന്നായിരുന്നു . ഒരു വയസ്സനാണ് പറയുന്നത് എന്ന പരിഗണന കിട്ടുമാല്ലോ . സ്ലൈഡ് ഷോ നന്നായിട്ടുണ്ട് . പേരും ക്ഷ പിടിച്ചു . ഇനിയും കാണാം .

smitha adharsh said...

കല്യാണം കഴിഞ്ഞു ഭാര്യയെ,അല്ലെങ്കില്‍ ഭര്‍ത്താവിനെ...മാത്രം പ്രണയിച്ചാല്‍ പോരെ?
ഒരാളുടെ കൂടെ ജീവിക്കുകയും,പ്രണയിക്കാന്‍ വേറൊരാളെ കണ്ടെത്തുകയും ചെയ്യുന്ന ഏര്‍പ്പാട് വേണോ?

ശ്രീ said...

അതെ, രഹസ്യ പ്രണയം (നമ്മുടെ ചുറ്റുപാടുകളിലെങ്കിലും) ഒരു മാനസിക വൈകല്യം തന്നെ.

ചങ്കരന്‍ said...

ഇതു നമ്മള്‍ക്കിടയില്‍ നില്‍ക്കുമെന്നാ ഞാന്‍ കരുതിയത്. ഇതാ ഞാന്‍ നിന്റെകൂടെ ബാറില്‍ വരാത്തത്.

Anonymous said...

man is polygonist by nature.here ,in our age there is no way to express freely so it take a secret root..

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ നടന്ന വിവാഹിതരില്‍ ഭൂരിഭാഗവും അസംത്രിപ്തരാണ്. എന്തുകൊണ്ട്? പ്രതീക്ഷകള്‍ ഏറുന്നതുകൊണ്ട്. (പുറംലോകവുമായി ആശയവിനിമയ സൗകര്യം ഏറുന്നതുകൊണ്ട്.) കേരളത്തില്‍ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധം (പകല്‍ വെളിച്ചത്തില്‍) ആരും അംഗീകരിക്കുന്നില്ല. പണ്ട് നല്ല ക്യാമ്പസ് പ്രണയങ്ങള്‍ ഉണ്ടായിരുന്നു, തൂലികാ സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു, നാട്ടിന്‍പുറ ബന്ധങ്ങള്‍ ഉണ്ടായിരുന്നു, കുടുംബ ബന്ധങ്ങള്‍ ഉണ്ടായിരുന്നു, ഇന്നോ? എവിടെ തിരിഞ്ഞൊന്നു നോക്കിയാലും - പീഡന വാര്‍ത്തകള്‍ മാത്രം.

മാന്മിഴി.... said...

kollaaam....