Monday, November 11, 2024

എൻറെ യാത്ര സ്വപ്നങ്ങൾ!!

കുട്ടികൾക്ക് 18 വയസ്സ് തികഞ്ഞാൽ പിന്നെ എൻറെ ലോക യാത്ര തുടങ്ങും 

18 വയസ്സുവരെ എങ്കിലും കുട്ടികളോടൊത്ത് മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു 

അതിന്റെ തെറ്റും ശരിയും ശാസ്ത്രീയതയും ഒന്നും എനിക്ക് അറിയില്ല എങ്കിൽ കൂടി കുട്ടികൾക്ക് ഒരു പ്രായം വരെ അവരോടൊപ്പം മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് 

മൃഗങ്ങൾ വളരെ നേരത്തെ സ്വയം പര്യാപ്തമാകുന്നു പശുക്കുട്ടിയും ആട്ടിൻകുട്ടിയും ഏതാനും മണിക്കൂറുകൾ കൊണ്ട് അവയുടെ തീറ്റ കണ്ടെത്തുകയും സ്വന്തം കാലിൽ നിൽക്കാൻ ഓടാനും ചാടാനും പ്രാപ്തരാവുകയും ചെയ്യുന്നു


എന്നാൽ മനുഷ്യർ അങ്ങനെ അല്ല അവർ വളരെയധികം കാലം മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത് സ്വാശ്രയ ജീവിതം തുടങ്ങാൻ ഏറ്റവും അധികം വൈകുന്ന ജീവി മനുഷ്യൻ ആണെന്ന് തോന്നുന്നു ഇട മനുഷ്യർ ജീവിതാന്ത്യം വരെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് കാണാം. 

അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന സിനിമ കണ്ടവർക്ക് അതിലെ ഉണ്ണി എന്ന കഥാപാത്രം (കരമന ജനാർദ്ദനൻ ഗംഭീരമായ അവതരിപ്പിച്ച കഥാപാത്രം) ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ടാവും.

എത്രയും നേരത്തെ കുട്ടികളെ സ്വതന്ത്രരാക്കി വിടുന്ന വരാണ് നല്ല മാതാപിതാക്കൾ എന്നു പറയാം അതിന് ഒരു പരിശീലനം ആവശ്യമാണ് ചില ജൈവികമായ കാരണങ്ങളാൽ ചില മനുഷ്യർ വളരെ പതിയെ വളരുന്നു പക്വത പ്രാപിക്കുന്നു ഏകദേശം 14 വയസ്സു മുതൽ കുട്ടികൾ സ്വതന്ത്രരായി സ്വാശ്രയരായി വളരുന്നത് കാണാറുണ്ട് 

കേരളത്തിലെ സാഹചര്യത്തിൽ ജനിച്ച ജീവിച്ച കുട്ടികളും ഏകദേശം 17 വയസ്സ് അതായത് പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ വിദേശത്ത് പഠിക്കുവാൻ പോവുകയും പഠനത്തോടൊപ്പം ജോലി ചെയ്യുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആരെയും ആശ്രയിക്കാതെ ജീവിക്കുകയും ചെയ്യുന്ന ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് എങ്കിലും ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസമായി നാം കരുതുന്ന ബിരുദം, ബിരുദാനന്തര ബിരുദം വരെ ഒക്കെ പഠിക്കുന്നതിന് 22 വയസ്സ് വരെ അല്ലെങ്കിൽ 24 വയസ്സ് വരെ ഒക്കെ മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരാം. 


കുട്ടികൾക്ക് പ്രത്യേകിച്ചും സാമ്പത്തികമായ പിന്തുണയാണ് ആവശ്യമായ വരിക അവരുടെ പഠനം വസ്ത്രം പാർപ്പിടം ഭക്ഷണം എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് മാതാപിതാക്കൾ ആയിരിക്കുമല്ലോ. കേരളത്തിൽ നിന്നും വിദേശത്തേക്ക് പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുട്ടികൾ പഠിക്കാൻ പോകുന്നതിൽ ഏറ്റവും പ്രശംസനാ അർഹമായ കാര്യം അവർ സ്വയം തൊഴിൽ ചെയ്ത് സ്വയം സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറാകുന്നു എന്നതാണ് അതുവഴി അവർക്ക് ജീവിതത്തിൽ ലഭിക്കുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും വളരെ വലുതായിരിക്കും 

മനുഷ്യരല്ലാതെ യുള്ള ജീവികൾ മാതാപിതാക്കളും മക്കളും എന്ന ബന്ധം സൂക്ഷിക്കുന്നില്ല പക്ഷേ മനുഷ്യർക്കിടയിൽ മക്കളുടെ ചുമതലയായി കണക്കാക്കുന്നതാണ് മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത് ഇത് പുനപരിശോധിക്കേണ്ടതുണ്ട് മക്കൾ അവരുടെ ജോലി തേടി വരുമാനം തേടി അവരുടെ കുട്ടികളെ പോറ്റുന്നതിനായി പ്രവാസം ചെയ്യുമ്പോൾ മറ്റൊടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ പറിച്ചു നടപടേണ്ടി വരുമ്പോൾ പലപ്പോഴും സമൂഹത്തിൻറെ വഴി കേൾക്കേണ്ടിവരന്നു. 

ചുറ്റുപാടുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും അവരെ കുറ്റപ്പെടുത്തുന്നുണ്ട് മാതാപിതാക്കളെ അവരുടെ ജീവിതാവസാനം വരെ പായം സന്ധ്യയിൽ സംരക്ഷിക്കുക എന്ന ജോലി മക്കളുടേതാണ് എന്നൊരു സാമൂഹ്യബോധം വളരെ പ്രബലമായി കേരളത്തിലുണ്ട് അതിനാൽ തന്നെ സ്വന്തം ജീവിതം ഹോമിച്ച ഗൾഫിൽ നിന്നും യൂറോപ്പിൽ നിന്നും തിരികെ നാട്ടിലേക്ക് പറിച്ചു നടേണ്ടി വന്ന ആളുകളെ നമുക്കറിയാം അവരുടെ ജോലി ഉപേക്ഷിച്ചും വരുമാനം ഇല്ലാതാക്കിയും നാട്ടിലേക്ക് മനസ്സില്ല മനസ്സോടെ പോരേണ്ടിവരുന്നു 

വയോജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ആരോഗ്യം നിങ്ങൾ സംരക്ഷിക്കുക നിങ്ങളുടെ ഭക്ഷണ കാര്യങ്ങൾ നിങ്ങളുടെ വ്യായാമം ഇവയിലൊക്കെ ശ്രദ്ധ ചെലുത്തുക മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പരിശീലിക്കുക പ്രത്യേകിച്ച് സ്വന്തം മക്കളെ അവരുടെ വളർച്ചയിൽ തടയിടാതെ ഇരിക്കുക അവരെ പറന്നു പോകാൻ അനുവദിക്കുക അവരെ വളരാൻ അനുവദിക്കുക അവർക്ക് അവരുടെ കടമ വരുംതലമുറയോടെ അതായത് അവരുടെ മക്കളോട് ആണ് ഉള്ളത് അവർക്ക് വേണ്ട സുഖസൗകര്യങ്ങളും പഠനസൗകര്യവും ജീവിത നിലവാരവും ഉണ്ടാക്കിക്കൊടുക്കുവാനുള്ള പത്രപ്പാടിൽ അവരെ ഒരിക്കലും തിരിച്ചു വിളിക്കരുത്. ഇതിനായി ശാരീരിക ഒരുക്കം മാത്രമല്ല മാനസികവും വൈകാരികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണ് വാർദ്ധക്യകാലത്ത് സ്വന്തം പങ്കാളിയോടൊപ്പം സൗഹൃദത്തോടെ ജീവിക്കാൻ പരിശീലിക്കുക പങ്കാളി മരിച്ചുപോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ നോക്കാനും അതല്ല എങ്കിൽ വിദേശത്ത് ഇരിക്കുന്ന മക്കൾ അവർ അയച്ചുതരുന്ന പണം ഉപയോഗിച്ച് അവർ നിയമിക്കുന്ന ബാലകരോടൊത്ത് സേവകരോടൊത്ത് അല്ലെങ്കിൽ ഹോം നേഴ്സ് പരിപാലകരോടൊപ്പം സൗഹൃദപരമായി പോസിറ്റീവായ ചിന്തകളോട് ജീവിക്കാൻ പരിശീലിക്കുക തയ്യാറെടുക്കുക 


സമൂഹത്തോടും സ്വന്തം മക്കളോടും ചെറുമക്കളോടും ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ പുണ്യകർമ്മം എന്നു പറയുന്നത് അവരെ ശല്യപ്പെടുത്താതിരിക്കുക അവരുടെ വളർച്ച തടയാതിരിക്കുക എന്നുള്ളത് തന്നെയാണ് 

വേണ്ടിവന്നാൽ ഒരു വൃദ്ധസദനത്തിലേക്ക് മാറി താമസിക്കുവാൻ സ്വയം തയ്യാറാവക. വൃദ്ധസദനം എന്നു പറഞ്ഞാൽ എന്തോ മോശമായ കാര്യമാണ് എന്ന ധാരണ നമ്മുടെ പൊതു സമൂഹത്തിൽ ഉണ്ട് ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ കേരളത്തിൽ എമ്പാടും ലഭ്യമാണ് ഒരു വൃദ്ധസദനത്തേക്കാൾ ഉപരിയായി പല കുടുംബങ്ങൾ ഒരുമിച്ച് ജീവിക്കുന്ന കമ്മ്യൂണിറ്റി മോഡൽ വളരെ വിജയകരമാണ് അവിടെ നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നു നല്ല ഭക്ഷണവും ആരോഗ്യപരിരക്ഷയും ലഭിക്കുന്നു വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം ഉണ്ടാകുന്നു.

