Wednesday, January 23, 2008

തിരക്കേറുന്ന ദിവസങ്ങള്‍ ...

ഈശ്വരാ എന്തൊരു തിരക്കാണിത്. . . . .
കഴിഞ്ഞ ഒരാഴ്ചയായി തിരക്കോടു തിരക്കു തന്നെ. ശനി/ഞായര്‍ ദിവസങ്ങളില്‍ അജിതയും മോനും എല്ലാവരും വന്നിരുന്നു. ഓഫീസിലെ തിരക്കു കാരണം ഞാന്‍ രാത്രി 11 മണിക്കാണ് രണ്ടുദിവസവും വീട്ടിലെത്തിയത്. കൂടുതല്‍ സമയം അവരുമായി ചെലവൊഴിക്കാന്‍ സാധിച്ചില്ല എന്ന കുറ്റബോധം മനസ്സില്‍ കിടന്നു കുത്തുന്നു. ഞായറാഴ്ച ആണെങ്കില്‍ അടുത്ത വീട്ടിലെ വിദ്യയുടെ കല്യാണം ആയിരുന്നു. അതിലും സംബന്ധിക്കാന്‍ സാധിച്ചില്ല. രാവിലെ തന്നെ ഇറങ്ങേണ്ടിവന്നു. ഓഫീസിലെ 3 അതിഥികള്‍ ഉണ്ടയിരുന്നു. ദുബായ് നിന്നും ഇന്റര്‍വ്യു നടത്തുന്നതിനായി വന്നവരാണ്. ഞങ്ങള്‍ ആലപ്പുഴ -കുട്ടനാട് ഒരു ബോട്ടിങ് തയ്യാര്‍ ചെയ്തിരുന്നു. ഹൌസ് ബോട്ടില്‍ കയറി കുട്ടനാടന്‍ പാടശേഖരങ്ങളുടെ നടുവിലൂടെ ഒരുഗ്രന്‍ തോണി യാത്ര. രാവിലെ 11 മണിക്കു പുറപ്പെട്ട് 5 മണിക്കു തിരികെയെത്തി. അടിപൊളി നാടന്‍ ഭക്ഷണം ആയിരുന്നു. പിന്നെ ഒരു പഴയ കള്ളുഷാപ്പില്‍ നിന്നു ശുദ്ധനാടന്‍ കള്ളും കപ്പയും കരിമീനും ... ഹൌ!! തീര്‍ച്ചയായും മനം തുറന്ന് ആസ്വദിക്കാന്‍ പറ്റിയ ഒരു സ്ഥലമാണ് കുട്ടനാട്. ഹൌസ് ബോട്ട് ചിലവേറിയതാണെങ്കിലും കൊടുക്കുന്ന പണത്തിനു തക്ക മൂല്യമുണ്ട്....
കര്യങ്ങള്‍ ഇങ്ങനെ അടിപൊളി ആണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവൊഴിക്കുക എന്നത് അതിപ്രധാനമാണല്ലോ?
അതിപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുന്നു.. എന്തു ചെയ്യണം??!!

No comments: