- ഞാൻ കണ്ടതിൽ ഏറ്റവും അന്ധവിശ്വാസികൾ 'ഇടതു പക്ഷം' ആണ്
- ബി.ജെ.പി. അല്ല ഏറ്റവും വലിയ വർഗീയ കക്ഷി
- മുന്നണി ഭരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല
- മുന്നണി അല്ലാതെ ഒറ്റയ്ക്ക് 'കോണ്‍ഗ്രസ്' മത്സരിച്ചാൽ ഞാൻ 'കോണ്‍ ഗ്രസ്സിൽ' ചേരും
- ആം ആദ്മി പാർട്ടിയുടെ പ്രസക്തി ഭരണത്തിൽ കയറുന്നതു വരേ ഉള്ളൂ
- സിനിമ താരങ്ങളെ സ്ഥാനാർത്തികൾ ആക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണ്
- സജീവ രാഷ്ട്രീയത്തിൽ ഉള്ള സിനിമ താരങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം
- സ്വന്തം മണ്ഡലത്തിൽ ( അഞ്ചുവർഷം ഭരിച്ച) മത്സരിക്കാൻ പേടിയുള്ളവൻ രാഷ്ട്രീയം വിടണം
- സീറ്റിനു വേണ്ടി മറുകണ്ടം ചാടുന്ന ഈർക്കിലി പാർട്ടികൾ ആണു നമ്മുടെ നാടിൻറെ ശാപം
- നിയമസഭയിൽ സാമാജികൻ ആയിരിക്കുന്ന വ്യക്തിയെ ലോക്സഭയിലേക്ക് മത്സരിക്കാൻ അനുവദിക്കരുത്
- ജയിച്ച എം.പി./ എം.എൽ.എ രാജി വച്ചാൽ രണ്ടാം സ്ഥാനക്കാരനെ വാഴിക്കണം
- ഇന്ന് നമുക്ക് ദേശീയ കക്ഷികൾ / പാർട്ടികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു
- വാർഗീയ, പ്രാദേശിക, താത്പര കക്ഷികൾ കൂണുപോലെ മുളക്കുന്നു
- രാഷ്ടീയത്തിലെ ആൾദൈവങ്ങൾ നാടിന്റെ ശാപം
- വ്യക്തി അദിഷ്ടിത രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ നടപടിയുണ്ടാവണം
- ഫ്ലെക്സ് ബോഡുകൾ പൂർണ്ണമായും കർശനമായും നിരോധിക്കണം
- രാഷ്ട്രീയ നേതാക്കന്മാർ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക, വര്ഗീയ, ആത്മീയ നേതാക്കന്മാരെ കാണുന്നത് , ഹാ കഷ്ടം
- ഞാഞ്ഞൂൽ - ഈർക്കിലി പാർട്ടികളെ വളർത്തുന്ന ദേശീയ പാർട്ടികൾ കൊണ്ടേ അനുഭവിക്കൂ
- ഇലക്ഷൻ സമയത്ത് ഇറങ്ങുന്ന കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ ധൈര്യമുള്ള ഏതു പാർട്ടിയുണ്ടിവിടെ?
- മോദി അല്ല ഭീകരൻ, വെളിയിൽ അറിയാത്ത എത്രയോ പേർ!!
Friday, March 14, 2014
ചില ഇലക്ഷൻ ചിന്തകൾ ...
Subscribe to:
Post Comments (Atom)
1 comment:
നഗ്നസത്യങ്ങൾ !
Post a Comment