18 വയസ്സുവരെ എങ്കിലും കുട്ടികളോടൊത്ത് മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു
അതിന്റെ തെറ്റും ശരിയും ശാസ്ത്രീയതയും ഒന്നും എനിക്ക് അറിയില്ല എങ്കിൽ കൂടി കുട്ടികൾക്ക് ഒരു പ്രായം വരെ അവരോടൊപ്പം മാതാപിതാക്കൾ ഉണ്ടായിരിക്കുന്നതാണ് നല്ലത്
മൃഗങ്ങൾ വളരെ നേരത്തെ സ്വയം പര്യാപ്തമാകുന്നു പശുക്കുട്ടിയും ആട്ടിൻകുട്ടിയും ഏതാനും മണിക്കൂറുകൾ കൊണ്ട് അവയുടെ തീറ്റ കണ്ടെത്തുകയും സ്വന്തം കാലിൽ നിൽക്കാൻ ഓടാനും ചാടാനും പ്രാപ്തരാവുകയും ചെയ്യുന്നു
എന്നാൽ മനുഷ്യർ അങ്ങനെ അല്ല അവർ വളരെയധികം കാലം മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത് സ്വാശ്രയ ജീവിതം തുടങ്ങാൻ ഏറ്റവും അധികം വൈകുന്ന ജീവി മനുഷ്യൻ ആണെന്ന് തോന്നുന്നു ഇട മനുഷ്യർ ജീവിതാന്ത്യം വരെ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് കാണാം.
അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം എന്ന സിനിമ കണ്ടവർക്ക് അതിലെ ഉണ്ണി എന്ന കഥാപാത്രം (കരമന ജനാർദ്ദനൻ ഗംഭീരമായ അവതരിപ്പിച്ച കഥാപാത്രം) ഓർമ്മയിൽ തങ്ങിനിൽക്കുന്നുണ്ടാവും.
എത്രയും നേരത്തെ കുട്ടികളെ സ്വതന്ത്രരാക്കി വിടുന്ന വരാണ് നല്ല മാതാപിതാക്കൾ എന്നു പറയാം അതിന് ഒരു പരിശീലനം ആവശ്യമാണ് ചില ജൈവികമായ കാരണങ്ങളാൽ ചില മനുഷ്യർ വളരെ പതിയെ വളരുന്നു പക്വത പ്രാപിക്കുന്നു ഏകദേശം 14 വയസ്സു മുതൽ കുട്ടികൾ സ്വതന്ത്രരായി സ്വാശ്രയരായി വളരുന്നത് കാണാറുണ്ട്
കേരളത്തിലെ സാഹചര്യത്തിൽ ജനിച്ച ജീവിച്ച കുട്ടികളും ഏകദേശം 17 വയസ്സ് അതായത് പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ വിദേശത്ത് പഠിക്കുവാൻ പോവുകയും പഠനത്തോടൊപ്പം ജോലി ചെയ്യുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആരെയും ആശ്രയിക്കാതെ ജീവിക്കുകയും ചെയ്യുന്ന ഉദാഹരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് എങ്കിലും ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസമായി നാം കരുതുന്ന ബിരുദം, ബിരുദാനന്തര ബിരുദം വരെ ഒക്കെ പഠിക്കുന്നതിന് 22 വയസ്സ് വരെ അല്ലെങ്കിൽ 24 വയസ്സ് വരെ ഒക്കെ മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരാം.
