‘അത്തിക്കുര്‍ശി’ യുടെ ബ്ലോഗ്ഗില്‍ മകളെ പിരിഞ്ഞ് കഴിയുന്നതിലുള്ള ദു:ഖം എഴുതിയിരിക്കുന്നു....
അതു കണ്ടപ്പൊള്‍ എനിക്കു പഴയ ചില ഓര്‍മ്മകള്‍ ഉണ്ടായി....
എന്റ്പ്പനു തേങാവെട്ടായിന്നു പണി. ശരാശരിയിലും വളരെ തഴ്ന്ന കുടുംബം.... പക്ഷേ ..അന്നു ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ‘കൊപ്രാ’ക്കളത്തില്‍ ഇരിക്കാരുണ്ടായിന്നു. അപ്പനും അമ്മച്ചിയും ഞങ്ങള്‍ മക്കളും പിന്നെ അമ്മാമയും ... എല്ലാവരും കൂടി പണിയും ചെയ്ത് കപ്പയും തിന്ന് കട്ടനും കുടിച്ച് ഉള്ള ആ വൈകുന്നേരങ്ങള്‍, എനിക്കൊരിക്കലും എന്റെ മകനു തിരിച്ചു കൊടു ക്കാന്‍ സധിക്കില്ല!!
പുതിയ ലോകം, ജോലിയുടെ ത്തിരക്കുകള്‍, എല്ലാം കൊണ്ട് നമുക്കു നഷ്ടമായത് കൊച്ചു, കൊച്ചു സന്തോഷങ്ങളാണ്.വലിയ വലിയ സമ്പാദ്യങ്ങള്‍ക്കുമുന്‍പില്‍ നഷ്ടമകുന്ന.. കൊച്ചു കൊച്ചു സന്തോഷങ്ങള്‍!!