ഞാൻ തുടക്കത്തിൽ പറഞ്ഞ പോലെ കുട്ടികളെ വളർത്തി വലുതാക്കി അവർക്ക് 18 വയസ്സ് കഴിഞ്ഞാൽ അവർ മുതിർന്ന പൗരന്മാർ എന്ന ലേബൽ കിട്ടിക്കഴിഞ്ഞാൽ അവരുമായി ഉള്ള ബന്ധം പതുക്കെ അടർത്തി മാറ്റി വേറെ വേറെ വീടുകളിൽ വേറെ വറെ ഇടങ്ങളിൽ താമസിക്കുകയോ നിങ്ങൾക്ക് ഇഷ്ടമുള്ള യാത്രകളിൽ ഏർപ്പെടുകയോ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കുകയോ ആവാം 

എനിക്ക് വിവിധ രാജ്യങ്ങൾ സന്ദർശിക്കണമെന്നും അവിടെയുള്ള വിവിധതരത്തിലുള്ള ചെറുതും വലുതുമായ ജോലികൾ ചെയ്യണമെന്നും ആഗ്രഹമുണ്ട് ഇനിയുള്ള കാലം സമ്പാദിക്കാൻ വേണ്ടിയല്ല ജീവിതത്തിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ഉണ്ടാവുന്നതിനും വിവിധതരത്തിലുള്ള ആളുകളെ കാണുന്നതിനും വിശാലമായ ലോകം അനുഭവിച്ചറിയുന്നതിനും ഉള്ള യാത്രയായിരിക്കണം മുന്നോട്ടുള്ള ആഗ്രഹിക്കുന്നു. 

സാമ്പത്തികമായോ മറ്റത്തെങ്കിലും രീതിയിലുള്ള കടങ്ങളും ബാധ്യതകളോ ഇല്ലാതെ ജീവിതത്തിൻറെ അവസാന പാതി അറിവ് തേടിയുള്ള യാത്ര ആയി പരിണമിക്കാൻ ഞാൻ എന്നോട് തന്നെ പ്രാർത്ഥിക്കുന്നു.

ഹൈക്കു കവിതകൾ - ജോസി വർക്കി

 "ഞാൻ മരിച്ചാലും നീ മരിച്ചാലും,

വാട്സാപ്പിൽ ഒരു ദിവസത്തെ അനുശോചനം,

ചിലപ്പോൾ അത് ഏതാനും മണിക്കൂറുകൾ മാത്രമായി തീരാം.

പിന്നെ എന്തിനാണ് നാം ഇങ്ങനെ കലഹിക്കുന്നത്? അതും ഈ ചെറിയ ഗ്രൂപ്പിൽ! 

ഞാൻ ജയിച്ചാലും നീ ജയിച്ചാലും ഒരു നിമിഷത്തെ സന്തോഷം മാത്രം,

പിന്നെ എന്തിനാണ് നമ്മൾ ഇങ്ങനെ വൃഥാ


മത്സരിച്ചു കൊണ്ടിരിക്കുന്നത്? 

അതും,

ഈ ചെറിയ ലോകത്തിൽ??"

(ഹൈക്കു കവിതകൾ - ജോസി വർക്കി)

Thursday, September 19, 2024

"കിഷ്കിന്ധാകാണ്ഡം" എന്ന സൈക്കോളജിക്കൽ ത്രില്ലർ (സിനിമാ നിരൂപണം)

ബാഹുൽ രമേശിൻ്റെ തിരക്കഥാ  രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു  സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്കിന്ധ കാണ്ഡം.  ആസിഫ് അലി , വിജയരാഘവൻ , അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 


കുരങ്ങുകൾ വസിക്കുന്ന കല്ലേപ്പതി റിസർവ് ഫോറസ്റ്റിലാണ് കഥ നടക്കുന്നത്,അവിടെ മുൻ മിലിട്ടറി അപ്പുപ്പിള്ളയും അദ്ദേഹത്തിൻ്റെ മകൻ ഫോറസ്റ്റ് ഓഫീസറായ അജയചന്ദ്രനും താമസിക്കുന്നു. അപ്പുപിള്ളയുടെ ലൈസൻസുള്ള തോക്ക് നഷ്ടപെടുന്ന സംശയത്തിൽ നിന്നും  കഥ ഓർമ്മയും മറവിയും തമ്മിലുള്ള ഒരൊളിച്ചു കളിയിലൂടെ നിഗൂഢമായ മനഃശാസ്ത്ര നാടകത്തിന്റെ ചുരുളഴിക്കുന്നത് പ്രേക്ഷകർ ഇമ വെട്ടാതെ കണ്ടിരിക്കും.  

നമ്മുടെ കൂടെയുള്ള ഒരാൾ, നമുക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ, രോഗിയായി തീരുക തീരുന്ന അവസ്ഥയിൽ അവരുമായി ഒത്തുപോവുക വളരെ പ്രയാസമാണ്. അത് ശാരീരികമായ രോഗാവസ്ഥ ആണെങ്കിലും മാനസികമായ രോഗാവസ്ഥയാണെങ്കിലും. ഉദാഹരണമായിട്ട് ശാരീരികം ആയിട്ട് ചെവിയുടെ കേൾവി ശക്തി കുറഞ്ഞാൽ പല വീടുകളിലും നമ്മൾ കേൾക്കുന്ന ഒരു ഡയലോഗ് ആണ് "ഈ കഴുതയ്ക്ക് ചെവി കേൾക്കില്ലെ" എന്നത്. ഓർമ്മശക്തി കുറഞ്ഞാലും ഇതേപോലെ പഴി കേൾക്കേണ്ടിവരും 

ഇതിനെയെല്ലാം രോഗം എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവസ്ഥ എന്ന് പറയുന്നതാണ്. എല്ലാവർക്കും സംഭവിക്കാവുന്ന "അവസ്ഥകൾ" ശാരീരികമായ അവസ്ഥകൾ, സാമ്പത്തികമായ അവസ്ഥകൾ, മാനസികമായ അവസ്ഥകൾ, വൈകാരികമായ അവസ്ഥകൾ ... ഈ അവസ്ഥയിൽ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളിനെ ചേർത്തുപിടിക്കാനും കരുതലോടെയും കരുണയോടെയും ശ്രദ്ധാപൂർവ്വം സാധിക്കുക എന്നത് വലിയ ചലഞ്ച് തന്നെയാണ്. ഉദാഹരണമായി. പല മാനസിക പ്രശ്നങ്ങളും നമ്മുടെ സമൂഹത്തിൽ നമ്മുടെ കുടുംബങ്ങളിൽ കണ്ടുവരുന്നുണ്ട്. അത് ഒരുപക്ഷേ സംശയരോഗം ആകാം മറവിരോഗം ആകാം ബൈപോളാർ ഡിസോഡർ ആകാം. ഈ അവസ്ഥ മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ, അവരുമായി വഴക്കിടാതെ പരമാവധി ചേർത്തു പിടിക്കേണ്ടതിന്റെ ഒരു നല്ല സൂചനയാണ് "കിഷ്കിന്ധാകാണ്ഡം" എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചത് 

തള്ളിക്കളയുവാനും തള്ളിപ്പറയുവാനും എളുപ്പമാണ് എന്നാൽ ചേർത്ത് നിർത്തുവാനും ചേർത്ത് പിടിക്കുവാനും നമ്മൾ ഏറെ ക്ലേശിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മാനസികമായ ചില അവസ്ഥകളിൽ പെട്ടുപോകുന്ന ആളുകളോടൊത്ത് ജീവിക്കുക ദുഷ്കരമാണ്. നമ്മളുടെ കാര്യകാരണ വിശകലനശേഷിയും ബുദ്ധിപരവും യുക്തിസഹവും ആയ വിലയിരുത്തലുകളെയും ഏറെക്കുറെ പൂർണമായി മാറ്റിവയ്ക്കേണ്ട അവസരങ്ങൾ, നമ്മുടെ വീടുകളിലും നമ്മുടെ അടുത്ത സൗഹൃദങ്ങളിലും ഉണ്ടാവാറില്ലേ?  അതുപോലെ ജീവിക്കുന്ന ഒരു മകൻ, ഓർമ്മ ശേഷി നശിക്കുകയും മറവിരോഗം ബാധിക്കുകയും ചെയ്ത ഒരു അച്ഛൻ അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളെ ഈ സിനിമയിൽ വളരെ മനോഹരമായി, ഉദ്യോഗജനമായി അവതരിപ്പിച്ചിരിക്കുന്നു 

രണ്ടു കാര്യങ്ങളാണ് ഈ അവസ്ഥയിൽ ഉണ്ടാവുക. 

ഒന്നാമത്, എപ്പോഴും സത്യത്തിനു പുറകെ നമ്മൾ തേടി അലയേണ്ടതില്ല എന്ന വസ്തുത. 

ചില സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ യാതൊരു പ്രയോജനവും ഇല്ലാത്തതും യാതൊരു മാറ്റത്തിനും കാരണമാകുന്നതും അല്ല. പിന്നെ എന്തിനാണ് നമ്മുടെ ബന്ധങ്ങളെ മുറിക്കുമെങ്കിൽ ബന്ധങ്ങളെ ക്ഷീണിപ്പിക്കുമെങ്കിൽ അത്തരം സത്യങ്ങൾക്ക് വേണ്ടി നമ്മൾ ചികയുന്നത്? ജീവിതത്തിനു മൂല്യവത്തായി ഒന്നും തിരികെ നൽകാത്ത സത്യങ്ങൾ ഉപേക്ഷിച്ചു കളയുക തന്നെ വേണം. ഒരുപക്ഷേ ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ കൂടി വിസ്മൃതിയിലേക്ക് വലിച്ചെറിയണം. മറവി ചിലപ്പോൾ ഒരു അനുഗ്രഹമായി മാറിയേക്കാം, ചില ഓർമ്മകൾ ചില സമയങ്ങളിൽ മാത്രം നമ്മളുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയും ചില മറവികൾ യഥാസ്ഥാനത്ത് സ്വാഭാവികമായി വന്നുചേരുകയും ചെയ്യുന്നതാണ് ചില ബന്ധങ്ങളെ മധുരതരം ആക്കുന്നത് 


പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ചില വൈകല്യങ്ങളെ ചില അവസ്ഥകളെ കണ്ടില്ലെന്ന് നടിക്കുകയും ബോധപൂർവ്വം മറന്നു കളയുന്നയും ചെയ്യുന്നത് ബന്ധങ്ങളെ എത്രമാത്രം ഊഷ്മളമാക്കും എന്ന് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ആവശ്യമില്ലാത്ത ചില സത്യങ്ങളെ ചിക്കി ചികഞ്ഞെടുത്ത് അത് ബന്ധങ്ങളിൽ അസ്വാരസ്യങ്ങളും വിള്ളലുകളും സൃഷ്ടിക്കുന്നത് നമ്മൾ കാണാറുണ്ടല്ലോ അതുകൊണ്ടുതന്നെ ആ സത്യങ്ങൾക്ക് പുറകെ പോകാതെ മറന്നു കളയാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു. 

രണ്ടാമത്, ജീവിതം ഒരു നാടകമാണ് അതിലെ നടീനടന്മാരാണ് നമ്മൾ ഓരോരുത്തരും എന്ന് പണ്ട് വില്യം ഷേക്ക് ഷേക്സ്പിയർ പറഞ്ഞുവെച്ചത്. പലപ്പോഴും ഈ നടനം ശരിയായി നടിക്കാൻ സാധിക്കാത്തവരുടെ ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്. പേഴ്സണാലിറ്റി ഡെവലപ്മെൻറ് ക്ലാസ്സ് എടുക്കുമ്പോൾ ഞാനും പറയാറുണ്ട് പെർസോണാ എന്നാൽ മാസ്ക് ഈ പദത്തിൽ നിന്നാണ് പെർസോണാലിറ്റി എന്ന പദം ഉണ്ടാവുന്നത്. ഓരോരോ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് നമ്മുടെ മാസ്കുകൾ മാറ്റി മാറ്റി വെച്ച് അഭിനയിക്കാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ നല്ല വ്യക്തിത്വം എന്ന് തന്നെ പറയാം. പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കുന്ന ആൾ വീട്ടിൽ എത്തുമ്പോൾ മൂന്നു വയസ്സുള്ള കുട്ടിയുടെ മുൻപിൽ ആനയായി നടനം ആടാൻ കഴിയണം 

ഈ സിനിമയിൽ അവസാനം പറഞ്ഞുവയ്ക്കുന്നതും അതുതന്നെ ചില നടനങ്ങൾ നമ്മൾ നടിച്ച് ആടിത്തീർത്തേ മതിയാവൂ. അത് എന്തിന് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആട്ടം അഥവാ നടനം അത്യാവശ്യമാണ്. ചില കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന മട്ടിലുള്ള ഭാവം - ഭാവാഭിനയം വ്യക്തിബന്ധങ്ങളെ കൂടുതൽ സൗന്ദര്യമുള്ളതാക്കും. പങ്കാളിയുടെ കുടുംബാംഗത്തിന്റെ അല്ലെങ്കിൽ അടുത്ത സുഹൃത്തിൻറെ ചില പോരായ്മകൾ ചില കൊച്ചുകൊച്ചു തെറ്റുകൾ, ചില സാത്യങ്ങൾ നമ്മൾ കണ്ടില്ല എന്ന് നടിക്കേണ്ടിയിരിക്കുന്നു 

ഈ നടന മികവാണ് ഒരു കുടുംബത്തിൻറെ, ഒരു സൗഹൃദബന്ധത്തിന്റെ ഒരു ഓഫീസ് ബന്ധത്തിന്റെ ഒക്കെ കാതൽ എന്നു പറയാം. ആ രീതിയിൽ പറഞ്ഞാൽ എല്ലാ മനുഷ്യരും നന്നായി അഭിനയിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. 


അവസാനമായി പറയുകയാണെങ്കിൽ ഈ ലോകത്ത് പരിപൂർണ്ണരായി ആരും തന്നെയില്ല. ഏറിയും കുറഞ്ഞു കുറ്റങ്ങളും കുറവുകളും പോരായ്മകളും ഉള്ള മനുഷ്യരാണ് നാം എല്ലാവരും. മറ്റുള്ളവരുടെ പോരായ്മകളെ ചുഴിഞ്ഞ് എടുക്കാതെ ചുഴിഞ്ഞു നോക്കാതെ കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഒരു അഭിനയതിലകം ആയി നിങ്ങൾക്ക് മുൻപോട്ട് പോകുവാൻ ആയാൽ, ബന്ധങ്ങൾ എന്നും കാത്തുസൂക്ഷിക്കാം അല്ലെങ്കിൽ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി അവശേഷിക്കും.

Tuesday, March 26, 2024

ആത്മാഭിമാനം അഥവാ self esteem


എൻ്റെ അമ്മ അയൽവാസിയോട് കുറച്ച് ഉപ്പ് ചോദിക്കുന്നത് ഞാൻ കേട്ടു.

നമ്മുടെ വീട്ടിൽ ഉപ്പ് ഉള്ളപ്പോൾ എന്തിനാണ് അവരോട് ചോദിക്കുന്നത് എന്ന് ഞാനപ്പോൾ അമ്മയോട് ചോദിച്ചു.


അമ്മ പറഞ്ഞു: "അവർ വളരെ പാവപ്പെട്ടവരാണ്, എപ്പോഴും നമ്മോട് എന്തെകിലുമൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ചെറുതെന്തെങ്കിലും അവരോട് ഞാൻ അങ്ങോട്ടും ആവശ്യപ്പെടുന്നു, അപ്പോൾ അവർക്ക് വേണ്ടതെന്തും ഇടക്കിടെ  

നമ്മോട് ചോദിക്കുന്നതിൽ മനഃപ്രയാസമുണ്ടാകില്ല.

മാത്രവുമല്ല, അതേസമയം നമുക്ക് അവരെയും ആവശ്യമുണ്ട് എന്ന് അവരെ തോന്നിപ്പിക്കുകയും ചെയ്യാം.

