Saturday, June 07, 2008

സിന്ദൂരതിലകം - എന്തിന്??

ഇന്നലെ ഐ.സി.ഐ.സി.ഐ ബാങ്കില്‍ ചെന്നപ്പോള്‍ കൌണ്ടറിലെ സുന്ദരിയുടെ സിന്ദൂരതിലകം ശ്രദ്ധിച്ചപ്പോള്‍ ആണ് കുറേ സംശയങ്ങള്‍ തോന്നിയത്. എന്തിനാണ് വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം ഇടുന്നത്? അതില്ലായിരൂന്നെങ്കില്‍ ആ കുട്ടി വിവാഹിതയാണെന്നു തോന്നുകയേ ഇല്ല!! എന്തിനാണ് പെണ്‍കുട്ടികള്‍ക്കു മാത്രം ഈ ഒരു ‘മാര്‍ക്കിങ്ങ്’ ?? ആണുങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന് എവിടെയും എഴുതി വയ്ക്കാറില്ലല്ലോ. പിന്നെന്തിന് ഈ വിവേചനം സ്ത്രീകള്‍ സമ്മതിച്ച് കൊടുക്കണം? (പലരും വളരെ അഭിമാനത്തോടെയാണു നെടുങ്കന്‍ സിന്ദൂരം തൊടുന്നത്)

എന്താണ് പൊട്ട് കുത്തലിനു പിന്നിലുള്ള വിശ്വാസം? ഇതെ കുറിച്ച് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ശിവനും ശക്തിയും അഥവാ പ്രകൃതിയും പുരുഷനും എന്ന വിശ്വാസത്തിന് കാലമേറെ പഴക്കമുണ്ട്. പൊട്ടിനെ മൂന്നാം തൃക്കണ്ണായും ശക്തി (പാര്‍വതി) ദേവിയുടെ സാന്നിധ്യമായും കരുതുന്നവരുമുണ്ട്. ഈ വിശ്വാസത്തിനായിരുന്നു കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നത്.

എനിക്ക് തോന്നിയിട്ടുള്ളത് ആദ്യരാത്രിയുമായി ബന്ധപ്പെട്ട ഒരടയാളമാണു സിന്ദൂരം എന്നാണ്. ആദ്യ രാതിയിലെ കിടക്കവിരി സൂക്ഷിച്ച് വയ്ക്കുന്ന ഒരാചാരം ചില പ്രാകൃത സമൂഹങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതുപോലെ താന്‍ കന്യകയല്ലാതായി എന്നതിന്റെ പരസ്യപ്പെടുത്തലല്ലേ ഈ സിന്ദൂരമിടല്‍ എന്നാണ് എന്റെ സംശയം! പക്ഷെ, എങ്കില്‍ അതു ഒന്നോ രണ്ടോ ദിവസം മാത്രം പോരെ? (കുറച്ച് അശ്ലീലത നിറഞ്ഞ ഒരു പരസ്യപ്പെടുത്തലല്ലേ ഇതെന്നും എനിക്കു തോന്നാറുണ്ട്) അതെന്തായാലും ഈ സിന്ദൂരപൊട്ടിനു വല്ല ശാസ്ത്രീയതയുമുണ്ടോ, ഔഷധഗുണം വല്ലതുമുണ്ടോ എന്നെല്ലാം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ഓര്‍മ്മശക്തി/ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിപ്പിക്കുന്ന വല്ലതും? എന്തായാലും സൌന്ദര്യമുള്ളവര്‍ക്ക് സിന്ദൂരം ഒരലങ്കാരം തന്നെയാണ്. സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു?!(സന്ധ്യക്കെന്തിനു സിന്ദൂരം എന്ന് കവി പാടിയിട്ടുണ്ടെങ്കിലും!!)

7 comments:

Sapna Anu B.George said...

സിന്ധൂരത്തെപ്പറ്റി കവികള്‍ പാടിയിട്ടുണ്ടെങ്കില്‍, സാഹിത്യം രചിച്ചിട്ടുണ്ടെങ്കില്‍,ഇതിഹാസത്തില്‍ നിര്‍വ്വചിച്ചിട്ടുണ്ടെങ്കില്‍ അതിനു ദൈവതുല്യമായ സാത്വികതയും,പൂജ്യപൂര്‍ണ്ണമായ ഒരു നിലയും വിലയും ഉണ്ട്.പിന്നെ സ്ത്രീകള്‍ എന്തിനാ സിന്ധൂരം,അതിന്റെ ശക്തി കൊണ്ടാണ്‍,ഈ ഭര്‍ത്താവ് എന്ന കുന്തറാണ്ടം നാലുകാലിലാണെങ്കിലും വീട്ടിലെത്തുന്നത്.അതിന്റെ ശക്തി അതവിടെ ഒരു ഭാര്യയുടെ നിറുകയില്‍ തൊട്ടാല്‍ മതി....അത്രക്കും, സൌന്ദര്യം,അനിര്‍വചനീയമായ ശക്തിയും സൈന്ദര്യവും ഉണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ente vivaaham kazhinjnju, kutumabathote kazhiyunnu. enne veruthe viduka

ഗുല്‍ മോഹന്‍ said...

അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന് കേട്ടിട്ടില്ലേ. ചീത്ത വികാരത്തോടെ നോക്കുന്നത് പോലും തെറ്റാണ്. അപ്പോള്‍ ഒരു സ്ത്രീയെ നോക്കുന്ന പുരുഷന്‍ അവളുടെ നെറുകയിലെ കുറികണ്ടാല്പിന്നെ താഴോട്ട് നോക്കരുതെന്നാണ്. അതു പോലെ തന്നെ താലി സ്തനങ്ങള്‍ക്ക് മെലെ കിടക്കണം എന്നാണ്. അതുനു താഴോട്ട് നോട്ടം പോകുന്നത് മഹാപാപം.

ഇതെഴുതിയ ആള്‍ ചിന്തിച്ചു കാണൂം ആണുങ്ങള്‍ അങ്ങനെ ഒക്കെ ചെയ്യൂ എന്ന്.

ഇപ്പോള്‍ കാലം മാറി കഥ മാറി

kavitha said...

വേറെ ഒരു ജോലിയും ഇല്ലാത്തതുകൊണ്ട്‌ നിനക്കു ഇങ്ങനത്തെ ഓരോ കാര്യങ്ങള്‍ ആലോചിച്ചു തല പുണ്ണാക്കാമ്.

kavitha said...

Trying to become a "bujji" by thinking to much of unwanted things?

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)

ശലിത പവനന്‍. said...

Dear Friend...
Valare pavithrathayode oru sthree Seemantha rehayil thotta sindhuram polum mash ashleelam ayi kandu ...

ethrayum moshamayi chinthikkunna purushavargathil ninninum shtree ye rakshikkan vendi kudi ayirikkam chilappo acharyanmar vivahithar seematharehayil sindhuram edanan ennu vidhichirikkunnathu