Wednesday, January 23, 2008

തിരക്കേറുന്ന ദിവസങ്ങള്‍ ...

ഈശ്വരാ എന്തൊരു തിരക്കാണിത്. . . . .
കഴിഞ്ഞ ഒരാഴ്ചയായി തിരക്കോടു തിരക്കു തന്നെ. ശനി/ഞായര്‍ ദിവസങ്ങളില്‍ അജിതയും മോനും എല്ലാവരും വന്നിരുന്നു. ഓഫീസിലെ തിരക്കു കാരണം ഞാന്‍ രാത്രി 11 മണിക്കാണ് രണ്ടുദിവസവും വീട്ടിലെത്തിയത്. കൂടുതല്‍ സമയം അവരുമായി ചെലവൊഴിക്കാന്‍ സാധിച്ചില്ല എന്ന കുറ്റബോധം മനസ്സില്‍ കിടന്നു കുത്തുന്നു. ഞായറാഴ്ച ആണെങ്കില്‍ അടുത്ത വീട്ടിലെ വിദ്യയുടെ കല്യാണം ആയിരുന്നു. അതിലും സംബന്ധിക്കാന്‍ സാധിച്ചില്ല. രാവിലെ തന്നെ ഇറങ്ങേണ്ടിവന്നു. ഓഫീസിലെ 3 അതിഥികള്‍ ഉണ്ടയിരുന്നു. ദുബായ് നിന്നും ഇന്റര്‍വ്യു നടത്തുന്നതിനായി വന്നവരാണ്. ഞങ്ങള്‍ ആലപ്പുഴ -കുട്ടനാട് ഒരു ബോട്ടിങ് തയ്യാര്‍ ചെയ്തിരുന്നു. ഹൌസ് ബോട്ടില്‍ കയറി കുട്ടനാടന്‍ പാടശേഖരങ്ങളുടെ നടുവിലൂടെ ഒരുഗ്രന്‍ തോണി യാത്ര. രാവിലെ 11 മണിക്കു പുറപ്പെട്ട് 5 മണിക്കു തിരികെയെത്തി. അടിപൊളി നാടന്‍ ഭക്ഷണം ആയിരുന്നു. പിന്നെ ഒരു പഴയ കള്ളുഷാപ്പില്‍ നിന്നു ശുദ്ധനാടന്‍ കള്ളും കപ്പയും കരിമീനും ... ഹൌ!! തീര്‍ച്ചയായും മനം തുറന്ന് ആസ്വദിക്കാന്‍ പറ്റിയ ഒരു സ്ഥലമാണ് കുട്ടനാട്. ഹൌസ് ബോട്ട് ചിലവേറിയതാണെങ്കിലും കൊടുക്കുന്ന പണത്തിനു തക്ക മൂല്യമുണ്ട്....
കര്യങ്ങള്‍ ഇങ്ങനെ അടിപൊളി ആണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവൊഴിക്കുക എന്നത് അതിപ്രധാനമാണല്ലോ?
അതിപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുന്നു.. എന്തു ചെയ്യണം??!!

Tuesday, January 15, 2008

പെറുന്നതിലും പുറംജോലികരാറ് (Outsourcing) !!

ഇതു സ്ത്യമാണ്... അമേരിക്കയിലെ അമ്മമാര്‍ (കൊച്ചമ്മമാര്‍??) തങ്ങളുടെ ഗര്‍ഭധാരണവും പ്രസവവും ഇന്ത്യയിലെ ആനന്ദിലുള്ള (ഗുജരാത്ത്) പെണ്‍കുട്ടികള്‍ക്കു കൈമാറുന്നു. ഡോ.നയ്നാ പാട്ടേല്‍ നടത്തുന്ന കൈവല്യ ഹോസ്പിറ്റല്‍ ആണ് ഇതിനു നേത്രുത്വം നല്‍കുന്നത്. ഇപ്പോള്‍ തന്നെ 40 ഓളം കുട്ടികള്‍ ഇപ്രകാരം ജനിച്ചുകഴിഞ്ഞു. 50 ഇല്‍ പരം പെണ്‍കുട്ടികള്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും കുട്ടികളെ ഗര്‍ഭം ധരിച്ച് കാത്തിരിക്കുന്നു.
10000 ഡോളര്‍ ആണ് ഇതിനു ചെലവു വരുന്നത്. ഇതില്‍ 5000 ഡോളര്‍ ഗര്‍ഭം ധരിക്കുന്ന (ചുമക്കുന്ന) സ്ത്രീയ്ക്ക് ലഭിക്കുന്നു. നല്ല വരുമാനം തന്നെ. കൂടുതല്‍ വിവരങ്ങള്‍ http://www.usatoday.com യില്‍ ലഭ്യമാണ്. ഏതായാലും വൈദ്യശാസ്ത്രപരമായി ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതൊരാശ്വാസമാണ്.

