5 ദിവസം കടന്നുപോയി. ക്രിസ്തുമസും കഴിഞ്ഞുപോയി. ഇന്റവ്യൂകളുടെ തിരക്കിനിടയില്‍ ഒന്നും എഴുതാന്‍ സമയം കിട്ടിയില്ല. ക്രിസ്തുമസ്സിനു വീട്ടില്‍ തന്നെയായിരുന്നു. തിരുവനന്തപുരത്ത്. പിന്നെ ഒരു സംഭവം ജിജിയുടെ കല്യാണം തീരുമാനിച്ചു. എത്ര പെട്ടന്നാണ്? കുട്ടേട്ടന്‍ ലീവിനുവന്നപ്പോള്‍ ഈ കല്യാണവും കൂടി തീര്‍ത്തേച്ച് പോകമെന്നുവച്ചു. തൊടുപുഴയില്‍ നിന്നാണു ചെക്കന്‍. മലേഷ്യയില്‍ തന്നെ ‘നെറ്റ് വര്‍ക്ക് എഞ്ചിനീര്‍’ ആയി ജോലി ചെയ്യുന്നു. ഇന്നലെ ആണു അന്തിമതീരുമാനം ആയത്. അമ്മച്ചിയും പോയിരുന്നു തൊടുപുഴയ്ക്ക്. രാവിലെ ‘പരശുരാം എക്സ്പ്രസ്സില്‍’ കയറ്റിവിട്ടു. പിറവം റോഡില്‍ ഇറങ്ങി കുട്ടേട്ടന്റെ കൂടെ പൊതിയിലേയ്ക്കു പോയി. ഇത്രയും എഴുതാന്‍ കാരണം അമ്മച്ചി ആദ്യമായാണ് ഇത്രദൂരം ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്.
ഞാന്‍ ഇന്നു രാവിലെ നേരെ ഓഫീസിലേയ്ക്കു വന്നു. ട്രെയിനില്‍ കൂടെ അഹമ്മദ് ഷാജുവും ഉണ്ടായിരുന്നു.
ഇനി ഹോസ്റ്റലിലേയ്ക്ക്... നല്ല തൊണ്ടവേദന ഉണ്ട്. ‘ടോന്‍സില്‍’ ആണെന്നു തൊന്നുന്നു. ഒരു ഹോമിയോ മരുന്നു ചെറുതായി കഴിച്ചുനോക്കി, മാറാനുള്ള ലക്ഷണം കാണുന്നില്ല.
Thursday, December 27, 2007
Thursday, December 20, 2007
ബക്രീദ് പെരുന്നാള്‍ - പാഴായി പ്പോയ അവധി
ഇന്നു ബക്രീദ് പ്രമാണിച്ച് ഓഫീസ് അവധിയായിരുന്നു. രാവിലെ തലയോലപറമ്പ്/ മാന്‍വെട്ടം പോകാന്‍ പ്ലാനുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. രാവിലെ തന്നെ ചെറിയ മഴക്കോള്‍ ഉണ്ടായിരുന്നു. ആകെ മൂടിക്കെട്ടിയ ആകാശം. മനസ്സും അതുപോലെ തന്നെ. ചുമ്മാതെ മുറിയില്‍ കുത്തിയിരുന്നു.
ജയ്സി ദല്‍ഹിയില്‍ നിന്നും വിളിച്ചിരുന്നു. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മിലുള്ള അസ്വാരസ്യം തന്നെ വിഷയം. അവരുടെ പിടലപിണക്കം മറന്നിട്ടു സ്വന്തം കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം നോക്കാന്‍ പറഞ്ഞു. അവരുടെ വീട്ടില്‍ ഭാഗം വയ്ക്കുമ്പോള്‍ കിട്ടാനുള്ളതു കിട്ടും. ഇല്ലെങ്കിലും ഓരൊരുത്തര്‍ക്കും അര്‍ഹതപ്പെട്ടത് ദൈവം കൊണ്ടു വന്നു തരാതിരിക്കില്ല. ഉറപ്പ്!! അതോര്‍ത്ത് ഇപ്പോഴെ വ്യകുലപ്പെട്ടിരുന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ സാധിക്കുകയില്ലല്ലോ.
വൈകിട്ടു പുറത്തുപോയി. പ്രേമാ പാണ്ടുരംഗയുടെ മഹാഭാരതയജ്ഞം -പ്രഭാഷണ പരമ്പര നടക്കുന്നുണ്ടായിരുന്നു. ടി.ഡി.എം. ഹാളില്‍. അവിടെപ്പോയി 8 മണിവരെ അതുകേട്ടു, തിരികെ റൂമിലേയ്ക്കു തന്നെ പോന്നു.
നാളെ അപ്പച്ചന്‍ വരുന്നുണ്ട്. രാവിലെ ജനശദാബ്ദിയില്‍ - അജിത സ്റ്റേഷനില്‍ വന്നു ആക്കും. എറണാകുളത്ത് എത്തിയാല്‍ പിന്നെ പെരുമ്പിള്ളിയ്ക് തന്നെ പോയ്ക്കൊളും. ഞാന്‍ ഇനി രണ്ട് ദിവസം പെരുമ്പിള്ളിയില്‍ വീട്ടില്‍ ആയിരിക്കും. ഞായറാഴ്ച ഞങ്ങള്‍ ഒരുമിച്ചു തിരികെ പോകും. ഇത്തവണ ക്രിസ്തുമസ് തിരുവനന്തപുരത്തു വച്ചാകമെന്നുവച്ചു.

Tuesday, December 18, 2007
നന്ദകുമാര്‍ സാര്‍ - അനുകരിക്കാനാവാത്ത വ്യക്തിത്വം
ഇന്നു ഞങ്ങള്‍ നന്ദു സാറിനു യാത്രയയപ്പു നല്‍കി. കണക്ട് പ്ലസ്സ് -കൊച്ചിയില്‍ നിന്നും കണക്ട് പ്ലസ്സ് -ഒമാനീലേയ്ക്ക്. അവസാന ദിവസം വളരെ വികാരപരമായിത്തീര്‍ന്നു. സറിന്റെ വക ഭക്ഷണം കഴിഞ്ഞ് യാത്രയാക്കുമ്പോള്‍ ചിലരുടെയെങ്കിലും കണ്ണു നിറഞ്ഞത് സ്വാഭാവികം മാത്രം. അതു കാണുമ്പോള്‍ നന്ദു സറിനും വേര്‍പാടിന്റെ വേദന നിയന്ത്രിക്കനായില്ല.
5 വര്‍ഷത്തില്‍ കൂടുതലായിക്കാണും സര്‍ ഇവിടെ ജോലി ചെയ്യുന്നു. ക്രിത്യനിഷ്ടയുടെയും ആര്‍ജവശക്തിയുടെയും പര്യായമാണു നന്ദ് കുമാര്‍.. സംശയമില്ലാതെ ആരും ഇക്കാര്യം സമ്മതിക്കും. ഏതൊരു സ്ഥാപനത്തിനും ഇങ്ങിനെയുള്ളവര്‍ തലപ്പത്തിരിക്കുന്നത് വിജയത്തിന്റെ ഉറപ്പാണ്. കണക്ട് പ്ലസ്സിന്റെ വിജയം തീര്‍ത്തത് സറിന്റെ മാത്രം കഴിവാണ്. ഒരു ടീമിനെ ഒരുമിച്ച് മുന്നൊട്ട് കൊണ്ടുപോകാനുള്ള ആ കഴിവ് അപാരം തന്നെ.
ഞാന്‍ ആ തണലില്‍ ആണു വളര്‍ന്നു വന്നത്. എനിക്ക് അത്രത്തോളം ഉയരാന്‍ കഴിയുമോ എന്നറിയില്ല. എങ്കിലും ശ്രമിക്കവുന്ന ഒരു മാത്രുകയാണ് ഓഫീസ് ജീവിതത്തില്‍ എനിക്കദ്ദേഹം.
കണക്ട് പ്ലസ്സ് ഒമാനില്‍ തുടങ്ങുന്ന സംരംഭം ഒരു വിജയമാകുമെന്നകാര്യത്തില്‍ സംശയം വേണ്ട. കാരണം NK ആണ് അതിന്റെ തലപ്പത്ത് എന്നതു തന്നെ!!

Monday, December 17, 2007
എന്തൊരു തിരക്കാണിതെന്റീശ്വരാ....
നന്ദു സര്‍ നാളെയും കൂടിയെ കൊച്ചി ഓഫീസില്‍ കാണൂ. പിന്നെ ഒമാനില്‍ ആയിരിക്കും സ്ഥിരമായി. അതുകൊണ്ട് കുറെ റിപ്പോര്‍ട്ട്സ് ചെയ്തു തീര്‍ക്കാനുണ്ട്.. പിന്നെ എഴുതാം. ഓകെയ്. . . .
Friday, December 14, 2007
ക്ഷമിക്കണം
ഇന്നലെ പറഞ്ഞ വാക്കുപാലിക്കാന്‍ പറ്റിയില്ല! ഇന്നും വൈകി....... പക്ഷെ രാവിലെ കുറച്ച് ദൂരം നടക്കാന്‍ പോയി.
നേരത്തേ തന്നെ ഓഫീസില്‍ എത്തി. പോരുമ്പോള്‍ സഹമുറിയന്‍ കിടന്നുറങ്ങുകയായിരുന്നു. [ജഗന്നാദ് നായര്‍ - നമുക്കവനെ ജഗന്‍ എന്നു വിളിക്കാം]
ഇന്നലെ രാത്രിയും അവന്‍ വൈകിയാണ് എത്തിയത്. ഞാന്‍ അറിഞ്ഞില്ല. നല്ല ഉറക്കത്തിലായിരുന്നു. കരോള്‍ പാടാന്‍ പോയതായിരിക്കും!!
ഏതായാലും 8 മണിവരെ കിടന്നുറങ്ങാന്‍ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെ.
ജോലി വേഗം തീര്‍ത്തിട്ട് ഇന്നു നേരത്തേ തിരുവനന്തപുരത്ത് പോകണം. പിന്നെ സമയം കിട്ടുകയാണെങ്കില്‍ എഴുതാം.

ഒരു ദിനസരിയുടെ തുടക്കം
എന്നും എന്തെങ്കിലും കുത്തിക്കുറിക്കണം ഇനിമുതല്‍.
ഇന്ന്..........?
ഇന്നും വൈകിയാണ് എഴുന്നേറ്റത്. (7.30 ന്) നാളെയെങ്കിലും രാവിലെയെഴുന്നേറ്റ് പള്ളിയില്‍ പോകണം. സി.ക്ലെയറിനെ കാണാന്‍ പറ്റുമായിരിക്കും.

Subscribe to:
Posts (Atom)