ഈ ആഴ്ച തിരുവനന്തപുരത്തുനിന്നും വന്നപ്പോള്‍ അപ്പച്ചനും കൂടെ പോന്നു. പോസ്റ്റോഫീസ്, പഞ്ചായത്ത്, സഹകരണബാങ്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ചില്ലറ ജോലികള്‍ തീര്‍ക്കാനുണ്ടായിന്നു അപ്പച്ചന്. പിന്നെ വീടിലെ തെങ്ങും കൌങ്ങും വാഴയും മറ്റും നനയ്ക്കുകയും വേണമായിരുന്നു.
അതിനാല്‍ ഈ ആഴ്ച ഹോസ്റ്റല്‍ മുറിയിലേയ്ക്കു പോയില്ല. വീട്ടില്‍ തന്നെ കൂടി. വീടിന്റെ ഇളംതിണ്ണയില്‍ കിടന്നുറങ്ങാന്‍ എന്തു രസമാണ്.. ഒന്നു രണ്ട് തവണയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അന്തിയുറങ്ങാന്‍ ഭാഗ്യം (?) ലഭിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം വീട്ടിലെ തറയില്‍ കിടന്നുറങ്ങുമ്പോളുള്ള സുഖം വേറെ എവിടെ കിട്ടാന്‍....
കഴിഞ്ഞ ദിവസങ്ങളില്‍ അപ്പച്ചന്‍ ആണു വീട്ടിലെ പാചകം ഏറ്റെടുത്തു നടത്തിയിരുന്നത്. വൈകിട്ടു ജോലികഴിഞ്ഞു ചെല്ലുമ്പോള്‍ ചോരും ചേമ്പുവിത്ത് ഒലത്തിയതും ചെമ്മീന്‍ വറുവലും തയ്യര്‍ ചെയ്തു വച്ചിട്ടുണ്ടായിരുന്നു. കാന്താരി മുളകു ചതച്ചിട്ട് ചെമ്മീന്‍ വറുത്തത്.... ആഹാ... ഏതു മുന്തിയ ഹോട്ടലില്‍ കിട്ടും ഇത്ര രുചികരമായി... താജിലോ??!! രാവിലെ ഞങ്ങള്‍ റവ ഉപ്പുമാവ് ഉണ്ടാക്കും. (അതായത് അപ്പച്ചന്‍ ഉണ്ടാക്കും ഞാന്‍ തിന്നു!!) അങ്ങിനെ അടിപൊളിയായിരുന്നു ഈ ആഴ്ച എന്നു പറയാം.
അപ്പച്ചനു ഇവിടെ (പെരുമ്പിള്ളിയില്‍) വീട് അടച്ചിട്ട് തിരുവനന്തപുരത്തൂ മാറിതാമസിക്കുന്നതില്‍ ശരിക്കും ബുദ്ധികുട്ടുണ്ട്. എത്രയും വേഗം തിരികെ എത്തണം. ഇത്ര നാള്‍ അവര്‍ ക്ഷമിച്ച് നിന്നല്ലോ, ഇനി മനുക്കുട്ടനെ ഇവിടെ നിര്‍ത്തി അജിത ഹോസ്റ്റലില്‍ ആകേണ്ടിവരും. എന്നിട്ട് എല്ലാ ആഴചയും നാട്ടില്‍ വന്നു പോകുക തന്നെ വഴി. ഉടനെയെങ്ങും സ്ഥലം മാറ്റം കിട്ടുമെന്ന് പ്രതീക്ഷയില്ല. എന്തിനു ധ്രിതിവയ്ക്കണം... പ്രതീക്ഷിക്കാത്ത സമയത്താണല്ലോ ഈശ്വരന്‍ ഓരോന്നു മുന്നിലെത്തിച്ചു തരുന്നത്. അവിടുത്തെ ഇഷ്ടം നിറവേറട്ടെ!!
Friday, February 15, 2008
Subscribe to:
Post Comments (Atom)
1 comment:
ഹോ! ജോസി, എനിക്ക് വിശന്നിട്ടു വയ്യ! അപ്പോഴാ നിന്‍റെ ഒരു തീറ്റ കാര്യം!
Post a Comment