Sunday, September 30, 2007

Jalsa –സംഗ്ഗീത പെരുമഴ..........




ഇന്നലെ കൊച്ചി ടി.ഡി.എം ഹാളില്‍ ഐഡിയ മൊബൈലും സ്വരലയയും ചേര്‍ന്നൊരുക്കിയ ‘ജത്സ’ സംഗീത കച്ചേരി ഹ്രുദ്യമായ ഒരനുഭവം ആയി. ‘പണ്ടിറ്റ് ജസ്.രാജ്’ ഹിന്ദഉസ്താനിയിലും ‘അഭിഷേക് രഘുറാം’ കര്‍ണടിക് സംഗീതത്തിലും തകറ്ത്താറാടി.
6.30 നു തന്നെ ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. എല്ലവരും തന്നെ സംഗീതത്തെ ഗൌരവമായി കാണുന്ന ആസ്വാദകരാണെന്നു മനസിലകും.
അഭിഷെക് രഘുറാം വളരെ ചെറിയ പയ്യനാണ്‍. എങ്കിലും ആ ശബ്ദ ഗാംഭീര്യം ഒന്നു വേറെ തന്നെ. പഴക്കവും പതക്കവും വന്ന ഒരു സംഗീതജ്നന്റെ എല്ലാ ലക്ഷണവും ഒത്തിണങിയ പ്രതിഭ തന്നെ. ‘പണ്ഡിറ്റ് ജസ്.രാജ്’ അദ്ദേഹത്തെ വാനോളം പുകഴ്ത്തി..
ശരിക്കും 2 മണിക്കൂറ് ഒരനുഭവം തന്നെയായിരുന്നു..മറക്കനാവാത്ത ഒരു സായഹ്നം. പണ്ട് മദ്രാസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ പോകറുണ്ടായിരുന്ന ‘മൈലാപ്പൂറ്’ സായഹ്നം പോലെ.

Thursday, September 27, 2007

ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടൂപേര്

“ചാത്തങ്കേരില്‍” അതാണ് ഞങ്ങളുടെ വീട്ടുപേര്. അതുകൊണ്ട് ചിലര്‍ ഞങളെ ‘ചത്തന്‍’ ‘കുട്ടിചാത്തന്‍’ എന്നൊക്കെ സ്നേഹത്തോടും ബഹുമാനത്തോടും വിളിക്കും.

പണ്ടൊക്കെ, സ്കൂളില്‍ പടിക്കുന്ന കാലത്ത് ഇതു കേള്‍ക്ക്മ്പോള്‍ വലിയ വിഷമം ഉണ്ടയിരുന്നു...

പിന്നെ അതൊരു ബഹുമാനമായി തോന്നി തുടങ്ങി..

ഒരു തിരിച്ചറിയല്‍ പദമായി ത്തീര്‍ന്നു - ചാത്തന്‍സ്!! നിങ്ങളാരെങ്ങിലും പെരുമ്പിള്ളി ദേശത്തു വന്നാല്‍, എന്നെ അന്വേഷിച്ച് ബുദ്ദിമുട്ടില്ല. ചാത്തങ്കെരിലെ ‘കുട്ടിച്ചാത്തനെ’ ചോദിച്ചാല്‍ മതി!!

മക്കളെ പിരിഞ്ഞ് ദൂരെ കഴിയുന്നവര്‍ക്ക്....


‘അത്തിക്കുര്‍ശി’ യുടെ ബ്ലോഗ്ഗില്‍ മകളെ പിരിഞ്ഞ് കഴിയുന്നതിലുള്ള ദു:ഖം എഴുതിയിരിക്കുന്നു....

അതു കണ്ടപ്പൊള്‍ എനിക്കു പഴയ ചില ഓര്‍മ്മകള്‍ ഉണ്ടായി....

എന്റ്പ്പനു തേങാവെട്ടായിന്നു പണി. ശരാശരിയിലും വളരെ തഴ്ന്ന കുടുംബം.... പക്ഷേ ..അന്നു ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ ‘കൊപ്രാ’ക്കളത്തില്‍ ഇരിക്കാരുണ്ടായിന്നു. അപ്പനും അമ്മച്ചിയും ഞങ്ങള്‍ മക്കളും പിന്നെ അമ്മാമയും ... എല്ലാവരും കൂടി പണിയും ചെയ്ത് കപ്പയും തിന്ന് കട്ടനും കുടിച്ച് ഉള്ള ആ വൈകുന്നേരങ്ങള്‍, എനിക്കൊരിക്കലും എന്റെ മകനു തിരിച്ചു കൊടു ക്കാന്‍ സധിക്കില്ല!!

പുതിയ ലോകം, ജോലിയുടെ ത്തിരക്കുകള്‍, എല്ലാം കൊണ്ട് നമുക്കു നഷ്ടമായത് കൊച്ചു, കൊച്ചു സന്തോഷങ്ങളാണ്.വലിയ വലിയ സമ്പാദ്യങ്ങള്‍ക്കുമുന്‍പില്‍ നഷ്ടമകുന്ന.. കൊച്ചു കൊച്ചു സന്തോഷങ്ങള്‍!!

Wednesday, September 26, 2007

പുതിയ കണ്ടു പിടുത്തം ....

ഇന്നു ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ വരമൊഴി ചെര്‍ത്തു വച്ചൂ..... ഇനി എളുപ്പം കര്യങള്‍ എഴുതാന്‍ സാധിക്കും.

ഇന്നലെ വീട്ടില്‍ പോകുന്ന വഴി ത്രിപ്പൂണിത്തുരയിലെ ‘ജബ്ബരിക്കാ’ന്റെ കടയില്‍ കയറി ‘കപ്പയും മീനും’ കഴിച്ചൂ. കൊള്ളാം.....

ഇപ്പൊള്‍ ഞാന്‍ ത്താമസിക്കുന്നത് ആംബല്ലൂരിലെ അമ്മയിയുടെ വീട്ടില്‍ ആണ്. റെന്‍സി മൊളും റോണ്‍ കുട്ടനും പിന്നെ അനിയന്‍ വവയും കൂടിയാല്‍ നല്ല രസമാണ്..... കാലത്ത് റെന്‍സി യെ സ്കൂളില്‍ അയയ്ക്കാന്‍ ഉള്ള ബഹളം, എനിക്കു തൊന്നുന്നതു എല്ലാ വീട്ടിലും എല്ലാ അമ്മമാരും പെടുന്നതാണെന്നു തോന്നുന്നു.... ജൈസിയും ആര്‍വിനും തമ്മിലും ഇതേ യുധ്ദം തന്നെയവും നടക്കുന്നത്... കുട്ടികളെ വളര്‍ത്തുന്നത് ഒരു കല തന്നെയാണ്.

Saturday, September 22, 2007

എന്തെങ്കിലും പറയൂ....

ഈ എഴുതുന്നതൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടാവുമോ? എന്തായാലും കുറേ പ്പേര്‍ എന്‍റെ പേജ് നോക്കുന്നുണ്ട്‌. കവിതയെങ്കിലും എന്‍റെ ഈ പൊട്ടത്തരങ്ങള്‍ വായിക്കുന്നുണ്ടാകും.. എന്തെങ്കിലും തിരികേയെഴുതിക്കൂടെ???

ചില സൂചനകള്‍ .. ചില മാറ്റങ്ങള്‍ ...




ബോസ്സ് വീണ്ടും കല്യാണം കഴിക്കാന്‍ തീരുമാനിച്ചൂ ..... [പുനര്‍വിവാഹം] ഇതു നേരത്തെ കെട്ടറിഞ്ഞിരുന്നതിനാല്‍ ഞെട്ടി യില്ല. പക്ഷേ ഇപ്പോള്‍ പറഞ്ഞത് സത്യം തന്നെ എന്നു വിശ്ശ്വസിക്കാന്‍ പ്രയാസം. ഒമാനിലേയ്ക്ക് പോകുകയാണത്രേ.... കണക്ട്‌ പ്ലസ് - ബോസ്സില്ലാതെ ??? ചിന്തിക്കാന്‍ കഴിയുന്നില്ല!! മാറ്റം അനിവാര്യം തന്നെ... പക്ഷേ ഇതുപോലെ ..... എന്തായാലും കാത്തിരുന്നു കാണാം..

Friday, September 21, 2007

ഞങ്ങളും ഓണം ആഘോഷിച്ചു...


ഇതു ആദ്യമായിട്ടാണ് കണക്ട്‌ പ്ലസ് -ഇല്‍ 'ഓണം' ആഘോഷിക്കുന്നത്‌. എന്തായാലും ഇത്തവണ കലക്കി!!


Thursday, September 20, 2007

എന്തേ സമ്മതമല്ലേ.........?


മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു. എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു...അതിനായി നമുക്ക് ജഗദീശ്വരനോട് അപേക്ഷിക്കാം. എന്തേ സമ്മതമല്ലേ.........?

New photos from Trivandrum house


നല്ല ചങ്ങാതി ഒരഭയംഭാരമുള്ളവന് അവന്‍ അത്താണിഅന്ധന്റെ പുഴയ്ക്ക് അവന്‍ പാലംഅവന്‍ വിതയ്ക്കുന്നത് പക്ഷികള്‍ക്ക്അവന്‍ അവനുവേണ്ടിക്കൊയ്യുന്നത് ഒരേ ഒരു നെല്ല്...

:എ. അയ്യപ്പന്‍