സ്ത്രീ സമത്വം - സ്ത്രീ ശാക്തീകരണം
- പെൺകുട്ടികളുടെ കല്യാണത്തിന് പണം സ്വരുക്കൂട്ടിവയ്ക്കുന്ന ഏർപ്പാട് സ്ത്രീ വിരുദ്ധമാണ്
- പെണ്ണുകാണൽ ചടങ്ങ് എത്രയും വേഗം അവസാനിപ്പിക്കണം, പകരം പെൺകുട്ടികൾ അങ്ങോട്ടുചെന്ന് ആൺകുട്ടികളുടെ വീട്ടിൽ പോയി ചായകുടിച്ച് വർത്തമാനം പറഞ്ഞ് പോരണം
- നാലുചക്ര വാഹനം ഓടിക്കാൻ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ ഉടനെ പഠിപ്പിക്കണം
- യുവതികൾ ഉന്നത വിദ്യാഭ്യാസം ചെയ്തു വീട്ടിൽ വെറുതെ ഇരിക്കുന്നത്, കുറഞ്ഞ വിദ്യാഭ്യാസത്തെക്കാൾ മോശമാണ്. ഉദാ:- എം ബി എ, ആയുർവേദ /ഹോമിയോ, എം എസ് ഡബ്ള്യു
- പുരുഷന്മാരെ അനുകരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ സ്വന്തം സ്വത്വം ഇല്ലാതാക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്