Thursday, May 29, 2008

സൌഹൃദം എന്നാല്‍ ....

ഒരിക്കല് ‍ദുര്യോധനന്‍ ഭാനുമതിയുടെ അടുത്തു ചെല്ലുമ്പോള്‍ കര്‍ണ്ണനും ഭാനുമതിയും ചൂതു കളിക്കയായിരുന്നു. ഭര്‍ത്താവിനെ/രാജാവിനെ കണ്ട ഭാനുമതി കളി നിര്‍ത്തി പെട്ടെന്നു എഴുന്നേറ്റു. കര്‍ണ്ണന്‍ ദുര്യോധനന്‍ വന്നതു അറിഞ്ഞില്ല. ഭാനുമതി പെട്ടെന്നു എഴുന്നേറ്റപ്പോള്‍....കര്‍ണ്ണന്‍: “അതു പറ്റില്ല..കളി കഴിഞ്ഞു എഴുന്നേല്‍ക്കാം...ഇരിക്കു“ എന്നു നിര്‍ബന്ധിച്ചു...ഭാനുമതിയെ പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു.കര്‍ണ്ണന്റെ പിടുത്തത്തില്‍ ഭാനുമതിയുടെ അരഞ്ഞാണം/മാല പൊട്ടി..മുത്തുമണികള്‍ ചിതറി....കര്‍ണ്ണനു വിഷമമായി.....ഉടനെ എഴുന്നേറ്റു...ഇതുകണ്ട ദുര്യോധനന്‍ ചിതറിവീണ മുത്തുമണികള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി..

ദുര്യോധനന്‍ ഈ സംഭവം അറിഞ്ഞുകൊണ്ടല്ല വരുന്നതു്. അയാള്‍ വരുമ്പോള്‍ കര്‍ണ്ണന്‍ പിടിച്ചുവലിച്ചു് ഭാനുമതിയുടെ മാല പൊട്ടിച്ചിതറിയതാണു കാണുന്നതു്. എന്നിട്ടുപോലും സുഹൃത്തിനെയും ഭാര്യയെയും സംശയിക്കാതെ മുത്തു പെറുക്കുവാന്‍ കൂടി എന്നു ദുര്യോധനന്റെ നല്ല മനസ്സിനെ സൂചിപ്പിക്കുന്ന കഥയാണിതു്.

(ഇതുപോലൊരു സൌഹൃദം ഇന്നു സാധ്യമാണോ?)

5 comments:

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കര്‍ണ്ണന്‍ ദുര്യോധനനു വെറുമൊരു സുഹൃത്തു മാത്രമായിരുന്നില്ല; മറിച്ചും . ആയതിനാല്‍ കാപട്യമില്ലാത്ത അന്നത്തെ സൌഹൃദം ഇന്നു നമുക്കന്യം .

സൂര്യോദയം said...

ഈ സൌഹൃദകഥ കേട്ടിരുന്നില്ല.. നന്ദി... അത്തരം സൌഹൃദങ്ങള്‍ ഇന്നും സാദ്ധ്യമാണ്‌... പക്ഷേ.... കളങ്കമില്ലാത്ത മനസ്സുകളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു :-)

നന്ദു said...

പുരാണങ്ങൾ മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കാനുള്ള ചൂണ്ടുവിരലാണ്. ഒരു സംശയത്തിന്റെ പേരിൽ ദുര്യോധനൻ കർണ്ണന്റെ കഴുത്തിനു കുത്തിപ്പിടിച്ചിരുന്നുവെങ്കിൽ ആ കഥയ്ക്ക് അർഥമില്ലാതെ പോയെനെ?. പകരം ക്ഷമയോടെ കര്യങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത് എന്ന പാഠം നമ്മെ പഠിപ്പിക്കുന്നു. പ്രായോഗിക ജീവിതത്തിൽ സംശയം ഒരു പരിധിവരെ മനുഷ്യന്റെ കൂടപ്പിറപ്പാണ്. സമചിത്തതയോടേ കാര്യങ്ങൾ മനസ്സിലാക്കിയാൽ എല്ലാം നേരേയാവും പക്ഷെ പലപ്പോഴും എടുത്തു ചാട്ടമാവും ആപത്തിലേയ്ക്ക് നയിക്കുക..
ആധുനിക യുഗത്തിൽ സൌഹൃദത്തിന്റെ നിർവ്വചനങ്ങൾക്കും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു എന്നതും നിഷേധിക്കാനാവില്ല!.

kavitha said...
This comment has been removed by the author.
kavitha said...

Just imagine you in the position of karnan. Then whom can I imagine as Bhanumathy???

Can you plz help me in this regard???????