Friday, February 22, 2008

വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ശരീരം-മുറിവ്-വേദനകള്‍
വീണ്ടും ശക്തിയായ നടുവേദന തുടങ്ങിയിരിക്കുന്നു.
ഹോമിയോപ്പതി മരുന്നു കഴിക്കുന്നു, ഒരാഴ്ചയായി.
എന്റെ ഹോമിയോ മുത്തപ്പാ രക്ഷിക്കണേ....

മനസ്സിലെ മുറിവുണക്കാന്‍ ആര്‍ക്കാണു സാധിക്കുക?

ഇന്നു രാവിലെ ഓഫീസിന്നടുത്തുള്ള ‘കണ്ണങ്കുന്നത്തു’ പള്ളിയില്‍ കയറി. കുറച്ചുനേരം കണ്ണടച്ചു മുട്ടുകുത്തിനിന്നപ്പോള്‍... എന്തൊരാശ്വാസം.
എന്റെ ഈശോയെ നിന്നൊടല്ലാതെ ആരോടു ഞാനിതൊക്കെ പങ്കുവയ്ക്കും?
ഓഫീസ്സില്‍ എതിയപ്പോള്‍ തന്നെ (8.40 am) മണിചേച്ചിയെ ഒന്നു വിളിച്ചാലോ എന്നു തോന്നി.. കോണ്‍ വെന്റിലേയ്ക്കു വിളിച്ചതും നേരെ ഫോണ്‍ എടുത്തത് ചേച്ചിയായിരുന്നു. ഒത്തിരിനാളുകൂടി.....

ഭയം ഉള്ളിടത്തു സ്നേഹം ഉണ്ടാവില്ല..
സ്നേഹം ഇല്ലാത്തിടത്ത് ദൈവം ഉണ്ടാവില്ല..
എങ്കില്‍ നമുക്കെല്ലാ ഭയങ്ങളേയും സ്നേഹം കൊണ്ട് ദൂരെയകറ്റിക്കൂടെ?

പ്രേമത്തിനു കണ്ണില്ല എന്നാണല്ലോ
ശരി,
പക്ഷെ അതിനു നാവും ചെവിയും ഇല്ലാതെ വരുമോ?

ചോദ്യം - 5:
സ്നേഹവും സൌഹ്രുദവും തമ്മിലുള്ള 10 പ്രധാന വ്യത്യാസങ്ങള്‍ എന്തെല്ലാം? ഉദാഹരണസഹിതം ആശയം വ്യക്തമാക്കുക.
സൌഹ്രുദം അതിരുകടക്കാമോ?

തുടരും........

2 comments:

Daffodil said...

സൌഹൃദം ഒരിക്കലും അതിരു കടക്കരുതെന്നാണ് എന്‍റെ അഭിപ്രായം.പിന്നെ സ്നേഹവും സൌഹൃതവും അതു രണ്ടും corelated അല്ലേ?സ്നേഹം ഇല്ലെങ്കില്‍ സുഹൃത്ബാന്‍ധം ഉണ്ടാവില്ലല്ലോ...സ്നേഹം പലതരത്തില്‍ ഉണ്ടല്ലോ. ദൈവത്തിനോടുള്ള സ്നേഹം, മതാപിതാക്കളോടുല്ലസ്നേഹം , പിന്നെ ഭാര്യ ഭര്‍ഥൃി സ്നേഹം, സുഹൃത്ത് ക്കളോടുള്ള സ്നേഹം, പുത്ര സ്നേഹം, കാമുകീ കാമുകന്മാര്‍ തമ്മിലുള്ള സ്നേഹം.....ഇവയില്‍ ഏതു തരത്തിലുള്ള സ്നേഹാതതെയാണ് സൌഹൃതവുമായി താരതമ്യം ചെയ്യെണ്ടത്‌?പറയൂ..

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

Sorry, dear i am failing to differentiate love??!!