Wednesday, December 02, 2009

ഹൃദയരഹസ്യം

ഇന്ന് രാവിലെ കിടക്കയില്‍ കണ്ണുതുറന്നു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു. 'നമുക്കിടയില്‍ ഒരു രഹസ്യമുണ്ടോ?'

ഉണ്ട്, തീര്‍ച്ചയായും ...

എല്ലാവരുടെ ഇടയിലും ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

എന്നാല്‍ അങ്ങിനെയില്ല എന്ന് വരുത്തി തീര്‍ക്കാന്‍ നാം എത്രമാത്രം പാടുപെടുന്നു.

അച്ഛന്‍ മകളോട്, ഭാര്യ ഭര്‍ത്താവിനോട്,
കാമുകന്‍ കാമുകിയോട്
പറയാന്‍ മറന്നതാണ് അത്.

ഒരു
ഹൃദയരഹസ്യം.

3 comments:

nanda said...

രഹസ്യങ്ങളുടെ കൂമ്പാരങ്ങൾ പരസ്യമാക്കിയാൾ ജീവിതത്തിന്റെന്തു ത്രില്ല്

രഘുനാഥന്‍ said...

രഹസ്യങ്ങള്‍ രഹസ്യമായി തന്നെ ഇരിക്കുന്നതല്ലേ നല്ലത്?

Anonymous said...

more secrets here... http://www.postsecret.com/