Thursday, December 20, 2007

ബക്രീദ് പെരുന്നാള്‍ - പാഴായി പ്പോയ അവധി

ഇന്നു ബക്രീദ് പ്രമാണിച്ച് ഓഫീസ് അവധിയായിരുന്നു. രാവിലെ തലയോലപറമ്പ്/ മാന്‍വെട്ടം പോകാന്‍ പ്ലാനുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. രാവിലെ തന്നെ ചെറിയ മഴക്കോള്‍ ഉണ്ടായിരുന്നു. ആകെ മൂടിക്കെട്ടിയ ആകാശം. മനസ്സും അതുപോലെ തന്നെ. ചുമ്മാതെ മുറിയില്‍ കുത്തിയിരുന്നു.

ജയ്സി ദല്‍ഹിയില്‍ നിന്നും വിളിച്ചിരുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മിലുള്ള അസ്വാരസ്യം തന്നെ വിഷയം. അവരുടെ പിടലപിണക്കം മറന്നിട്ടു സ്വന്തം കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം നോക്കാന്‍ പറഞ്ഞു. അവരുടെ വീട്ടില്‍ ഭാഗം വയ്ക്കുമ്പോള്‍ കിട്ടാനുള്ളതു കിട്ടും. ഇല്ലെങ്കിലും ഓരൊരുത്തര്‍ക്കും അര്‍ഹതപ്പെട്ടത് ദൈവം കൊണ്ടു വന്നു തരാതിരിക്കില്ല. ഉറപ്പ്!! അതോര്‍ത്ത് ഇപ്പോഴെ വ്യകുലപ്പെട്ടിരുന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ സാധിക്കുകയില്ലല്ലോ.

വൈകിട്ടു പുറത്തുപോയി. പ്രേമാ പാണ്ടുരംഗയുടെ മഹാഭാരതയജ്ഞം -പ്രഭാഷണ പരമ്പര നടക്കുന്നുണ്ടായിരുന്നു. ടി.ഡി.എം. ഹാളില്‍. അവിടെപ്പോയി 8 മണിവരെ അതുകേട്ടു, തിരികെ റൂമിലേയ്ക്കു തന്നെ പോന്നു.

നാളെ അപ്പച്ചന്‍ വരുന്നുണ്ട്. രാവിലെ ജനശദാബ്ദിയില്‍ - അജിത സ്റ്റേഷനില്‍ വന്നു ആക്കും. എറണാകുളത്ത് എത്തിയാല്‍ പിന്നെ പെരുമ്പിള്ളിയ്ക് തന്നെ പോയ്ക്കൊളും. ഞാന്‍ ഇനി രണ്ട് ദിവസം പെരുമ്പിള്ളിയില്‍ വീട്ടില്‍ ആയിരിക്കും. ഞായറാഴ്ച ഞങ്ങള്‍ ഒരുമിച്ചു തിരികെ പോകും. ഇത്തവണ ക്രിസ്തുമസ് തിരുവനന്തപുരത്തു വച്ചാകമെന്നുവച്ചു.

No comments: