സൌഹ്രുദസായാഹ്നങ്ങള്‍ എന്നാണ്‍ ആദ്യം മനസ്സില്‍ തോന്നിയ തലക്കെട്ട്. ഇന്നു വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങാറായപ്പോള്‍ മണിചേച്ചി (സി. മേഴ്സിലിറ്റ്) വിളിച്ചു. ആലുവായില്‍ നിന്നും പാലാരിവട്ടത്തേയ്ക്കു വരുന്നു, കാണാനൊക്കുമോ സാറേ … എനിക്കാണെങ്കില്‍ വൈകുന്നേരം എത്രയും വൈകി വീട്ടിലെത്തിയാല്‍ മതി എന്ന ചിന്തയില്‍ ഓഫീസില്‍ നിന്നും ഇറങ്ങിയിട്ട് എവിടെയൊക്കെ തെണ്ടാം എന്നു ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. വീട്ടില്‍ ചെന്നാല്‍ ഏകാന്ത വാസം…
പാലാരിവട്ടത്ത് ചെല്ലുമ്പോള്‍ മണിചേച്ചി കാത്തുനില്പുണ്ടായിരുന്നു. സൌകര്യ പ്രഥമായ ഒരു ‘റെസ്റ്റോരെന്റ്’ കണ്ടുപിടിച്ച് ഒരു ജൂസ് കഴിച്ച് കുറച്ചുനേരം സംസാരിച്ചിരിക്കാം എന്നുതീരുമാനിച്ചു. കുറേ നേരം അങ്ങിനെ വീട്ടുവിശേഷം, നാട്ടുവിശേഷം, സ്വകാര്യ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. ഞാന്‍ അന്നത്തെ എന്റെ അത്താഴം അവിടെനിന്നും രണ്ടു പൊറോട്ടയില്‍ തീറ്ത്തു. പതുക്കെ നടന്നു കോണ്‍വെന്റില്‍ പോയി സി.ക്ലെയറിനെയും കൂട്ടരെയും കണ്ടു. അവിടുത്തെ ചാപ്പലില്‍ നിത്യാരാധന നടക്കുന്നുണ്ടായിരുന്നു. അവിടെ കയറി പ്രാറ്ത്ഥിച്ചു. തിരികെ വീട്ടിലേയ്ക്ക് അവിടെനിന്നു തന്നെ ബസ് കിട്ടി.
ഇതുപോലെ ഒരു സായഹ്നമായിരുന്നു അന്നു സുരേഷും കവിതയുമായി സുരേഷിന്റെ ഓഫീസില്‍ കൂടിയത്. പണ്ടൊക്കെ വൈകുന്നെരങ്ങളില്‍ വെടി പറഞ്ഞിരിക്കാന്‍ ധാരാളം സമയവും സുഹ്രുത്തുക്കളും ഉണ്ടായിരുന്നു. ഇന്നു കാലം മാറി, എല്ലവറ്ക്കും തിരക്കോടു തിരക്ക്. യാന്ത്രികമായി തീറ്ന്ന ഈ ജീവിതത്തില്‍ ഇന്റ്റെറ് നെറ്റും ഇ-മെയിലും മൊബൈല്‍ ഫോണും മാത്രമായി നമ്മുടെ സുഹ്രുത്തുക്കള്‍. ഈ സവ്കര്യങ്ങളൊക്കെ നമ്മുടെ സന്തോഷം വറ്ദ്ധിപ്പിക്കുന്നോ അതോ സമാധാനം കെടുത്തുന്നോ? ഒന്നാലോചിച്ചു നോക്കൂ!! കുറച്ചു നാള്‍ മുന്‍പുവരെ ക്രിഷ്ണകുമാറും ഷാജുവുമൊത്ത് കോഫീ ഹൌസിലെ പഴമ്പൊരിയും തിന്നു സൊറപറഞ്ഞിരിക്കറുള്ള സായഹ്നങ്ങള്‍ എത്ര രസകരങ്ങളായിരുന്നു. ജോലിത്തിരക്കിന്റെ കുത്തൊഴുക്കില്‍ അതുപോലും നഷ്ടമായി.
നാമെല്ലാവരും ഇന്നു ടി.വി., കമ്പ്യുട്ടറ്, മൊബൈല്‍ തുടങ്ങിയ യന്ത്രങ്ങളുമായി സല്ലപിക്കുന്നവരായി. ചാറ്റിങില്‍ മിടുക്കരാവുന്ന കുട്ടികള്‍ ഇന്നു ഒരാളുമായി നേരിട്ടു ഇടപഴകുന്നതില്‍ പരാജയപ്പെടുന്നു. പക്ഷെ ഇത്തരക്കാരും പുതിയ കമ്പ്യുട്ടറ് യുഗത്തില്‍ തൊഴില്‍ വിജയം നേടിയേക്കാം. കാരണം ഇന്നത്തെ തൊഴിലുകള്‍ കൂടുതലും ഐ.റ്റി. മേഘലയിലാണല്ലോ. 8 -ഉം 10 -ഉം മണിക്കൂറുകള്‍ കമ്പ്യുട്ടറിനു മുന്നിലിരിക്കുക. അതിനോടു സല്ലപിക്കുക. ഇതു തന്നെ ജോലി. (എനിക്കും ഇതാണല്ലൊ പണി!!)
Saturday, November 24, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment