Tuesday, January 01, 2008

പുതുവത്സരം - സത്യമോ, മിഥ്യയോ??

ആഴ്ച, മാസം എന്നിവ കണക്കക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? 7 ദിവസം കൂടുമ്പോളാണു ഒരാഴ്ചയാവുന്നത് എന്നു ആരാണു കണ്ടുപിടിച്ചത്/ തീരുമാനിച്ചത് എന്നറിയില്ല. എന്തെങ്കിലും ശാസ്ത്രീയതയുണ്ടാവുമോ ഒരു മാസം കണക്കാക്കുന്നതിനുതില്‍ എന്നറിയില്ല. 30/31 ദിവസം കൂടുമ്പോള്‍ ഒരു മാസം ആയി എന്നു നാം പറയുന്നു. ഇതു 20 ഓ 40 ഓ ആക്കിയാല്‍ എന്താണു കുഴപ്പം? 52 ആഴ്ച 12 മാസം എന്നൊക്കെ തിരിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാവും?

പണ്ടു കാലത്ത് 365 ദിവസം അല്ലായിരുന്നു എന്നു തോന്നുന്നു. അതിലും കുറവായിരുന്നിരിക്കണം. കാരണം ബൈബിളില്‍ 200 വര്‍ഷം ജീവിച്ചിരുന്നവരെ കുറിച്ചും മറ്റും പറയുന്നുണ്ടല്ലൊ.



ഇന്നേയ്ക്ക് ഞാന്‍ 12165 ദിവസങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഇങ്ങിനെ പറയുന്നത് വളരെ ശരിയാണ്. കാരണം അത്രയും രാവും പകലും കഴിഞ്ഞുപോയി എന്നുല്ലതു ഒരു യാഥാര്‍ത്യമാണല്ലോ.

3 comments:

Daffodil said...

എന്‍റെ മണ്ടന്‍ ജോസി,ഒരു വര്‍ഷം എന്നത്‌ 365 ദിവസം ആയത്തിനു കാരണം ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെക്കാന്‍ എടുക്കുന്ന സമയത്തെ ആസ്പാദം ആക്കി ആണെന്നത്‌ നീ പഠിച്ചിട്ടില്ലേ?പിന്നെ എങ്ങനെയാ 300 അല്ലെങ്കില്‍ 400 ഒക്കെ ആവുന്നത്‌? ഇതൊന്നും അറിയാതെ യാണോ നീ ഇത്ര വലിയ ആള്‍ ആയത്‌? കഷ്ടം തന്നെ!

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

എന്റെ മണ്ടത്തരം ചൂണ്ടിക്കാണിച്ചു തന്നതിനു നന്ദി.
ഞാന്‍ ഇപ്പോള്‍ കുറച്ച് തിരുത്തിയിരിക്കുന്നു.
പക്ഷെ സൂര്യന്‍ സ്ഥായിയായ ഒരു അവലംബം ആണോ??

Daffodil said...

hayyo!....no more comments from my side....better dont go in depth...