അതുവഴി നമ്മളിൽ നിന്ന് ആവശ്യമുള്ളതെന്തും ചോദിക്കുന്നത് അവർക്ക് എളുപ്പമാവുകയും ചെയ്യും."🌷


-Habib Ali Jifri-


I heard my mother asking our neighbour for some salt.

I asked her why she was asking them as we have salt at home. 

She replied: “It’s because they are always asking us for things; they’re poor.

So, I thought I’d ask something small from them so as not burden them, but at the same time make them feel as if we need them too.

That way it’ll be easier for them to ask us for anything they need from us.


– Ali al-Jifri

Sunday, January 07, 2024

മാസ് (MAAS) - ജ്യോതി ദോഗ്ര യുടെ ഏക പാത്ര നാടകം


"ദാ, ഇങ്ങോട്ട് .....

എന്നെ നോക്കുക ........

എൻ്റെ ശരീരത്തിലേക്ക് നോക്കുക,"

(കണ്ടില്ലേ വഷളൻ നോട്ടം, എന്നതിൻ്റെ വിപരീതം?)

അങ്ങിനെയാണ് ജ്യോതി ദോഗ്ര യുടെ ഏക പാത്ര നാടകം, മാസ് (MAAS) തുടങ്ങുന്നത്.

സത്യം പറഞ്ഞാൽ വഴിയരികിലെ പരസ്യ പലകകളിൽ കാണുന്നതും മാസികകളിൽ മറിച്ചു നോക്കുന്നതുമായ അടിവസ്ത്രങ്ങളുടെ പരസ്യം ആണ് എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത്. ഓരോ തവണയും അതിലെ ഉടലളവുകൾ കാണുമ്പോൾ ഇതാണോ മനുഷ്യശരീരം എന്ന് സ്വയം ചിന്തിക്കാറുണ്ട്? ഇതാണോ ഒരു മാതൃക അളവു കോൽ!! ഈ അടിവസ്ത്രങ്ങൾ എല്ലാം വാങ്ങിക്കുന്നവർക്ക് ഇതേ അളവാണ് ഉള്ളത് അല്ലെങ്കിൽ ആഗ്രഹിക്കുന്നത് എന്ന അർത്ഥം ഉണ്ടോ? ഒരു പക്ഷെ ആഗ്രഹം അതായിരിക്കും, അതു കൊണ്ടാണല്ലോ അവർ അത്തരം ശരീരങ്ങൾ (മോഡലുകൾ) തിരഞ്ഞെടുക്കുന്നത്.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നലെ ജ്യോതിയുടെ മാസ് എന്ന നാടകം കണ്ടപ്പോൾ എനിക്ക് ലഭിച്ചത്. MAAS - മാസ് എന്നതിന്റെ അർത്ഥം പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. (Mass in English) പണ്ട്  ബയോളജി ടീച്ചർ /കണക്കു ടീച്ചർ പഠിപ്പിച്ച ശരീരത്തിലെ മാംസപിണ്ഡം പലപ്പോഴും നമുക്ക് (പ്രായമേറും തോറും) ജാള്യത, അത്മനിന്ദ ഉളവാക്കുന്നുണ്ടോ ?പ്രത്യേകിച്ചും പ്രായം 50 കഴിയുമ്പോൾ! ഓരോ ദിവസവും ശരീരത്തിന്റെ ഈ പിണ്ഡത്തോട് സംവദിക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല, എൻറെയും നിങ്ങളുടെയും ജീവിതത്തിൽ!! 


അതേ മാസിനെ കുറിച്ച് ജ്യോതി തുറന്ന സംസാരിക്കുന്നു. ചിലപ്പോൾ മനുഷ്യരുടെ സ്വയം സങ്കല്പങ്ങൾ ആകാം അവനെ സ്വന്തം ശരീരത്തെ ഒരു അധമ ബോധമായി തലയിൽ കൊണ്ടുനടക്കുവാൻ പ്രേരിപ്പിക്കുന്നത്? മറുവശത്ത് സമൂഹത്തിൻറെ വിലയിരുത്തലുകളും വിധിയെഴുത്തുകളും തൻറെ ശരീരത്തെ ലജ്ജയുള്ളതാക്കുന്ന ഒരു പിണ്ഡമായി തീർക്കുന്നുണ്ടാകാം?? എന്തുതന്നെയായാലും അമിതമായ ശരീര ചിന്ത മനസ്സിൽ പേറി നടക്കുന്നവരാണ് നമ്മളിലേറെ പേരും. അതിനെ മനസ്സിൽ നിന്നെടുത്തു കളയുക എന്നത് തന്നെയാണ് ഏക പോംവഴി. മറ്റുള്ളവരെ നന്നാക്കിയിട്ട്, മറ്റുള്ളവരുടെ നല്ല കമൻറുകൾ കേട്ടിട്ട് നമുക്ക് സുഖകരമായി ഈ ഭൂമിയിൽ ജീവിക്കാൻ ആവില്ലല്ലോ? മനസ്സിലെ പിണ്ഡം ഇറക്കി വയ്ക്കാൻ നമുക്കൊക്കെ എന്നെങ്കിലും സാധിക്കുമോ? സാധിക്കുമെങ്കിൽ അതിന് എത്ര കഠിനമായ പരിശ്രമം ആവശ്യമുണ്ട്, എത്രകാലം എടുക്കും? 

കത്തുന്ന മനസ്സിൻറെ വിഹ്വലതകളും ക്രോധ രോദനങ്ങളും നല്ല രീതിയിൽ ജോതി തൻറെ നാടകമായ മാസിലുടെ 90 മിനിറ്റ് കൊണ്ട് നമ്മുടെ മുമ്പിൽ അവതരിപ്പിച്ചു. ഒരു സ്ത്രീ കേന്ദ്രീകൃത വിഷയം ആയി ചുരുക്കി കാണേണ്ടതില്ല. മില്ല്യൻ ഡോളർ ബിസിനസ്സ് ആയ സൗന്ദര്യ, പോഷക, വ്യായാമ, പ്രോട്ടീൻ, സർജറി... കച്ചവട കമ്പോളത്തിൽ സ്ത്രീയും പുരുഷനും ഒരുപോലെ കുരുങ്ങി കിടക്കുന്നു. എല്ലാം മാസിനു വേണ്ടി!!

ആഗോള സൗന്ദര്യ വ്യവസായം (കച്ചവടം) മില്യൺ ഡോളർ ബിസിനസാണ്. ആ വിപണിയിലെ കൂറ്റൻ സ്രാവുകളുടെ വായിലകപ്പെടാതെ ഈ നൂറ്റാണ്ടിൽ ജീവിക്കുക അസാധ്യമാണ്. സൗന്ദര്യ വിപണിക്ക് കോപ്പുകൂട്ടാൻ നിർമ്മിച്ച സംഗതികളാണ് നമ്മൾ ഇന്ന് സോഷ്യൽ മീഡിയ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇൻസ്റ്റാഗ്രാം, യൂട്യൂബ് മുതലായ വലിയ എലിക്കെണികൾ!! അവരാണ് നമ്മുടെ അഴകളവുകൾ നിശ്ചയിക്കുക. നമ്മൾ വെറുതെ നിന്നു കൊടുത്താൽ മതിൽ?

ചിലയിടങ്ങളിൽ ആവർത്തനവിരസ തോന്നിയെങ്കിലും അവരുടെ മാസ്മരികമായ അഭിനയ മികവിന് മുന്നിൽ നമ്മുക്ക് കണ്ണും കാതും കൂർപ്പിച്ച് ഇരിക്കുവാനേ കഴിഞ്ഞുള്ളൂ. ഒരു പക്ഷേ ഈ നാടകം കുറച്ചുകൂടി എഡിറ്റ് ചെയ്തിരുന്നെങ്കിൽ 60 മിനിറ്റ് കൊണ്ട് തീർക്കാമായിരുന്നു, എന്ന് തോന്നി. എല്ലാത്തിലും ഉപരി മനസ്സിൽ നിൽക്കുന്നത് പ്രമേയവും ജ്യോതിയുടെ അഭിനയവും  തന്നെയാണ്. എല്ലാ മനുഷ്യരെയും അല്ലെങ്കിൽ 99% മനുഷ്യരെയും വിഹ്വലപ്പെടുത്തുന്ന ഒരു വിഷയം പ്രേക്ഷക മുന്നിലേക്ക് ചിന്തനീയമായി തുറന്നു വയ്ക്കുവാൻ അവർക്ക് വളരെ നന്നായി സാധിച്ചു എന്നതാണ് ഈ നാടകത്തിൻറെ മികവ്.

ചില സമയത്ത്, ഒരു മനുഷ്യൻ കൂറ്റാക്കൂറ്റിരുട്ടിൽ ഇല്ലാത്ത ഒരു കറുത്ത പൂച്ചയെ തപ്പുന്ന വൈഷമ്യം എനിക്ക് അനുഭവപ്പെട്ടു. സത്യത്തിൽ സമൂഹത്തിന്റെ നിർമ്മിതികളാണോ മനസ്സിൻറെ ഭാനവ (വിഹ്വലത) കളാണോ മനുഷ്യനെ ഏറ്റവും അലട്ടുന്നത് (വേട്ടയാടുന്നത്) എന്ന് ചോദിച്ചാൽ എൻറെ വ്യക്തിപരമായ ഉത്തരം ഓരോ മനുഷ്യരുടെയും മനസ്സിൻറെ വിഹ്വലതകളും മനുഷ്യന്റെ നിർമിതികളും തന്നെ(മാത്രം)യാണ് അവനെ വേട്ടയാടി കൊണ്ടിരിക്കുന്നത്, എന്നു പറയേണ്ടി വരും. കുറച്ച് മനഃശാസ്ത്രവും കുറച്ച് സാമൂഹ്യശാസ്ത്രവും പഠിച്ചതിൻ്റെ കുഴപ്പമാകാം . ആയതിനാൽ മാറ്റം തുടങ്ങേണ്ടത് (എന്റെ മനസ്സിൽ എന്നെ പുനപ്രതിഷ്ഠ ചെയ്യേണ്ടത്) ഓരോ മനുഷ്യരുടെയും മനസ്സുകളുടെ ആഴങ്ങളിൽ തന്നെയല്ലേ എന്ന തോന്നൽ ദൃഡമകുന്നു. 