Monday, January 07, 2008

ഒരു മനസ്സമ്മതവും കല്യാണവും - സിജി & ജിജി

ഇന്നലെ ജിജിയുടെ കല്യാണം ആയിരുന്നു. വരന്‍ സിജി - മലേഷ്യയില്‍ തന്നെ കമ്പ്യുട്ടറ് എഞ്ചിനീര്‍ ആയി ജോലി ചെയ്യുന്നു. തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂര്‍ സെ.മേരീസ് ഫൊറോനാ പള്ളിയില്‍ വച്ച്. അമ്മച്ചി ശനിയാഴ്ച്ച വൈകുന്നേരം തന്നെ വെച്ചൂറ്ക്ക് [ജിജിയുടെ വീട് -അമ്മച്ചിയുടെ ചേച്ചിയുടെ വീട്] പോയിരുന്നു. ഞങ്ങള്‍, ഞാനും അജിതയും മനുവും അപ്പച്ചനും കൂടി ഇന്നലെ രാവിലെ തലയോലപറമ്പ് പോയി അവിടെനിന്നും കല്യാണ ബസ്സില്‍ കയറി. ബസ്സുകാത്തു നിന്നസമയത്ത് അജിതയുടെ ചേച്ചി -അനിലയുടെ വീട്ടില്‍ കയറികുറച്ചു നേരം ഇരുന്നു. 12.30 നു തൊടുപുഴയില്‍ എത്തി. ചടങ്ങുകള്‍ കഴിഞ്ഞ് സിജിയുടെ വീട്ടിലും കയറി വന്നപ്പോള്‍ മണി 5.00 ആയി. പാലാരിവട്ടത്തുള്ള വല്യേട്ടന്റെ കാറ് കിട്ടിയതിനാല്‍ ഞങ്ങള്‍ 5 പേരും കൂടി നേരെ പെരുമ്പിള്ളിയ്ക്ക് പോന്നു. ആറേകാല്‍ ആയപ്പോള്‍ വീട്ടിലെത്തി.
ചേര്‍ത്തലയിലെ ചാച്ചന്‍, മലബാറിലെ ചാച്ചനും അമ്മയിയും കുടിയാന്മല അമ്മായി എന്നിങ്ങനെ ഒത്തിരി നാളായി കാണാന്‍ സാധിച്ച പലരും വന്നിരുന്നു.
ഇന്നു തിങ്കളാഴ്ച വൈകിട്ട് എന്റെ കുടുംബവും തിരുവനന്തപുരത്തേയ്ക്കു തിരിച്ചു.

Tuesday, January 01, 2008

പുതുവത്സരം - സത്യമോ, മിഥ്യയോ??

ആഴ്ച, മാസം എന്നിവ കണക്കക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? 7 ദിവസം കൂടുമ്പോളാണു ഒരാഴ്ചയാവുന്നത് എന്നു ആരാണു കണ്ടുപിടിച്ചത്/ തീരുമാനിച്ചത് എന്നറിയില്ല. എന്തെങ്കിലും ശാസ്ത്രീയതയുണ്ടാവുമോ ഒരു മാസം കണക്കാക്കുന്നതിനുതില്‍ എന്നറിയില്ല. 30/31 ദിവസം കൂടുമ്പോള്‍ ഒരു മാസം ആയി എന്നു നാം പറയുന്നു. ഇതു 20 ഓ 40 ഓ ആക്കിയാല്‍ എന്താണു കുഴപ്പം? 52 ആഴ്ച 12 മാസം എന്നൊക്കെ തിരിച്ചിരിക്കുന്നത് എന്തടിസ്ഥാനത്തിലാവും?

പണ്ടു കാലത്ത് 365 ദിവസം അല്ലായിരുന്നു എന്നു തോന്നുന്നു. അതിലും കുറവായിരുന്നിരിക്കണം. കാരണം ബൈബിളില്‍ 200 വര്‍ഷം ജീവിച്ചിരുന്നവരെ കുറിച്ചും മറ്റും പറയുന്നുണ്ടല്ലൊ.



ഇന്നേയ്ക്ക് ഞാന്‍ 12165 ദിവസങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചു. ഇങ്ങിനെ പറയുന്നത് വളരെ ശരിയാണ്. കാരണം അത്രയും രാവും പകലും കഴിഞ്ഞുപോയി എന്നുല്ലതു ഒരു യാഥാര്‍ത്യമാണല്ലോ.