കുട്ടികൾക്ക് പ്രത്യേകിച്ചും സാമ്പത്തികമായ പിന്തുണയാണ് ആവശ്യമായ വരിക അവരുടെ പഠനം വസ്ത്രം പാർപ്പിടം ഭക്ഷണം എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് മാതാപിതാക്കൾ ആയിരിക്കുമല്ലോ. കേരളത്തിൽ നിന്നും വിദേശത്തേക്ക് പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുട്ടികൾ പഠിക്കാൻ പോകുന്നതിൽ ഏറ്റവും പ്രശംസനാ അർഹമായ കാര്യം അവർ സ്വയം തൊഴിൽ ചെയ്ത് സ്വയം സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കാൻ തയ്യാറാകുന്നു എന്നതാണ് അതുവഴി അവർക്ക് ജീവിതത്തിൽ ലഭിക്കുന്ന ഉൾക്കാഴ്ചയും തിരിച്ചറിവും വളരെ വലുതായിരിക്കും
മനുഷ്യരല്ലാതെ യുള്ള ജീവികൾ മാതാപിതാക്കളും മക്കളും എന്ന ബന്ധം സൂക്ഷിക്കുന്നില്ല പക്ഷേ മനുഷ്യർക്കിടയിൽ മക്കളുടെ ചുമതലയായി കണക്കാക്കുന്നതാണ് മാതാപിതാക്കളെ സംരക്ഷിക്കുക എന്നുള്ളത് ഇത് പുനപരിശോധിക്കേണ്ടതുണ്ട് മക്കൾ അവരുടെ ജോലി തേടി വരുമാനം തേടി അവരുടെ കുട്ടികളെ പോറ്റുന്നതിനായി പ്രവാസം ചെയ്യുമ്പോൾ മറ്റൊടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ പറിച്ചു നടപടേണ്ടി വരുമ്പോൾ പലപ്പോഴും സമൂഹത്തിൻറെ വഴി കേൾക്കേണ്ടിവരന്നു.
ചുറ്റുപാടുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും അവരെ കുറ്റപ്പെടുത്തുന്നുണ്ട് മാതാപിതാക്കളെ അവരുടെ ജീവിതാവസാനം വരെ പായം സന്ധ്യയിൽ സംരക്ഷിക്കുക എന്ന ജോലി മക്കളുടേതാണ് എന്നൊരു സാമൂഹ്യബോധം വളരെ പ്രബലമായി കേരളത്തിലുണ്ട് അതിനാൽ തന്നെ സ്വന്തം ജീവിതം ഹോമിച്ച ഗൾഫിൽ നിന്നും യൂറോപ്പിൽ നിന്നും തിരികെ നാട്ടിലേക്ക് പറിച്ചു നടേണ്ടി വന്ന ആളുകളെ നമുക്കറിയാം അവരുടെ ജോലി ഉപേക്ഷിച്ചും വരുമാനം ഇല്ലാതാക്കിയും നാട്ടിലേക്ക് മനസ്സില്ല മനസ്സോടെ പോരേണ്ടിവരുന്നു
വയോജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ആരോഗ്യം നിങ്ങൾ സംരക്ഷിക്കുക നിങ്ങളുടെ ഭക്ഷണ കാര്യങ്ങൾ നിങ്ങളുടെ വ്യായാമം ഇവയിലൊക്കെ ശ്രദ്ധ ചെലുത്തുക മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ പരിശീലിക്കുക പ്രത്യേകിച്ച് സ്വന്തം മക്കളെ അവരുടെ വളർച്ചയിൽ തടയിടാതെ ഇരിക്കുക അവരെ പറന്നു പോകാൻ അനുവദിക്കുക അവരെ വളരാൻ അനുവദിക്കുക അവർക്ക് അവരുടെ കടമ വരുംതലമുറയോടെ അതായത് അവരുടെ മക്കളോട് ആണ് ഉള്ളത് അവർക്ക് വേണ്ട സുഖസൗകര്യങ്ങളും പഠനസൗകര്യവും ജീവിത നിലവാരവും ഉണ്ടാക്കിക്കൊടുക്കുവാനുള്ള പത്രപ്പാടിൽ അവരെ ഒരിക്കലും തിരിച്ചു വിളിക്കരുത്. ഇതിനായി ശാരീരിക ഒരുക്കം മാത്രമല്ല മാനസികവും വൈകാരികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണ് വാർദ്ധക്യകാലത്ത് സ്വന്തം പങ്കാളിയോടൊപ്പം സൗഹൃദത്തോടെ ജീവിക്കാൻ പരിശീലിക്കുക പങ്കാളി മരിച്ചുപോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ നോക്കാനും അതല്ല എങ്കിൽ വിദേശത്ത് ഇരിക്കുന്ന മക്കൾ അവർ അയച്ചുതരുന്ന പണം ഉപയോഗിച്ച് അവർ നിയമിക്കുന്ന ബാലകരോടൊത്ത് സേവകരോടൊത്ത് അല്ലെങ്കിൽ ഹോം നേഴ്സ് പരിപാലകരോടൊപ്പം സൗഹൃദപരമായി പോസിറ്റീവായ ചിന്തകളോട് ജീവിക്കാൻ പരിശീലിക്കുക തയ്യാറെടുക്കുക
സമൂഹത്തോടും സ്വന്തം മക്കളോടും ചെറുമക്കളോടും ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ പുണ്യകർമ്മം എന്നു പറയുന്നത് അവരെ ശല്യപ്പെടുത്താതിരിക്കുക അവരുടെ വളർച്ച തടയാതിരിക്കുക എന്നുള്ളത് തന്നെയാണ്
വേണ്ടിവന്നാൽ ഒരു വൃദ്ധസദനത്തിലേക്ക് മാറി താമസിക്കുവാൻ സ്വയം തയ്യാറാവക. വൃദ്ധസദനം എന്നു പറഞ്ഞാൽ എന്തോ മോശമായ കാര്യമാണ് എന്ന ധാരണ നമ്മുടെ പൊതു സമൂഹത്തിൽ ഉണ്ട് ഇപ്പോൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകൾ കേരളത്തിൽ എമ്പാടും ലഭ്യമാണ് ഒരു വൃദ്ധസദനത്തേക്കാൾ ഉപരിയായി പല കുടുംബങ്ങൾ ഒരുമിച്ച് ജീവിക്കുന്ന കമ്മ്യൂണിറ്റി മോഡൽ വളരെ വിജയകരമാണ് അവിടെ നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നു നല്ല ഭക്ഷണവും ആരോഗ്യപരിരക്ഷയും ലഭിക്കുന്നു വിനോദങ്ങളിൽ ഏർപ്പെടാൻ അവസരം ഉണ്ടാകുന്നു.
ഞാൻ തുടക്കത്തിൽ പറഞ്ഞ പോലെ കുട്ടികളെ വളർത്തി വലുതാക്കി അവർക്ക് 18 വയസ്സ് കഴിഞ്ഞാൽ അവർ മുതിർന്ന പൗരന്മാർ എന്ന ലേബൽ കിട്ടിക്കഴിഞ്ഞാൽ അവരുമായി ഉള്ള ബന്ധം പതുക്കെ അടർത്തി മാറ്റി വേറെ വേറെ വീടുകളിൽ വേറെ വറെ ഇടങ്ങളിൽ താമസിക്കുകയോ നിങ്ങൾക്ക് ഇഷ്ടമുള്ള യാത്രകളിൽ ഏർപ്പെടുകയോ സാമൂഹ്യ സേവന പരിപാടികളിൽ പങ്കെടുക്കുകയോ ആവാം
എനിക്ക് വിവിധ രാജ്യങ്ങൾ സന്ദർശിക്കണമെന്നും അവിടെയുള്ള വിവിധതരത്തിലുള്ള ചെറുതും വലുതുമായ ജോലികൾ ചെയ്യണമെന്നും ആഗ്രഹമുണ്ട് ഇനിയുള്ള കാലം സമ്പാദിക്കാൻ വേണ്ടിയല്ല ജീവിതത്തിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ ഉണ്ടാവുന്നതിനും വിവിധതരത്തിലുള്ള ആളുകളെ കാണുന്നതിനും വിശാലമായ ലോകം അനുഭവിച്ചറിയുന്നതിനും ഉള്ള യാത്രയായിരിക്കണം മുന്നോട്ടുള്ള ആഗ്രഹിക്കുന്നു.
സാമ്പത്തികമായോ മറ്റത്തെങ്കിലും രീതിയിലുള്ള കടങ്ങളും ബാധ്യതകളോ ഇല്ലാതെ ജീവിതത്തിൻറെ അവസാന പാതി അറിവ് തേടിയുള്ള യാത്ര ആയി പരിണമിക്കാൻ ഞാൻ എന്നോട് തന്നെ പ്രാർത്ഥിക്കുന്നു.
No comments:
Post a Comment