(ജോസി വർക്കി)

Thursday, January 04, 2024

നാടകം 'NOTION(S) BETWEEN YOU & ME' ജോസിയുടെ റിവ്യൂ..🌺

നമ്മുടെ നിർവചിക്കപ്പെട്ട ഐഡന്റിറ്റികളിലൂടെയാണ് നമ്മൾ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്, മതം, പ്രദേശം, ജാതി, ലിംഗഭേദം, നിറം, വംശം, ദേശീയത, എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക-സാമ്പത്തിക ശക്തി സമവാക്യങ്ങളാൽ സ്വാധീനിക്കപ്പെട്ട നമ്മുടെ ഐഡന്റിറ്റികളെ സംരക്ഷിക്കാനും സംരക്ഷിക്കാനും വർദ്ധിപ്പിക്കാനും എല്ലാത്തരം സങ്കൽപ്പങ്ങളും ഉപയോഗിക്കുന്നത് തുടരുന്നു. നിറം, ശരീരഘടന തുടങ്ങിയവ. അതിനാൽ, നമ്മുടെ ഉള്ളിലെ സങ്കൽപ്പങ്ങളുടെ സമകാലിക പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനോ ചോദ്യം ചെയ്യാനോ ഒരിക്കലും അനുവദിക്കാത്ത അധികാര ഘടനയുടെ വളരെ പ്രധാനപ്പെട്ട വശമാണ് ധാരണകൾ. നമ്മുടെ അതാത് സമൂഹങ്ങൾ നടത്തുന്ന ഈ ബിസിനസ്സിൽ പരിശുദ്ധി, ശ്രേഷ്ഠത, ശക്തി, ശക്തി തുടങ്ങിയ ആശയങ്ങൾ വ്യാപാരം ചെയ്യപ്പെടുന്നു. ഈ സങ്കൽപ്പങ്ങൾ അവ്യക്തമായതിനാൽ അവയെ അഭിസംബോധന ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. നമുക്ക് അവരെ കാണാൻ കഴിയുമോ? നമുക്ക് അവരെ കണ്ടുപിടിക്കാൻ കഴിയുമോ? നമുക്ക് അവരെ തടയാൻ കഴിയുമോ? ഈ അദൃശ്യ ശത്രു, ഓരോ നിമിഷവും വിസ്മയിപ്പിക്കുന്ന വേഗതയിൽ വളരുകയും വലുതാവുകയും ചെയ്യുന്നു. ഒരു അപവാദവുമില്ലാതെ അത് നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഇളകുകയും വളരുകയും ചെയ്യുന്നു.


ലോകമെമ്പാടുമുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് NOTION(S) BETWEEN YOU & ME എന്ന നാടകം ഉടലെടുത്തത്. സവിത റാണിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങിലൂടെ, പ്രേക്ഷക മനസ്സുകളെ പിടിച്ചിരുത്തി ഒരു മണിക്കൂർ കടന്നു പോകുന്നത് അറിയുന്നതെയില്ല. ഭാഷാ നൈപുണ്യം, അഭിനയ ചടുലത, മുഖത്ത് മാറി മാറി വരുന്ന ഭാവാഭിനയം, കൃത്യമായ ആശയ സംപ്രേക്ഷണം, സ്പെസിൻ്റെയും പ്രോപ്പർട്ടി സിൻ്റെയും കൃത്യമായ ഉപയോഗം എന്നിവകൊണ്ട്, മികച്ച ഒരു മണിക്കൂർ, പ്രേക്ഷകർക്ക് ചിന്തിക്കാനും ആസ്വദിക്കാനും തക്കവിധം അനുഭവ വേദ്യമാക്കി നോഷൻസ് 🍁🎭🍂🌿

"Violence in love is more dangerous than violence in hatred" ഇന്നലെ നാടകത്തിൽ ഇങ്ങനെ എന്തോ ഒന്നു കേട്ട പോലെ🙄 may be it's all about abusive relationships പലരും പറയാൻ മടിക്കുന്ന, നമ്മുടേ ഇടയിലെ ഒരു പ്രധാന പ്രശ്നം😢

https://www.instagram.com/binoosmile/ സവിതാ റാണിയുടെ ഇൻസ്റ്റാഗ്രാം പേജ് 

💚💝

അഭിനേത്രിയെ കുറിച്ച് കൂടുതൽ അറിയാൻ,

സവിതാ റാണി 

https://www.interculturalroots.org/people/savita-rani

മുളന്തുരുത്തി ആലയിൽ 2024 ജനുവരി രണ്ടാം തീയതി 'നോഷൻസ്' നാടകം കണ്ടശേഷം എഴുതിയ കുറിപ്പ്. ആല - സംസ്കാരത്തിനും ബദൽ വിദ്യാഭ്യാസത്തിനുമുള്ള ഒരു കേന്ദ്രം, മനു ജോസ് എന്ന നടൻ രൂപകൽപ്പന ചെയ്ത ഈ സ്ഥലം ഒരു കാലത്ത് ഒരു ഗോഡൗണായിരുന്നു, ഇത് കൊച്ചിയുടെ പുറം പട്ടണമായ മുളന്തുരുത്തിയിലാണ്. 

https://www.thehindu.com/life-and-style/ala-a-theatre-space-in-suburban-kochi/article30990635.ece