ഇതു സ്ത്യമാണ്... അമേരിക്കയിലെ അമ്മമാര്‍ (കൊച്ചമ്മമാര്‍??) തങ്ങളുടെ ഗര്‍ഭധാരണവും പ്രസവവും ഇന്ത്യയിലെ ആനന്ദിലുള്ള (ഗുജരാത്ത്) പെണ്‍കുട്ടികള്‍ക്കു കൈമാറുന്നു. ഡോ.നയ്നാ പാട്ടേല്‍ നടത്തുന്ന കൈവല്യ ഹോസ്പിറ്റല്‍ ആണ് ഇതിനു നേത്രുത്വം നല്‍കുന്നത്. ഇപ്പോള്‍ തന്നെ 40 ഓളം കുട്ടികള്‍ ഇപ്രകാരം ജനിച്ചുകഴിഞ്ഞു. 50 ഇല്‍ പരം പെണ്‍കുട്ടികള്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും കുട്ടികളെ ഗര്‍ഭം ധരിച്ച് കാത്തിരിക്കുന്നു.
10000 ഡോളര്‍ ആണ് ഇതിനു ചെലവു വരുന്നത്. ഇതില്‍ 5000 ഡോളര്‍ ഗര്‍ഭം ധരിക്കുന്ന (ചുമക്കുന്ന) സ്ത്രീയ്ക്ക് ലഭിക്കുന്നു. നല്ല വരുമാനം തന്നെ. കൂടുതല്‍ വിവരങ്ങള്‍ http://www.usatoday.com യില്‍ ലഭ്യമാണ്. ഏതായാലും വൈദ്യശാസ്ത്രപരമായി ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതൊരാശ്വാസമാണ്.
Tuesday, January 15, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment